5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Teacher’s Arrest: പ്രാഥമികാന്വേഷണത്തിന് ശേഷം മാത്രം നടപടി; അധ്യാപകരെ അറസ്റ്റ് ചെയ്യുന്നതിൽ നിയന്ത്രണം

Complaint Against Teachers: അധ്യാപകർക്കെതിരെയുള്ള പരാതികളിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രം നടപടിയെടുത്താൽ മതിയെന്ന് സംസ്ഥാന പൊലീസ് മേധാവി ഷേക്ക് ദർവേശ് സാഹേബ് സർക്കുലർ ഇറക്കി. രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ പ്രാഥമിക അന്വേഷണം പൂർത്തിയാക്കണം.

Teacher’s Arrest: പ്രാഥമികാന്വേഷണത്തിന് ശേഷം മാത്രം നടപടി; അധ്യാപകരെ അറസ്റ്റ് ചെയ്യുന്നതിൽ നിയന്ത്രണം
പ്രതീകാത്മക ചിത്രംImage Credit source: Pinterest
nithya
Nithya Vinu | Published: 07 Apr 2025 08:29 AM

തിരുവനന്തപുരം: അധ്യാപക‍ർക്കെതിരെയുള്ള നടപടിയിൽ നിയന്ത്രണം. അധ്യാപകർക്കെതിരെയുള്ള പരാതികളിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രം നടപടിയെടുത്താൽ മതിയെന്ന് സംസ്ഥാന പൊലീസ് മേധാവി ഷേക്ക് ദർവേശ് സാഹേബ് സർക്കുലർ ഇറക്കി.

പ്രാഥമിക അന്വേഷണം നടക്കുന്ന കാലയളവിൽ അധ്യാപകരെ അറസ്റ്റ് ചെയ്യരുതെന്നും നിർദേശം നൽകി. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് സർക്കുലർ. അധ്യാപകർ, സ്കൂളിൽ
നടക്കുന്ന സംഭവങ്ങൾ എന്നിവയ്ക്കെതിരെ രക്ഷിതാക്കളോ വിദ്യാർഥികളോ നൽകുന്ന പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷം തുടർ നടപടി സ്വീകരിച്ചാൽ മതിയെന്ന് സർക്കുലറിൽ പറയുന്നു.

ALSO READ: വീണ്ടും കാട്ടാന കലി; പാലക്കാട് യുവാവിന് ദാരുണാന്ത്യം, ഇന്ന് ഹർത്താൽ

രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ പ്രാഥമിക അന്വേഷണം പൂർത്തിയാക്കണം. പ്രഥമ ദൃഷ്ട്യ തന്നെ കേസ് നിലനിൽക്കുമെന്ന് കണ്ടാൽ തുടർ നടപടി സ്വീകരിക്കാം. ആവശ്യമെങ്കിൽ പരാതിക്കാരനും അധ്യാപകനും നോട്ടീസ് നൽകിയാകണം തുടർനടപടികൾ എടുക്കേണ്ടത്.

മൂന്ന് വർഷം മുതൽ ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിലാണ് പരാതി എങ്കിൽ ഡിവൈഎസ്പിയിൽ കുറയാത്ത ഉദ്യോ​ഗസ്ഥന്റെ അനുമതിയോടെ പ്രാഥമിക അന്വേഷണം നടത്തേണ്ടതാണെന്നും സർക്കുലറിൽ പറയുന്നു. സത്യാവസ്ഥ കണ്ടെത്തേണ്ടത് പൊലീസ് ഉദ്യോ​ഗസ്ഥന്റെ ചുമതലയാണെന്നും പൊലീസ് മേധാവി ഷേക്ക് ദർവേശ് സാഹേബ് വ്യക്തമാക്കി.