Pathanamthitta Double Murder: പത്തനംതിട്ടയില്‍ ഇരട്ടകൊലപാതകം; ഭാര്യയെയും സുഹൃത്തിനെയും യുവാവ് വെട്ടിക്കൊന്നു

Double Murder Case Reported in Pathanamthitta: സംഭവത്തില്‍ വൈഷ്ണവിയുടെ ഭര്‍ത്താവ് ബൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബൈജുവിന്റെ അയല്‍വാസി കൂടിയാണ് കൊല്ലപ്പെട്ട വിഷ്ണു. ഇയാളുടെ വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം.

Pathanamthitta Double Murder: പത്തനംതിട്ടയില്‍ ഇരട്ടകൊലപാതകം; ഭാര്യയെയും സുഹൃത്തിനെയും യുവാവ് വെട്ടിക്കൊന്നു

പ്രതീകാത്മക ചിത്രം

shiji-mk
Published: 

03 Mar 2025 06:17 AM

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും കൊലപാതകം. പത്തനംതിട്ടയില്‍ ഭാര്യയെയും സുഹൃത്തിനെയും യുവാവ് വെട്ടിക്കൊന്നു. പത്തനംതിട്ട കലഞ്ഞൂര്‍പാടത്താണ് സംഭവം. വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ വൈഷ്ണവിയുടെ ഭര്‍ത്താവ് ബൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബൈജുവിന്റെ അയല്‍വാസി കൂടിയാണ് കൊല്ലപ്പെട്ട വിഷ്ണു. ഇയാളുടെ വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം.

ഷഹബാസ് കൊലപാതക കേസ്; പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റി

കോഴിക്കോട്: താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായ ഷഹബാസിനെ ആക്രമിച്ച് കൊലപ്പെടുത്തിയ പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റി. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി കോഴിക്കോട് വെള്ളിമാടുകുന്നിലേക്കാണ് കേന്ദ്രം മാറ്റിയത്. നേരത്തെ താമരശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളായിരുന്നു പരീക്ഷാ കേന്ദ്രം ഉണ്ടായിരുന്നത്. ഇത് മാറ്റണമെന്നാവശ്യപ്പെട്ട് പോലീസ് വിദ്യാഭ്യാസ വകുപ്പിന് നല്‍കിയ കത്തിനെ തുടര്‍ന്നാണ് നടപടി.

എംജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസ്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ഷഹബാസ് ഉള്‍പ്പെടെയുള്ള എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളും താമരശേരി കോരങ്ങാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളും തമ്മില്‍ ഏറ്റമുട്ടുകയായിരുന്നു.

Also Read: Thamarassery Shahbazs Death: ഷഹബാസിന്റെ കൊലപാതകം: പ്രധാനപ്രതിയുടെ പിതാവ് ടിപി വധക്കേസ് പ്രതിക്കൊപ്പമുള്ള ചിത്രം പുറത്ത്

സംഘര്‍ഷത്തിനിടയ്ക്ക് നഞ്ചക്ക് എന്ന ആയുധം ഉപയോഗിച്ച് മര്‍ദിച്ചതാണ് ഷഹബാസിന്റെ മരണത്തിനിടയാക്കിയത്. അടിയേറ്റ ഷഹബാസ് വീട്ടിലെത്തിയ ഉടന്‍ ബോധരഹിതനാകുകയായിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന ഷഹബാസ് പിന്നീട് മരണത്തിന് കീഴടങ്ങി. കുറ്റാരോപിതരായ അഞ്ച് വിദ്യാര്‍ഥികള്‍ പോലീസ് കസ്റ്റഡിയിലാണ്.

Related Stories
CMRL-Exalogic Case: സിഎംആർഎൽ-എക്സലോജിക് മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെ മകൾ പ്രതി; വിചാരണ ചെയ്യാൻ അനുമതി
Rajeev Chandrasekhar : എനിക്കൊരു ന്യൂസ് ചാനൽ ഉണ്ടെന്ന് പറഞ്ഞത് തെറ്റിദ്ധരിപ്പിക്കൽ: അതങ്ങനെയല്ല- രാജീവ് ചന്ദ്രശേഖർ
Kerala Lottery Result Today: ഒന്നും രണ്ടുമല്ല, 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം; കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇതാ
Munambam Waqf Issue: മുനമ്പം വിഷയം അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്; ബിജെപി കൂടെയുണ്ടെന്ന് രാജീവ്‌
Actress Attack Case: ‘ഉപദ്രവിക്കരുത്, എത്രകാശും തരാമെന്ന് അതിജീവിത പറഞ്ഞു; ദിലീപിന്‍റേത് കുടുംബം തകര്‍ത്തതിന്റെ വൈരാഗ്യം’; പള്‍സര്‍ സുനി
Kerala Gold Rate: സ്വ‍ർണം വെറും സ്വപ്നമാകുമോ? സർവകാല റെക്കോർഡിൽ സ്വർണവില; ഇന്നത്തെ നിരക്കറിയാം
പ്രമേഹ രോഗികള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
പൈങ്കിളി മുതൽ ടെസ്റ്റ് വരെ; അടുത്ത ആഴ്ചയിലെ ഒടിടി റിലീസുകൾ
വൻപയർ ചില്ലറക്കാരനല്ല; ഗുണങ്ങളേറെ
യൂറോപ്പിൽ സൗജന്യമായി പഠിക്കണോ?; ഇതാ ചില യൂണിവേഴ്സിറ്റികൾ