കേരളത്തിൽ ഡബിൾ ഡെക്കറിൽ ഇനി ബസ് മാത്രമല്ല ട്രെയ്നും ഉണ്ട്; പരീക്ഷണ ഓട്ടം ഇന്ന്
കോയമ്പത്തൂർ-ബംഗളൂരു ഉദയ് എക്സ്പ്രസ് പാലക്കാട്ടേക്ക് നീട്ടുന്നതിൻ്റെ പരീക്ഷണയോട്ടം ഇന്ന് നടക്കും. കോയമ്പത്തൂരിൽ നിന്ന് പൊള്ളാച്ചി വഴിയാണ് യാത്ര.
പാലക്കാട് : കേരളത്തിലേക്ക് ആദ്യമായി ഡബിൾ ഡെക്കർ ട്രെയ്ൻ വരുന്നു. കോയമ്പത്തൂർ-ബംഗളൂരു ഉദയ് എക്സ്പ്രസ് പാലക്കാട്ടേക്ക് നീട്ടുന്നതിൻ്റെ പരീക്ഷണയോട്ടം ഇന്ന് നടക്കും. കോയമ്പത്തൂരിൽ നിന്ന് പൊള്ളാച്ചി വഴിയാണ് യാത്ര. രാവിലെ 8ന് കോയമ്പത്തൂരിൽ നിന്ന് പുറപ്പെടുന്ന ഉദയ എക്‌സ്പ്രസ് (നമ്പർ 22665/66) 10.45ന് പാലക്കാട് ടൗൺ സ്റ്റേഷനിലും 11.05ന് പാലക്കാട് ജംഗ്ഷനിലും എത്തിച്ചേരും.
11.55നുള്ള മടക്ക സർവീസ് ഉച്ച കഴിഞ്ഞ് 2.20ന് കോയമ്പത്തൂർ എത്തുന്നതോടെ പരീക്ഷണയോട്ടം പൂർത്തിയാകും. ഉദയ് എക്‌സ്പ്രസ് കോയമ്പത്തൂർ മുതൽ ബെംഗളൂരു വരെ 432 കിലോമീറ്റർ ദൂരമാണ് സർവീസ് നടത്തുന്നത്. കോയമ്പത്തൂർ മുതൽ പൊള്ളാച്ചി വരെ 45 കിലോമീറ്ററും പൊള്ളാച്ചി പാലക്കാട് 45 കിലോ മീറ്റർ കൂടി 90 കിലോമീറ്റർ ദൂരം സഞ്ചരിച്ച് സ്ഥിരം സർവീസ് തുടങ്ങിയാൽ ബെംഗളൂരു ഉൾപ്പെടെ അന്യ സംസ്ഥാനങ്ങളിലെ മലയാളികൾക്കും ട്രെയിൻ ഏറെ ഗുണകരമാകും.
രാവിലെ 08.00 കോയമ്പത്തൂർ, 08.15 പോത്തന്നൂർ, 08.35 കാണിത്ത് കടവ്, 09.00 പൊള്ളാച്ചി,09.45 മീനാക്ഷീപുരം, 10.00 മുതലമട, 10.15 കൊല്ലങ്കോട്, 10.30പുതുനഗരം, 10.45 പാലക്കാട് ടൗൺ, 11.05 പാലക്കാട് ജംഗഷൻ. 11.55 പാലക്കാട് ജംഗഷൻ, 11.50 പാലക്കാട് ടൗൺ, 12.05 പുതുനഗരം, 12.20 കൊല്ലങ്കോട്, 12.35 മുതലമട, 12.50 മീനാക്ഷീപുരം, 13.00 പൊള്ളാച്ചി, 14.00 കിണത്ത് കടവ്, 14.20പോത്തന്നൂർ, 14.40 കോയമ്പത്തൂർ.