5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Driving test : സമരം കാരണം തടസ്സപ്പെട്ട ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്ന് സംസ്ഥാനത്ത് പുനരാരംഭിക്കും

സ്ലോട്ട് ലഭിച്ച എല്ലാവരും ഇന്ന് തന്നെ ഇതുകൊണ്ട് എത്താൻ സാധ്യതയില്ല. മോട്ടോർ വാഹനവകുപ്പിന് സ്വന്തമായി സ്ഥലമുളള സ്ഥലത്താകും ടെസ്റ്റ് നടക്കുക. മറ്റ് സ്ഥലങ്ങളിൽ തിങ്കളാഴ്ച മാത്രമേ പകരം സൗകര്യം ലഭിക്കുകയുള്ളൂ എന്നാണ് വിവരം.

Driving test : സമരം കാരണം തടസ്സപ്പെട്ട ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്ന് സംസ്ഥാനത്ത് പുനരാരംഭിക്കും
aswathy-balachandran
Aswathy Balachandran | Published: 10 May 2024 07:38 AM

തിരുവനന്തപുരം: സംയുക്ത സമരസമിതിയുടെ സമരം കാരണം സംസ്ഥാനത്ത് നിർത്തി വച്ച ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്ന് പുനരാരംഭിക്കും. കഴിഞ്ഞ ആറു ദിവസമായി തടസ്സപ്പെട്ടിരുന്ന ടെസ്റ്റുകളാണ് പൊലിസ് സംരക്ഷണയോടെ ഇന്ന് മുതൽ തുടങ്ങുന്നത്. ഡ്രൈവിങ് ടെസ്റ്റുകൾ തുടങ്ങണമെന്നുള്ള നിർദ്ദേശം നൽകിയത് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ്.

സമരം ശക്തമാക്കുമെന്ന് സമര സമിതി അറിയിച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ നിർദ്ദേശം വന്നത്. അതിനാൽ ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ ഇന്ന് സംഘർഷത്തിന് സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ട്.
സ്ലോട്ട് ലഭിച്ചവർ സ്വന്തം വാഹനവുമായി ടെസ്റ്റിനെത്തണം എന്നാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുള്ളത്.

സ്ലോട്ട് ലഭിച്ച എല്ലാവരും ഇന്ന് തന്നെ ഇതുകൊണ്ട് എത്താൻ സാധ്യതയില്ല. മോട്ടോർ വാഹനവകുപ്പിന് സ്വന്തമായി സ്ഥലമുളള സ്ഥലത്താകും ടെസ്റ്റ് നടക്കുക. മറ്റ് സ്ഥലങ്ങളിൽ തിങ്കളാഴ്ച മാത്രമേ പകരം സൗകര്യം ലഭിക്കുകയുള്ളൂ എന്നാണ് വിവരം.

കെ എസ് ആർ ടി സിയുടെ സ്ഥലങ്ങളിൽ ഉള്‍പ്പടെ ടെസ്റ്റ് നടത്താം എന്നാണ് നിലവിലെ തീരുമാനം. ഇന്നലെ ചേർന്ന മോട്ടോര്‍ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഡ്രൈവിങ് ടെസ്റ്റ് ഇന്ന് മുതൽ നടത്താൻ തീരുമാനിച്ചത്. പുതിയ സര്‍ക്കുലര്‍ അനുസരിച്ച് പരമാവധി 40 പേരെ മാത്രമാകും ടെസ്റ്റിൽ പങ്കെടുപ്പിക്കുക.

ഇത് സംബന്ധിച്ച് ഇങ്ങനെയാണ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ തലത്തിൽ നിന്ന് നൽകിയിരിക്കുന്ന നിര്‍ദേശം. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണമെന്നും നിർദ്ദേശമുണ്ട്. കൂടാതെ പുതിയ ട്രാക്ക് തയാറാവുന്നത് വരെ എച്ച് ട്രാക്കിൽ ടെസ്റ്റ് നടത്തി ലൈസൻസ് അനുവദിക്കണമെന്നുമാണ് പുതിയ നിര്‍ദ്ദേശത്തിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് വിവരങ്ങൾ. അതേസമയം ടെസ്റ്റ് വിഷയത്തിൽ ഉള്ള പ്രതിഷേധം എത്രത്തോളം കനക്കുമെന്നതാണ് ആശങ്ക ഉണ്ടാക്കുന്ന പ്രധാന കാര്യം എന്ന് അധികൃതർ പറയുന്നു.