Digital RC: സംസ്ഥാനത്ത് ഇനി ഡിജിറ്റല്‍ ആര്‍സി; മാറ്റം ഇന്ന് മുതല്‍

Digital RC From March 1 in Kerala: ആര്‍സി ബുക്കുകള്‍ ലഭിക്കുന്നതിന് നേരത്തെ കാലതാമസം നേരിട്ടിരുന്നു. ഇത് ഒഴിവാക്കുന്നതിനായാണ് ആര്‍സികളും ഡിജിറ്റലാക്കുന്നത്. നേരത്തെ ലൈസന്‍സ് ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റിയിരുന്നു. തപാല്‍ വഴി ഇനി വീടുകളിലേക്ക് ലൈസന്‍സോ ആര്‍സി ബുക്കോ ലഭിക്കുകയായില്ല.

Digital RC: സംസ്ഥാനത്ത് ഇനി ഡിജിറ്റല്‍ ആര്‍സി; മാറ്റം ഇന്ന് മുതല്‍

പ്രതീകാത്മക ചിത്രം

shiji-mk
Updated On: 

01 Mar 2025 07:09 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഡിജിറ്റല്‍ ആര്‍സി. ആവശ്യമുള്ളവര്‍ക്ക് മാത്രം ആര്‍സി പ്രിന്റ് ചെയ്‌തെടുക്കാം. പരിവാഹന്‍ സൈറ്റില്‍ ഇതുസംബന്ധിച്ച് മാറ്റം വരുത്തിയതായി ഗതാഗത വകുപ്പ് വ്യക്തമാക്കി.

ആര്‍സി ബുക്കുകള്‍ ലഭിക്കുന്നതിന് നേരത്തെ കാലതാമസം നേരിട്ടിരുന്നു. ഇത് ഒഴിവാക്കുന്നതിനായാണ് ആര്‍സികളും ഡിജിറ്റലാക്കുന്നത്. നേരത്തെ ലൈസന്‍സ് ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റിയിരുന്നു. തപാല്‍ വഴി ഇനി വീടുകളിലേക്ക് ലൈസന്‍സോ ആര്‍സി ബുക്കോ ലഭിക്കുകയായില്ല.

വാഹനം വാങ്ങിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതാണ്. ശേഷം വാഹന ഉടമയ്ക്ക് പരിവാഹന്‍ സൈറ്റില്‍ നിന്നും ആര്‍സി ബുക്ക് ഡൗണ്‍ലേഡ് ചെയ്‌തെടുക്കാം.

വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ലൈസന്‍സും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി വാഹനങ്ങളുടെ ഹൈപ്പോതിക്കേഷനുമായി ബന്ധപ്പെട്ട നടപടികളും ഡിജിറ്റലൈസ് ചെയ്യുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചിരുന്നു.

അതിനാല്‍ തന്നെ ബാങ്കുകള്‍ മറ്റ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ പരിവാഹന്‍ സൈറ്റുമായി ബന്ധിപ്പിച്ചിരിക്കണം. പരിവാഹന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബാങ്കുകളില്‍ നിന്നോ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ മാത്രമേ ഇന്ന് മുതല്‍ വാഹന രജിസ്‌ട്രേഷന് സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഹൈപ്പോതിക്കേഷന്‍ നടക്കുകയുള്ളൂവെന്നും വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, എല്ലാ വാഹന ഉടമകളും ആര്‍സി ബുക്ക് ആധാറില്‍ കൊടുത്തിരിക്കുന്ന മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് നേരത്തെ ഗതാഗത കമ്മീഷണര്‍ സിഎച്ച് നാഗരാജു അറിയിച്ചിരുന്നു. മൊബൈല്‍ നമ്പര്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ ആര്‍ക്ക് വേണമെങ്കിലും ഉടമയുടെ അനുവാദമില്ലാതെ വിവരങ്ങള്‍ മാറ്റാന്‍ സാധിക്കുന്നതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Also Read: Digital RC Book: ആര്‍സി ബുക്ക് ആധാറില്‍ കൊടുത്ത നമ്പരുമായി ബന്ധിപ്പിക്കണം; പുതിയ നിര്‍ദേശം

മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുകയാണെങ്കില്‍ വാഹന ഉടമയ്ക്ക് ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് മാത്രമേ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്താന്‍ സാധിക്കുകയുള്ളൂവെന്നും നാഗരാജു പറഞ്ഞിരുന്നു.

Related Stories
IB official’s death: ഐബി ഉദ്യോഗസ്ഥ ലൈംഗിക ചൂഷണത്തിനിരയായതായി കുടുംബം; യുവാവിനായി ലുക്ക് ഔട്ട് നോട്ടീസ്
Kerala Rain Alert: കുടയെടുക്കാന്‍ മറക്കേണ്ട; സംസ്ഥാനത്ത് വേനൽമഴ ശക്തമാകാൻ സാദ്ധ്യത, 3 ജില്ലകളിൽ യെല്ലോ അലേർട്ട്
L2 Empuraan controversy :എമ്പുരാൻ പ്രദർശനം ത‍ടയണമെന്ന ഹർജി തള്ളി ഹൈക്കോടതി; ഹർജിക്കാരനെ സസ്പെൻഡ് ചെയ്ത് ബിജെപി
Kerala Summer Bumper: പത്തു കോടിയുടെ ഭാഗ്യശാലിയെ അറിയാൻ മണിക്കൂറുകൾ മാത്രം; സമ്മര്‍ ബമ്പര്‍ ടിക്കറ്റ് എടുത്തോ?
Kerala Lottery Result Today: ‘ഫൂളാകാതെ നമ്പർ ഒന്ന് നോക്കിക്കേ’; സ്ത്രീശക്തി ലോട്ടറി ഫലം ഇതാ
Kerala University Hostel Drug Raid: കളമശ്ശേരിക്ക് പിന്നാലെ കേരള യൂണിവേഴ്സിറ്റിയിലും; ഹോസ്റ്റലിൽ എക്സൈസിൻ്റെ മിന്നൽ പരിശോധന
തൈരിനൊപ്പം ഇവ കഴിക്കല്ലേ പണികിട്ടും
ഈ ഭക്ഷണങ്ങൾ പാവയ്ക്കയുടെ കൂടെ കഴിക്കരുത്..!
കിവിയുടെ തൊലിയിൽ ഇത്രയും കാര്യങ്ങളുണ്ടോ ?
വീണ്ടും മണവാട്ടിയായി അഹാന കൃഷ്ണ