AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Dr. A Jayathilak Profile: സുപ്രധാന നടപടികളാല്‍ ഏവര്‍ക്കും സ്വീകാര്യന്‍; ജയതിലക് ഇനി കേരളത്തിന്റെ ചീഫ് സെക്രട്ടറി

Dr. A Jayathilak IAS Profile In Malayalam: 2026 ജൂണ്‍ വരെയാണ് ജയതിലകിന്റെ സര്‍വീസ് കാലാവധി ഉണ്ടായിരിക്കുക. പുതിയ സ്ഥാനം ലഭിച്ചതിന് പിന്നാലെ തന്റെ ആദ്യ ശ്രമം എന്തായിരിക്കുമെന്ന കാര്യത്തില്‍ അദ്ദേഹം മാധ്യമങ്ങള്‍ക്ക് സൂചന നല്‍കി. ദേശീയപാത വികസനം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍ഗണന നല്‍കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

Dr. A Jayathilak Profile: സുപ്രധാന നടപടികളാല്‍ ഏവര്‍ക്കും സ്വീകാര്യന്‍; ജയതിലക് ഇനി കേരളത്തിന്റെ ചീഫ് സെക്രട്ടറി
ഡോ. എ ജയതിലക് ഐഎഎസ്‌ Image Credit source: Social Media
shiji-mk
Shiji M K | Updated On: 23 Apr 2025 18:33 PM

കേരളത്തിന്റെ 50ാം ചീഫ് സെക്രട്ടറിയായി ഡോ. എ ജയതിലകിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. നിലവിലെ ചീഫ് സെക്രട്ടറിയായ ശാരദ മുരളീധരന്‍ ഈ മാസം 30ന് വിരമിക്കും. ഈ സാഹചര്യത്തിലാണ് മന്ത്രിസഭായോഗം ചീഫ് സെക്രട്ടറിയായി ജയതിലകിനെ തിരഞ്ഞെടുത്തിരിക്കുന്നത്.

2026 ജൂണ്‍ വരെയാണ് ജയതിലകിന്റെ സര്‍വീസ് കാലാവധി ഉണ്ടായിരിക്കുക. പുതിയ സ്ഥാനം ലഭിച്ചതിന് പിന്നാലെ തന്റെ ആദ്യ ശ്രമം എന്തായിരിക്കുമെന്ന കാര്യത്തില്‍ അദ്ദേഹം മാധ്യമങ്ങള്‍ക്ക് സൂചന നല്‍കി. ദേശീയപാത വികസനം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍ഗണന നല്‍കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

വിഴിഞ്ഞം പദ്ധതിയുടെ വിപുലീകരണം, മാലിന്യമുക്ത കേരളം, വയനാട് പുനരധിവാസം നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും ജയതിലക് പറയുന്നു. തനിക്ക് മുന്നിലുള്ള കടമ്പകളെ കുറിച്ച് പറയുന്ന പുതിയ ചീഫ് സെക്രട്ടറിയെ കുറിച്ച് വിശദമായി അറിയാം.

ജയതിലക് ഐഎഎസ്

1990ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് പാസായ ജയതിലക് തൊട്ടടുത്ത വര്‍ഷം സിവില്‍ സര്‍വീസ് പരീക്ഷ പാസായി. ശേഷം കേരള ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍, ടൂറിസം ഡെപ്യൂട്ടി സെക്രട്ടറി, അഡീഷണല്‍ ഡയറക്ടര്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം സ്റ്റഡീസ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

പിന്നീട് കോഴിക്കോട് കളക്ടറായി. ആ സമയത്ത് മിഠായിത്തെരുവ് ദുരന്തവുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനങ്ങള്‍, പുനരധിവാസ-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്ക് അദ്ദേഹം നല്‍കിയ നേതൃത്വം ഏറെ ശ്രദ്ധിക്കപ്പെട്ടു.

Also Read: Pahalgam Terrorists Attack: കശ്മീരില്‍ കുടുങ്ങിയ മലയാളികളില്‍ 4 എംഎല്‍എമാരും; തിരിച്ചെത്തിക്കാന്‍ ശ്രമം തുടരുന്നതായി നോര്‍ക്ക

65 പേര്‍ മരിച്ച വെള്ളപ്പൊക്കം, ഗ്യാസ് വിതരണത്തിന് അന്യായമായ ചാര്‍ജ് ഈടാക്കുന്നത് തടയല്‍, മാറാട് വിധിയെ തുടര്‍ന്നുള്ള മുന്‍കരുതലുകള്‍ തുടങ്ങിയവയും അദ്ദേഹത്തെ ജനപ്രിയനാക്കി മാറ്റി. മാത്രമല്ല, 100 സ്‌കൂളുകളിലും 23 കോളേജുകളിലും അദ്ദേഹം കരിയര്‍ ഗൈഡന്‍സ് ക്ലാസും ഇക്കാലയളവില്‍ എടുത്തിരുന്നു.

കോഴിക്കോട് കളക്ടര്‍ ആയിരിക്കെയാണ് ഛത്തീസ്ഗഢിലേക്ക് പോകുന്നത്. ഛത്തീസ്ഗഢ് ടൂറിസം ബോര്‍ഡ് എംഡി, കെടിഡിസി മാനേജിങ് ഡയറക്ടര്‍, സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍, കൃഷിവകുപ്പ് സെക്രട്ടറി തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. കോഴിക്കോടിന് പുറമെ കൊല്ലത്തും കളക്ടറായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.