Pathanamthitta Double Murder: പത്തനംതിട്ടയില്‍ ഇരട്ടകൊലപാതകം; ഭാര്യയെയും സുഹൃത്തിനെയും യുവാവ് വെട്ടിക്കൊന്നു
Double Murder Case Reported in Pathanamthitta: സംഭവത്തില്‍ വൈഷ്ണവിയുടെ ഭര്‍ത്താവ് ബൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബൈജുവിന്റെ അയല്‍വാസി കൂടിയാണ് കൊല്ലപ്പെട്ട വിഷ്ണു. ഇയാളുടെ വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം.

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും കൊലപാതകം. പത്തനംതിട്ടയില്‍ ഭാര്യയെയും സുഹൃത്തിനെയും യുവാവ് വെട്ടിക്കൊന്നു. പത്തനംതിട്ട കലഞ്ഞൂര്‍പാടത്താണ് സംഭവം. വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ വൈഷ്ണവിയുടെ ഭര്‍ത്താവ് ബൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബൈജുവിന്റെ അയല്‍വാസി കൂടിയാണ് കൊല്ലപ്പെട്ട വിഷ്ണു. ഇയാളുടെ വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം.
ഷഹബാസ് കൊലപാതക കേസ്; പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റി
കോഴിക്കോട്: താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായ ഷഹബാസിനെ ആക്രമിച്ച് കൊലപ്പെടുത്തിയ പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റി. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി കോഴിക്കോട് വെള്ളിമാടുകുന്നിലേക്കാണ് കേന്ദ്രം മാറ്റിയത്. നേരത്തെ താമരശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളായിരുന്നു പരീക്ഷാ കേന്ദ്രം ഉണ്ടായിരുന്നത്. ഇത് മാറ്റണമെന്നാവശ്യപ്പെട്ട് പോലീസ് വിദ്യാഭ്യാസ വകുപ്പിന് നല്‍കിയ കത്തിനെ തുടര്‍ന്നാണ് നടപടി.




എംജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസ്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ഷഹബാസ് ഉള്‍പ്പെടെയുള്ള എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളും താമരശേരി കോരങ്ങാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളും തമ്മില്‍ ഏറ്റമുട്ടുകയായിരുന്നു.
സംഘര്‍ഷത്തിനിടയ്ക്ക് നഞ്ചക്ക് എന്ന ആയുധം ഉപയോഗിച്ച് മര്‍ദിച്ചതാണ് ഷഹബാസിന്റെ മരണത്തിനിടയാക്കിയത്. അടിയേറ്റ ഷഹബാസ് വീട്ടിലെത്തിയ ഉടന്‍ ബോധരഹിതനാകുകയായിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന ഷഹബാസ് പിന്നീട് മരണത്തിന് കീഴടങ്ങി. കുറ്റാരോപിതരായ അഞ്ച് വിദ്യാര്‍ഥികള്‍ പോലീസ് കസ്റ്റഡിയിലാണ്.