പ്രമേഹരോ​ഗികൾ ജാ​ഗ്രത; കനത്തചൂടിൽ ഇൻസുലിൻ ഫലിച്ചേക്കില്ല

കുപ്പിതുറക്കാത്ത ഇൻസുലിന് രണ്ടുമുതുൽ എട്ടുവരെ ഡിഗ്രി സെൽഷ്യസ് താപനിലയാണു സാധാരണയായി വേണ്ടത്. തുറന്നവയ്ക്കു രണ്ടുമുതൽ 30 വരെ ഡിഗ്രി സെൽഷ്യസും ആവശ്യമാണ്.

പ്രമേഹരോ​ഗികൾ ജാ​ഗ്രത; കനത്തചൂടിൽ ഇൻസുലിൻ ഫലിച്ചേക്കില്ല
Published: 

16 Apr 2024 09:18 AM

തിരുവനന്തപുരം: ഇൻസുലിൻ കൃത്യമായി എടുത്തിട്ടും ഭക്ഷണകാര്യങ്ങൾ ശ്രദ്ധിച്ചിട്ടും  പ്രമേഹത്തിനു കുറവില്ലെങ്കിൽ  സൂക്ഷിക്കുക, ഇവിടെ വില്ലൻ കനത്ത ചൂടാകാം. ആറുവർഷമായി പ്രമേഹത്തിന് ഇൻസുലിനെടുക്കുന്ന വീട്ടമ്മ കഴിഞ്ഞദിവസം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയപ്പോഴാണ് ഈ വിവരം ശ്രദ്ധിക്കുന്നത്. രോഗിയെയും അവരുപയോഗിച്ച ഇൻസുലിനും അതു സൂക്ഷിച്ച സാഹചര്യവും ഡോക്ടർമാർ പരിശോധിച്ചപ്പോൾ കനത്തചൂടുമൂലം ഇൻസുലിൻ മോശമായതാണ് പ്രമേഹനിയന്ത്രണം താളംതെറ്റാൻ കാരണമെന്നു കണ്ടെത്തി. കുപ്പിതുറക്കാത്ത ഇൻസുലിൻ ഫ്രി‍ഡ്ജിൽ (ഫ്രീസറിലൊഴികെ) സൂക്ഷിക്കണമെന്നും തുറന്നവ മുറിയിൽ സൂക്ഷിച്ചാൽ മതിയെന്നുമാണ് ഇതുവരെ ഡോക്ടർമാർ പറഞ്ഞിരുന്നത്. എന്നാൽ, ചൂട് കുത്തനെ കൂടിയതോടെ തുറന്ന ഇൻസുലിനും ഫ്രിഡ്ജിൽത്തന്നെ സൂക്ഷിക്കണമെന്നാണ് ഇപ്പോൾ ഡോക്ടർമാരുടെ നിർദേശം. കനത്ത ചൂടിൽ മുറിയിൽവെക്കുന്ന ഇൻസുലിന്റെ പ്രവർത്തനം  കുറയുന്നതായാണു പുതിയ കണ്ടെത്തൽ.

നേരിട്ടു വെയിലേൽക്കുന്ന ജനാലയ്ക്കരികിൽ സൂക്ഷിച്ച ഇൻസുലിനാണ് ഇത്തരത്തിൽ കൂടുതലും മോശമാകുന്നത് . കുപ്പിതുറക്കാത്ത ഇൻസുലിന് രണ്ടുമുതുൽ എട്ടുവരെ ഡിഗ്രി സെൽഷ്യസ് താപനിലയാണു സാധാരണയായി വേണ്ടത്. തുറന്നവയ്ക്കു രണ്ടുമുതൽ 30 വരെ ഡിഗ്രി സെൽഷ്യസും ആവശ്യമാണ്. എന്നാൽ, കേരളത്തിൽ ചൂട്പ കനത്തതോടെ പലയിടത്തും മുറിക്കുള്ളിലെ താപനില 30 -നു മുകളിലായി. ഇങ്ങനെ ഇൻസുലിന്റെ പ്രവർത്തന ക്ഷമത കുറയാനും തുടങ്ങി. അതുകൊണ്ട് ഇങ്ങനെ സംഭവിക്കാതിരിക്കാൻ ഉപയോഗിച്ചുതുടങ്ങിയ ഇൻസുലിനും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലതെന്ന് ഡോക്ടർമാർ പറയുന്നു. കാറിൽ വെച്ചാൽ ഇൻസുലിൻപേന മോശമാകും എന്നതാണ് മറ്റൊരു കണ്ടെത്തൽ. പ്രമേഹം നിയന്ത്രിക്കാനാകുന്നില്ലെന്നു പറഞ്ഞ് ഇൻസുലിൻപേന ഉപയോഗിക്കുന്ന ബാങ്കുദ്യോഗസ്ഥൻ അടുത്തിടെ ഡോക്ടറെ കാണാനെത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.  അന്വേഷണത്തിനൊടുവിൽ കാറിന്റെ ഡാഷ് ബോർഡിലാണ് അദ്ദേഹം ഇൻസുലിൻപേന സൂക്ഷിക്കുന്നതെന്നു മനസ്സിലായി. ചൂടുകൂടിയ ഇടമായതിനാൽ ഇൻസുലിൻപേന സൂക്ഷിക്കാൻ ഡാഷ് ബോർഡ് സുരക്ഷിതമല്ലെന്നും കണ്ടെത്തി. ചൂടുകാലത്ത് ഇൻസുലിൻപേനയും ഫ്രിഡ്ജിൽത്തന്നെ സൂക്ഷിക്കണമെന്നാണു ഡോക്ടർമാർ പറയുന്നത്.

Related Stories
Pinarayi Vijayan: പ്രായപരിധി പ്രശ്‌നമാകും; പിണറായി വിജയന്‍ പിബിയില്‍ നിന്നിറങ്ങേണ്ടി വരും?
Online Trading Scam: ഓണ്‍ലൈന്‍ ട്രേഡിങ്; അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികന്റെ 1.41 കോടി കവര്‍ന്നു
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്
Railway Station Bike Theft: റെയില്‍വേ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണം; മോഷ്ടിച്ചത് രണ്ട് ലക്ഷത്തിന്റെ വാഹനം
Arthunkal Perunnal: അർത്തുങ്കൽ തിരുനാൾ: ആലപ്പുഴയിലെ രണ്ട് താലൂക്കുകളിൽ തിങ്കളാഴ്ച പ്രാദേശിക അവധി
Mannarkkad Nabeesa Murder Case : ആഹാരത്തില്‍ വിഷം കലര്‍ത്തി വയോധികയെ കൊലപ്പെടുത്തി; കേരളം കണ്ട നിഷ്ഠൂര കൊലപാതകത്തില്‍ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ