AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Double Decker Train: കേരളത്തിലേക്ക് ഡബിൾ ഡെക്കർ ട്രെയിൻ വരുന്നു; ആദ്യ സർവീസ് എവിടെ?

Double Decker Train in Kerala: തമിഴ്‌നാട്ടിൽ നിന്നുള്ള ഡബിൾ ഡെക്കർ ട്രെയിൻ സർവീസുകളിൽ ഒന്ന് കേരളത്തിലേക്ക് നീട്ടാനാണ് റെയിൽവേ ആലോചിക്കുന്നത്. ഇതിന്റെ ഭാ​ഗമായി കഴിഞ്ഞ വർഷം ഏപ്രിലിൽ തന്നെ സംസ്ഥാനത്ത് ഡബിൾ ഡെക്കർ ട്രെയിനിന്റെ ട്രയൽ റൺ പൂർത്തിയാക്കിയിരുന്നു.

Double Decker Train: കേരളത്തിലേക്ക് ഡബിൾ ഡെക്കർ ട്രെയിൻ വരുന്നു; ആദ്യ സർവീസ് എവിടെ?
Double DeckerImage Credit source: Pinterest
nithya
Nithya Vinu | Published: 18 Apr 2025 12:58 PM

കേരളത്തിലേക്ക് ഉടൻ തന്നെ ‍‍ഡബിൾ ഡെക്കർ ട്രെയിൻ സർവീസ് എത്തുമെന്ന് റിപ്പോർട്ട്. ഉയർന്ന ശേഷിയുള്ള ഡബിൾ ഡെക്കർ സർവീസ് ഇല്ലാത്ത ദക്ഷിണേന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. റിപ്പോർട്ട് സത്യമായാൽ ഡബിൾ ഡെക്കർ സർവീസ് മാപ്പിൽ കേരളവും ഇടംനേടും.

തമിഴ്‌നാട്ടിൽ നിന്നുള്ള ഡബിൾ ഡെക്കർ ട്രെയിൻ സർവീസുകളിൽ ഒന്ന് കേരളത്തിലേക്ക് നീട്ടാനാണ് റെയിൽവേ ആലോചിക്കുന്നത്. ഇതിന്റെ ഭാ​ഗമായി കഴിഞ്ഞ വർഷം ഏപ്രിലിൽ തന്നെ സംസ്ഥാനത്ത് ഡബിൾ ഡെക്കർ ട്രെയിനിന്റെ ട്രയൽ റൺ പൂർത്തിയാക്കിയിരുന്നു. നിലവിൽ, തമിഴ്നാട്ടിൽ മൂന്ന് ഡബിൾ ഡെക്കർ സർവീസുകളാണ് ഉള്ളത്. ഇതിൽ മധുര – ദിണ്ടിഗൽ – പൊള്ളാച്ചി ട്രെയിൻ, കെഎസ്ആർ ബെംഗളൂരു-കോയമ്പത്തൂർ ഉദയ് എക്സ്പ്രസ് എന്നിവയിൽ ഒന്നാകും കേരളത്തിലേയ്ക്ക് നീട്ടുക. ഈ സർവീസ് പാലക്കാട് വരെ നീട്ടാനാണ് ആലോചിക്കുന്നത്.

ALSO READ: ഈസ്റ്റര്‍ ആഘോഷിക്കാന്‍ തിരക്ക്; പത്ത് ട്രെയിനുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ചു

കോയമ്പത്തൂർ-പാലക്കാട് സെക്ഷനിൽ നടന്ന ട്രയൽ റണ്ണിന്റെ ഫീഡ്ബാക്ക് അനുസരിച്ചായിരിക്കും കൂടുതൽ സാങ്കേതിക അനുമതികൾ നൽകുക. ട്രാക്കിൻ്റെ ശക്തി, ക്ലിയറൻസ്, പ്രവർത്തന സാധ്യത എന്നിവ വിലയിരുത്തുന്നതിനായി രണ്ട് ഡബിൾ ഡെക്കർ കമ്പാർട്ടുമെന്റുകൾ ഉൾപ്പെടെ നാല് കോച്ചുകൾ ഉപയോഗിച്ചാണ് പരീക്ഷണയോട്ടം നടത്തിയത്. ‌

ക്ലിയറൻസ് കുറഞ്ഞ റോഡ് പാലങ്ങൾ പോലെയുള്ള അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട തടസ്സങ്ങളാണ് ഡബിൾ ഡെക്കർ ശൃംഖലയിൽ കേരളത്തെ ഉൾപ്പെടുത്തുന്നതിന് പലപ്പോഴും വെല്ലുവിളിയായത്. വള്ളത്തോൾ നഗർ, ഷൊർണൂർ തുടങ്ങിയ പ്രധാന ജംഗ്ഷനുകളിലെയും നിരവധി പാലങ്ങൾ ഡബിൾ ഡെക്കർ കോച്ചുകളുടെ ഉയരവുമായി യോജിച്ചിരുന്നില്ല.

മധുരയ്ക്കും തിരുവനന്തപുരത്തിനും ഇടയിൽ ഒരു ഡബിൾ ഡെക്കർ ഇടനാഴി ഉണ്ടാകാനുള്ള ​ദക്ഷിണ റെയിൽവേയുടെ തീരുമാനവും ഇതേ പ്രശ്നത്താൽ ഉപേക്ഷിക്കേണ്ടി വന്നു. അതിനാൽ ഘടനാപരമായ മാറ്റങ്ങൾ വളരെ കുറവ് മാത്രം ആവശ്യമുള്ള റൂട്ടുകളാണ് നിലവിൽ പരി​ഗണിക്കുന്നത്. ആ സാഹചര്യത്തിൽ പാലക്കാട് വരെ സർവീസ് നീട്ടുന്നതാണ് പ്രായോഗികം.