5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sujith Das IPS: എഡിജിപിയെയും സെക്രട്ടറിയെയും സംരക്ഷിക്കുന്ന സര്‍ക്കാര്‍ നയം; സുജിത് ദാസിനെ സ്ഥലംമാറ്റി

ADGP Ajith Kumar: ഐജി സ്പര്‍ജന്‍ കുമാര്‍, ഡിഐജി തോംസണ്‍ ജോസ്, എസ്പിമാരായ എസ് മധുസൂദനന്‍, എ ഷാനവാസ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുക. നിലവിലെ അന്വേഷണ സംഘത്തലവനായ ഡിജിപിക്ക് ഇനി അധികനാള്‍ സര്‍വീസ് കാലാവധി ബാക്കിയില്ല.

Sujith Das IPS: എഡിജിപിയെയും സെക്രട്ടറിയെയും സംരക്ഷിക്കുന്ന സര്‍ക്കാര്‍ നയം; സുജിത് ദാസിനെ സ്ഥലംമാറ്റി
Sujith Das IPS and MR Ajith Kumar IPS (Facebook Image)
shiji-mk
Shiji M K | Published: 03 Sep 2024 06:39 AM

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെ തല്‍സ്ഥാനത്ത് ഇരുത്തികൊണ്ട് തന്നെ അദ്ദേഹത്തിനെതിരെ അന്വേഷണം. സംസ്ഥാന ആഭ്യന്തരവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. അജിത് കുമാറിനെതിരെ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. ഡിജിപി ഷെയ്ക് ദര്‍വേഷ് സാഹിബ് നേരിട്ട് അന്വേഷണം നടത്തും. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയെ മാറ്റാതെയുള്ള അന്വേഷണത്തിനെതിരെ പ്രതിപക്ഷം വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.

ഐജി സ്പര്‍ജന്‍ കുമാര്‍, ഡിഐജി തോംസണ്‍ ജോസ്, എസ്പിമാരായ എസ് മധുസൂദനന്‍, എ ഷാനവാസ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുക. നിലവിലെ അന്വേഷണ സംഘത്തലവനായ ഡിജിപിക്ക് ഇനി അധികനാള്‍ സര്‍വീസ് കാലാവധി ബാക്കിയില്ല. ദര്‍വേഷ് സാഹിബിന് ശേഷം ഡിജിപി പദത്തിലേക്ക് എത്തേണ്ടിയിരുന്ന ഉദ്യോഗസ്ഥനാണ് എംആര്‍ അജിത് കുമാര്‍. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.

Also Read: SUJITH DAS: പൊലീസ് സേനയ്ക്ക് നാണക്കേട്, ഗുഡ് സർട്ടിഫിക്കറ്റ്’ ഇല്ല; സുജിത് ദാസിനെ കുറിച്ച് ഉയർന്നുകേട്ട പ്രധാനപ്പെട്ട ആരോപണങ്ങൾ

എഡിജിപിയെ കൂടാതെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെയും സ്ഥാനത്ത് നിന്ന് മാറ്റില്ല. ഒരാളെ മാത്രം നീക്കം ചെയ്യുന്നത് സര്‍ക്കാരിനെ പ്രതികൂലമായി ബാധിക്കുമെന്നുള്ളതുകൊണ്ടാണ് രണ്ടുപേരെയും നിലനിര്‍ത്തികൊണ്ട് അന്വേഷണം നടത്തുന്നത്. പി ശശി- എംആര്‍ അജിത് കുമാര്‍ ബന്ധത്തെ ദാവൂദ് ഇബ്രാഹിമിനോട് ഉപമിച്ചുകൊണ്ടാണ് പിവി അന്‍വര്‍ എംഎല്‍എ ആരോപണം ഉന്നയിച്ചിരുന്നത്.

എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ അന്തംവിട്ടവരില്‍ ബ്രാഞ്ച് അംഗം മുതല്‍ പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ വരെയുണ്ട്. ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് ശശിയും അജിത് കുമാറും ചേര്‍ന്നാണെന്നും അന്‍വര്‍ ആരോപിച്ചിരുന്നു.

അതേസമയം, മലപ്പുറം എസ്പി ക്യാമ്പ് ഓഫീസിലെ മരംമുറി കേസ് ഒതുക്കി തീര്‍ക്കാര്‍ എംഎല്‍എയെ ഫോണ്‍ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ എസ്പി സുജിത് ദാസ് ഐപിഎസിന് സ്ഥലംമാറ്റം. പത്തനംതിട്ട എസ്പിയായിരുന്ന സുജിത് ദാസിനോട് പോലീസ് മേധാവിയായ ഡിജിപിക്ക് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്. പകരം പത്തനംതിട്ട എസ്പിയായി വിജി വിനോദ് കുമാറിനെ സര്‍ക്കാര്‍ നിയമിച്ചു.

നേരത്തെ സുജിത് ദാസിനെ സസ്പെന്റ് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു. പോലീസ് സേനക്ക് നാണക്കേടുണ്ടായ സംഭവമാണ് ഓഡിയോ പുറത്ത് വന്നതിലൂടെ ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എംഎല്‍എയെ വിളിച്ച് പരാതി പിന്‍വലിക്കാന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചത് ഗുരുതരമായ തെറ്റാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കത്തിന് എംഎല്‍എയെ പ്രേരിപ്പിച്ചത് ഗുരുതര ചട്ടലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മുഖ്യമന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

എസ്പി ക്യാമ്പ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന കേസിലെ പരാതി പിന്‍വലിച്ചാല്‍ ജീവിത കാലം മുഴുവന്‍ താന്‍ കടപ്പെട്ടിരിക്കുമെന്ന് എംഎല്‍എയോട് എസ്പി പറയുന്ന ഓഡിയോ ആണ് പുറത്തുവിട്ടത്. എസ്പിയുടെ ക്യാമ്പ് ഹൗസില്‍ നിന്ന് മരങ്ങള്‍ കടത്തിയെന്ന പരാതി പിന്‍വലിക്കാനാണ് സുജിത് ദാസ്, പി വി അന്‍വര്‍ എംഎല്‍എയെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഈ ആവശ്യത്തിന് വ്യക്തമായ മുറുപടി നല്‍കുകയോ ഉറപ്പ് നല്‍കുകയോ ചെയ്യാതിരിക്കുന്ന എംഎല്‍എ, എംആര്‍ അജിത് കുമാറിന്റെ ബന്ധങ്ങളെ കുറിച്ച് തിരിച്ചും ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

Also Read: Adgp MR Ajithkumar : ഒടുവിൽ എഡിജിപിക്കെതിരെ അന്വേഷണം, ഉന്നത ഉദ്യോഗസ്ഥർ അന്വേഷിക്കും

പരാതി എംഎല്‍എ ഒന്ന് പിന്‍വലിച്ച് തരണമെന്നാണ് സുജിത് ദാസ് ആവശ്യപ്പെടുന്നു. 25 വര്‍ഷത്തെ സര്‍വീസ് ഉണ്ടെന്നും അത്രയും കാലം താന്‍ എംഎല്‍എയോട് കടപ്പെട്ടിരിക്കുമെന്നും സുജിത് ദാസ് സംഭാഷണത്തിനിടെ പറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പിവി അന്‍വറിനെ ഫോണില്‍ വിളിച്ച് സംസാരിക്കുന്നതിന്റെ ഫോണ്‍ സംഭാഷണം പുറത്ത് വന്നത് വലിയ നാണക്കേടാണ് പോലീസ് സേനയ്ക്ക് ഉണ്ടാക്കിയതെന്നാണ് വിവരം. സംസ്ഥാനത്ത് എഡിജിപി എംആര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ ഒരു മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അടക്കം നിരവധി ആരോപണങ്ങള്‍ പിവി അന്‍വര്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തിലൂടെ ആരോപിച്ചിരുന്നു.

അതിനിടെ തന്റെ ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ച് തോക്ക് ലൈസന്‍സിനായി പിവി അന്‍വര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ലൈസന്‍സിനായി അന്‍വര്‍ മലപ്പുറം കളക്ട്രേറ്റിലെത്തിയാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. അടുത്ത ദിവസം മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിക്കുമെന്നും വെളിപ്പെടുത്തലുകള്‍ തല്‍ക്കാലം നിര്‍ത്തുന്നുവെന്നും അന്‍വര്‍ വ്യക്തമാക്കുകയും ചെയ്തു. കല്ലുകൊണ്ടെറിഞ്ഞ് വീഴ്ത്തുന്ന ഭീഷണിയാണെങ്കില്‍ അങ്ങനെയെന്നും ജീവന് ഭീഷണിയുള്ളത് കൊണ്ടാണ് തോക്കിന് അപേക്ഷിച്ചതെന്നും അന്‍വര്‍ പ്രതികരിച്ചു.