5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Digital Arrest: ഇന്ത്യയിൽ ഡിജിറ്റൽ അറസ്റ്റുണ്ടോ? അതോ തട്ടിപ്പോ; പറ്റിക്കപ്പെടാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

Kerala Police Awareness About Digital Arrest: കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് പിന്നാലെ നിരവധി ആശങ്കളാണ് ഉയർന്നത്. തട്ടിപ്പിനെ എങ്ങനെ നേരിടാം എന്നും അത്തരത്തിലൊരു രീതി ഇന്ത്യയിലുണ്ടോ എന്നതടക്കമുള്ള വിശദ വിവരങ്ങൾ ഫേസ്ബുക്കിൽ പോലീസ് പങ്കുവച്ചിട്ടുണ്ട്.

Digital Arrest: ഇന്ത്യയിൽ ഡിജിറ്റൽ അറസ്റ്റുണ്ടോ? അതോ തട്ടിപ്പോ; പറ്റിക്കപ്പെടാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
Represental Image (Credits: Social Media)
neethu-vijayan
Neethu Vijayan | Updated On: 11 Dec 2024 19:33 PM

രാജ്യത്ത് അടുത്തിടയായി കണ്ടുവരുന്ന ഡിജിറ്റൽ അറസ്റ്റെന്ന തട്ടിപ്പിനെതിരെ നിർദ്ദേശവുമായി കേരള പോലീസ്. കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് പിന്നാലെ നിരവധി ആളുകളാണ് ആശങ്കയറിയിച്ച് രം​ഗത്തെത്തിയത്. രാജ്യത്ത് ശരിക്കും ഡിജിറ്റൽ അറസ്റ്റ് എന്നൊരു രീതിയുണ്ടോ? എന്ന ചോദ്യവും പലരിൽ നിന്നും ഉയർന്നിരുന്നു. എന്നാൽ ഇതിനെല്ലാം മറുപടിയുമായാണ് കേരളാ പോലീസ് ഇപ്പോൾ ഫേസ്ബുക്കിലൂടെ എത്തിയിരിക്കുന്നത്. തട്ടിപ്പിനെ എങ്ങനെ നേരിടാം എന്നും അത്തരത്തിലൊരു രീതി ഇന്ത്യയിലുണ്ടോ എന്നതടക്കമുള്ള വിശദ വിവരങ്ങൾ ഫേസ്ബുക്ക് പേജിലൂടെ കേരള പോലീസ് പങ്കുവച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ് ഇപ്രകാരം

ഒരു കാര്യം വീണ്ടും വീണ്ടും നിങ്ങളെ ഓർമിപ്പിക്കുകയാണ്. ഡിജിറ്റൽ അറസ്റ്റ് എന്ന ഒരു സംഭവമേ ഇന്ത്യയിൽ ഇല്ല.

അന്വേഷണത്തിനായി നിങ്ങളുടെ അക്കൗണ്ടിലെ പണം ആർക്കെങ്കിലും കൈമാറണമെന്ന് ഇന്ത്യയിലെ ഒരു അന്വേഷണ ഏജൻസിയും നിങ്ങളോട് ആവശ്യപ്പെടില്ല. അന്വേഷണത്തിന് ആവശ്യമുണ്ടെന്നു തോന്നുന്നപക്ഷം നിങ്ങളുടെ അക്കൗണ്ട് നിയമപരമായി മരവിപ്പിക്കാൻ പോലീസിനും മറ്റ് ഏജൻസികൾക്കും അധികാരമുണ്ട്.

അതുകൊണ്ടുതന്നെ, നിങ്ങളുടെ പണം കൈമാറണമെന്നോ ഓ ടി പി നൽകണമെന്നോ ബാങ്ക് അക്കൗണ്ട് നമ്പർ വേണമെന്നോ ആരെങ്കിലും നിങ്ങളോട് ആവശ്യപ്പെട്ടാൽ ഓർത്തോളൂ, അത് തട്ടിപ്പാണ്. ഒരിക്കലും അതിനു വഴങ്ങരുത്.

അഥവാ സാമ്പത്തികത്തട്ടിപ്പിൽ പെട്ടുപോയാൽ എത്രയും വേഗം 1930 എന്ന നമ്പറിൽ പോലീസിനെ വിവരം അറിയിക്കുക. തട്ടിപ്പ് നടന്ന് ഒരു മണിക്കൂറിനകം ഈ നമ്പറിൽ വിവരമറിയിച്ചാൽ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണ്.

എന്താണ് ഡിജിറ്റൽ അറസ്റ്റ്?

സൈബർ തട്ടിപ്പുകളുടെ പുത്തൻ ലോകത്തെ ഏറ്റവും പുതിയ തന്ത്രമാണ് ഡിജിറ്റൽ അറസ്റ്റ്. അന്വേഷണ ഉദ്യോഗസ്ഥർ ആണെന്ന വ്യാജേന ഓൺലൈനിലൂടെ രംഗത്ത് വരുന്ന തട്ടിപ്പുകാർ തങ്ങളുടെ ഇരകളെ കണ്ടെത്തി ഡിജിറ്റൽ അറസ്റ്റിന് വിധേയമാക്കുന്നു. ഇരകളെ ഭീഷണിപ്പെടുത്തിയും മറ്റുമാണ് ഇവർ തട്ടിപ്പു നടത്തുന്നത്. ഭീഷണിപ്പെടുത്തിയ ശേഷം അവരിൽ നിന്ന് ലക്ഷങ്ങളും കോടികളും തട്ടിയെടുക്കുന്നു. പണം ലഭിക്കുന്നതോടെ ഇവർ മുങ്ങും. ഇതിനെയാണ് ഡിജിറ്റൽ അറസ്റ്റ് എന്ന പേരിൽ അറിയപ്പെടുന്നത്. സിബിഐയെന്നും ഇഡിയെന്നും പോലീസെന്നും ടെലികോം ഏജൻസിയെന്നുമൊക്കെപ്പറഞ്ഞാണ് തട്ടിപ്പ് സംഘം ആളുകളെ സമീപിക്കുന്നത്.

Latest News