5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Food Poison: കൊച്ചിയിൽ വിനോദയാത്രയ്ക്കെത്തിയ സ്പെഷൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; നിരവധിപേര്‍ ആശുപത്രിയില്‍

Food Poisoning: മറൈന്‍ ഡ്രൈവില്‍ ബോട്ട് സവാരി നടത്തുന്നതിനിടെ ബോട്ടില്‍നിന്ന് നല്‍കിയ ചോറില്‍ നിന്നാണ് ഭക്ഷ്യ വിഷബാധ ഏറ്റതെന്നാണ് സംശയം.

Food Poison: കൊച്ചിയിൽ വിനോദയാത്രയ്ക്കെത്തിയ സ്പെഷൽ സ്കൂൾ വിദ്യാർത്ഥികൾക്ക്  ഭക്ഷ്യവിഷബാധ; നിരവധിപേര്‍ ആശുപത്രിയില്‍
Representative image
sarika-kp
Sarika KP | Updated On: 27 Nov 2024 23:50 PM

കൊച്ചി: വിനേദയാത്രയ്ക്ക് എത്തിയ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ. കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് വിനോദയാത്രയ്ക്കുപോയ ഭിന്നശേഷി വിദ്യാലയത്തിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും അടങ്ങുന്ന സംഘത്തിനാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷ്യവിഷബാധയെ തുടർന്ന് നിരവധി പേരെ ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.മറൈന്‍ ഡ്രൈവില്‍ ബോട്ട് സവാരി നടത്തുന്നതിനിടെ ബോട്ടില്‍നിന്ന് നല്‍കിയ ചോറില്‍ നിന്നാണ് ഭക്ഷ്യ വിഷബാധ ഏറ്റതെന്നാണ് സംശയം.

കോഴിക്കോട് താമരശ്ശേരി പൂനൂരില്‍ സന്നദ്ധസംഘടന നടത്തുന്ന കാരുണ്യതീരം സ്പെഷ്യല്‍ സ്‌കൂളിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരുമാണ് സംഘത്തിലുള്ളത്. അസ്വസ്ഥത അനുഭവപ്പെട്ടവരെ എല്ലാം ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങിയത്. ഉച്ചഭക്ഷണത്തിനുശേഷം ഇവര്‍ മറ്റൊന്നും കഴിച്ചിരുന്നില്ലെന്നാണ് സംഘത്തിലുള്ളവര്‍ പറയുന്നത്.

Also Read-Parippally Medical College: പാരിപ്പള്ളി മെഡിക്കൽ കോളജിൽ മദ്യം നൽകി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമം; സർജനെതിരെ കേസെടുത്ത് പോലീസ്

അതേസമയം സമാന സംഭവം കാസർ​ഗോഡ് ജില്ലയിലും റിപ്പോർട്ട് ചെയ്തിരുന്നു. മുട്ടത്തോടി ആലമ്പാടി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വ്യാഴാഴ്ച വൈകുന്നേരമാണ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷ ബാധയേറ്റത്. സ്‌കൂളില്‍ നിന്ന് കുടിച്ച പാലില്‍ നിന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായാണ് സംശയം. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് പാൽ നൽകിയത്. പാലിന് രുചി വ്യത്യാസമുള്ളതായി അധ്യാപകർ ഉൾപ്പെടെ പരാതിയും നൽകിയിരുന്നു.സംഭവത്തിൽ ആരോ​ഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. പാലിന്റെയും മറ്റ് ഭക്ഷ്യവസ്തുക്കളുടെയും സാമ്പിളുകൾ പരിശോധിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം.