Divya S Iyer: ദിവ്യയുടെ അഭിനന്ദനം രാഷ്ട്രീയ തലത്തിലേക്ക് മാറി; സദ്ദുദേശപരമെങ്കിലും വീഴ്ച സംഭവിച്ചതായി ശബരിനാഥന്‍
Sabarinathan Reacts To Divya S Iyer's Statement: സര്‍ക്കാരിനെയും അവരുടെ നയങ്ങളെയും അഭിനന്ദിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ രാഷ്ട്രീയ നിയമനം ലഭിച്ച ഒരാളെ അഭിനന്ദിക്കുന്നത് അങ്ങനെയല്ല. ദിവ്യ നടത്തിയ പ്രതികരണം പെട്ടെന്ന് സര്‍ക്കാര്‍ തലത്തില്‍ നിന്ന് രാഷ്ട്രീയ തലത്തിലേക്ക് മാറി. അതാണ് വിവാദങ്ങള്‍ക്ക് കാരണമായതെന്നും ശബരിനാഥന്‍ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിനെ ദിവ്യ എസ് അയ്യര്‍ അഭിനന്ദിച്ചതില്‍ പ്രതികരിച്ച് ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായി ശബരിനാഥന്‍. ഒരു രാഷ്ട്രീയ നിയമനത്തെ ദിവ്യ അഭിനന്ദിച്ചത് സദ്ദുദേശത്തോടെ ആണെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ശബരിനാഥന്‍ പറഞ്ഞു.
സര്‍ക്കാരിനെയും അവരുടെ നയങ്ങളെയും അഭിനന്ദിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ രാഷ്ട്രീയ നിയമനം ലഭിച്ച ഒരാളെ അഭിനന്ദിക്കുന്നത് അങ്ങനെയല്ല. ദിവ്യ നടത്തിയ പ്രതികരണം പെട്ടെന്ന് സര്‍ക്കാര്‍ തലത്തില്‍ നിന്ന് രാഷ്ട്രീയ തലത്തിലേക്ക് മാറി. അതാണ് വിവാദങ്ങള്‍ക്ക് കാരണമായതെന്നും ശബരിനാഥന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ദിവ്യയ്‌ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ കെ കെ രാഗേഷ് രംഗത്തെത്തി. ഇപ്പോഴുണ്ടായിരിക്കുന്ന വിവാദം അനാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് ദൗര്‍ഭാഗ്യകരമാണ്. നല്ല വാക്കുകള്‍ പറഞ്ഞതിന് ദിവ്യയെ അധിക്ഷേപിക്കുകയാണെന്നും രാഗേഷം വിമര്‍ശിച്ചു.




കര്‍ണന് പോലും അസൂയ തോന്നുന്ന കെകെആര്‍ കവചമെന്നായിരുന്നു മുഖ്യമന്ത്രിക്കൊപ്പമുള്ള കെ കെ രാഗേഷിന്റെ ചിത്രം പങ്കിട്ട് കൊണ്ട് ദിവ്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇതോടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ ദിവ്യയ്‌ക്കെതിരെ രംഗത്തെത്തുകയായിരുന്നു.
പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യ എന്നാണ് കെ മുരളീധരന്‍ കുറ്റപ്പെടുത്തിയത്. വിഷയത്തില്‍ കൂടുതല്‍ പ്രതികരിച്ച് വഷളാക്കേണ്ടെന്ന നിലപാടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയതിന് പിന്നാലെയായിരുന്നു മുരളീധരന്റെ പ്രതികരണം.