5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Divya S Iyer: ചിത്രം പുതിയതല്ല; കളക്ടര്‍ക്ക് മന്ത്രിയെ ആലിംഗനം ചെയ്യാമോ? ദിവ്യ എസ് അയ്യര്‍ പ്രോട്ടോക്കോള്‍ ലംഘിച്ചോ?

Divya S Iyer and K Radhakrishnan Photo: കെ രാധാകൃഷ്ണന്‍ മന്ത്രിയായിരുന്ന കാലത്ത് ഔദ്യോഗിക പരിപാടിക്ക് ശേഷം പത്തനംത്തിട്ട കളക്ടറുടെ വസതില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ എടുത്ത ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

Divya S Iyer: ചിത്രം പുതിയതല്ല; കളക്ടര്‍ക്ക് മന്ത്രിയെ ആലിംഗനം ചെയ്യാമോ? ദിവ്യ എസ് അയ്യര്‍ പ്രോട്ടോക്കോള്‍ ലംഘിച്ചോ?
Divya S Iyyer and K Radhakrishnan
shiji-mk
Shiji M K | Updated On: 24 Jun 2024 11:54 AM

മുന്‍മന്ത്രിയും നിയുക്ത എംപിയുമായ കെ രാധാകൃഷ്ണനെ വിഴിഞ്ഞം തുറമുഖ വകുപ്പ് ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍ ആശ്ലേഷിക്കുന്ന ചിത്രം പുറത്തുവന്നതിന് പിന്നാലെ നിരവധി ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായത്. ചിത്രം പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് ദിവ്യയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. ആലത്തൂര്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മന്ത്രിസ്ഥാനം രാജിവെച്ച കെ രാധാകൃഷ്ണനെ വീട്ടില്‍ ചെന്ന് കണ്ടശേഷമാണ് ദിവ്യ ചിത്രങ്ങള്‍ പങ്കുവെച്ചത്. അദ്ദേഹത്തെ വീട്ടില്‍ചെന്ന് കണ്ടപ്പോഴെടുത്ത ചിത്രവും അതോടൊപ്പം അദ്ദേഹം മന്ത്രിയായിരുന്നപ്പോള്‍ എടുത്ത, ആലിംഗനം ചെയ്യുന്ന ചിത്രവുമാണ് ദിവ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

‘കനിവാര്‍ന്ന വിരലാല്‍ വാര്‍ത്തെടുത്തൊരു കുടുംബം’, എന്ന തലക്കെട്ടോടെയാണ് ദിവ്യ എസ് അയ്യര്‍ ഫോട്ടോ പങ്കിട്ടത്. ചിത്രം വൈറലായപ്പോള്‍ ഏവര്‍ക്കുമിടയില്‍ ഉദിച്ച സംശയമാണ് പ്രോട്ടോക്കോള്‍ പ്രകാരം ഒരു കളക്ടര്‍ക്ക് മന്ത്രിയെ ആലിംഗനം ചെയ്യാന്‍ സാധിക്കുമോ എന്നത്. എന്നാല്‍ സ്‌നേഹം പങ്കിടാന്‍ പ്രോട്ടോക്കോള്‍ നോക്കേണ്ടതില്ലെന്നാണ് ദിവ്യ പറയുന്നത്. ദിവ്യ തന്നെ ആശ്ലേഷിക്കുന്ന ചിത്രം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് എംപി കെ രാധാക്യഷ്ണനും പ്രതികരിച്ചിട്ടുണ്ട്.

Also Read: Kozhikode City Of Literature: കോഴിക്കോട് ഇനി സാഹിത്യനഗരം; യുനെസ്കോ അം​ഗീകാരം ലഭിക്കുന്ന ആ​ദ്യ ഇന്ത്യൻ ന​ഗരം

പ്രോട്ടോക്കോള്‍ ലംഘിക്കപ്പെട്ടോ?

പ്രോട്ടോക്കോള്‍ പ്രകാരം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് മന്ത്രിക്ക് ഷേക്ക്ഹാന്‍ഡ് കൊടുക്കാന്‍ പോലും സാധിക്കില്ല. അതുകൊണ്ട് തന്നെയാണ് ദിവ്യ എസ് അയ്യര്‍ മുന്‍മന്ത്രിയും എംപിയുമായ കെ രാധാകൃഷ്ണനെ ആലിംഗനം ചെയ്തതില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നു എന്ന കാര്യം പരാമര്‍ശിക്കപ്പെടുന്നത്. ജനപ്രതിനിധികള്‍ പ്രോട്ടോക്കോള്‍ പ്രകാരം സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ എത്രയോ മുകളിലാണ്. എന്നാല്‍ സ്‌നേഹം പ്രകടിപ്പിക്കുക മാത്രമാണ് ആലിംഗനം ചെയ്തതിലൂടെ ഉണ്ടായതെന്ന് ദിവ്യ എസ് അയ്യര്‍ വ്യക്തമാക്കി കഴിഞ്ഞു. തന്നെ തന്റെ കീഴില്‍ അല്ലെങ്കില്‍ പ്രോട്ടോക്കോള്‍ പ്രകാരം തന്റെ ശരീരത്തില്‍ ഷേക്ക് ഹാന്‍ഡിലൂടെ പോലും സ്പര്‍ശിക്കാന്‍ സാധിക്കാത്ത ഉദ്യോഗസ്ഥ ആലിംഗനം ചെയ്തതില്‍ തെറ്റില്ലെന്നും വിഷയം കൂടുതല്‍ ചര്‍ച്ചയാക്കേണ്ടതില്ലെന്നും എംപിയും പറഞ്ഞുകഴിഞ്ഞു. ഹൃദയത്തിന്റെ ഭാഷയിലാണ് ആലിംഗനം ചെയ്തതെന്നും സ്‌നേഹം പ്രകടിപ്പിക്കുന്നതിന് പ്രോട്ടോക്കള്‍ ഉണ്ടാകില്ലെന്നും ദിവ്യ പറയുന്നു.

Also Read: Bloodbag Traceability System: ഇനി രക്തം പാഴാകില്ല; ശേഖരിക്കുന്നത് മുതൽ നൽകുന്നത് വരെ നിരീക്ഷിക്കാൻ പുതിയ സംവിധാനവുമായി സർക്കാർ

ചിത്രം പഴയത്

കെ രാധാകൃഷ്ണന്‍ മന്ത്രിയായിരുന്ന കാലത്ത് ഔദ്യോഗിക പരിപാടിക്ക് ശേഷം പത്തനംത്തിട്ട കളക്ടറുടെ വസതില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ എടുത്ത ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചിത്രം പകര്‍ത്തിയത് ദിവ്യ എസ് അയ്യരുടെ ഭര്‍ത്താവും മുന്‍ എംഎല്‍എയുമായ ശബരീനാഥാണ്. പിന്നീട് രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞ ശേഷം അദ്ദേഹത്തെ തിരുവനന്തപുരത്തെ വസതിയിലെത്തി കണ്ടെന്നും ദിവ്യ പറയുന്നുണ്ട്.

ജില്ലാ കളക്ടര്‍ ആയിരുന്ന സമയത്ത് പത്തനംതിട്ടയിലെ ആദിവാസി ഊരുകളില്‍ താനും മന്ത്രിയും പോയിട്ടുണ്ട്. അവരുടെ ക്ഷേമത്തിനു വേണ്ടി അവരിലൊരാളായി അദ്ദേഹം നിലകൊള്ളുമ്പോള്‍ തനിക്ക് പലപ്പോഴും ബഹുമാനം തോന്നിയിട്ടുണ്ട്. പാവപ്പെട്ടവരുടെ സങ്കടം കണ്ടാല്‍ അദ്ദേഹത്തിന് പെട്ടെന്ന് മനസിലാകും. അതനുസരിച്ച് പ്രവര്‍ത്തിക്കും. എന്നെപ്പോലെയുള്ളവര്‍ക്ക് അത് നല്‍കുന്ന ഊര്‍ജം ചെറുതല്ലെന്നും ദിവ്യ എസ് അയ്യര്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രതികരിച്ച്  ശബരീനാഥും രംഗത്തെത്തി. ഏറെ ബഹുമാനിക്കപ്പെചുന്ന വ്യക്തിയെ മറ്റൊരാള്‍ ആലിംഗനം ചെയ്ത ചിത്രം സ്ത്രീ പുരുഷ സമസ്യയില്‍ ഇപ്പോള്‍ പോസിറ്റീവായി ചര്‍ച്ച ചെയ്യപ്പെടുന്നതില്‍ സന്തോഷമുണ്ടെന്ന് ശബരീനാഥ് പറയുന്നു.