Tiger Attack: ‘രണ്ടാമത്തെ മയക്കുവെടി കൊണ്ടയുടൻ കടുവ ചാടിവന്നു; മനു തടുത്തു; വെടിവെച്ചത് സ്വയരക്ഷയ്ക്ക്’; ഡിഎഫ്ഒ
Tiger's Death in Idukki Grampi: ഡോക്ടറുടെ നേരെയാണ് ചാടിയത്. ഈ സമയത്ത് വനംവകുപ്പ് ഉദ്യോഗസ്ഥനായ മനു അദ്ദേഹത്തെ രക്ഷിക്കാനായി ഷീൽഡുകൊണ്ട് പ്രതിരോധിച്ചെന്നും എൻ. രാജേഷ് പറഞ്ഞു. എന്നാൽ ഇത് കടുവ വലിച്ചുകീറുകയായിരുന്നു. കടുവയുടെ രണ്ടാമത്തെ അടി മനുവിന്റെ ഹെൽമറ്റിലായിരുന്നു. അത് പൊട്ടി താഴെ വീണു.

ഇടുക്കി: ഗ്രാമ്പിയിൽ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ കടുവ ചത്ത സംഭവത്തിൽ വിശദീകരണവുമായ ഡിഎഫ്ഒ എൻ. രാജേഷ്. ആദ്യം മയക്കുവെടിവെച്ചപ്പോൾ വെടി കൊണ്ടില്ലെന്നും ഇതിനെ തുടർന്നാണ് രണ്ടാമതും വെടിവെയ്ക്കാൻ തീരുമാനിച്ചതെന്നുമാണ് അദ്ദേഹം പറയുന്നത്. മൃഗത്തിന്റെ ശരീരത്തിൽ മയക്കുവെടി കൊണ്ടുകഴിഞ്ഞാൽ സാധാരണയായി 15 മിനിറ്റ് കൊണ്ട് പ്രവർത്തിച്ച് തുടങ്ങും എന്നാൽ കടുവയ്ക്ക് വച്ചിട്ട് അത്ര നേരം കഴിഞ്ഞും യാതൊരു അനക്കവുമുണ്ടായിരുന്നില്ല. തുടർന്നാണ് രണ്ടാമതൊരു വെടികൂടി വെയ്ക്കാൻ തയ്യാറെടുത്തത് എന്നാണ് എൻ രാജേഷ് പറയുന്നത്.
രണ്ടാമത്തെ മയക്കുവെടി കൊണ്ടയുടൻ കടുവ ചാടിവരികയായിരുന്നെന്ന് ഡിഎഫ്ഒ പറഞ്ഞു. ഡോക്ടറുടെ നേരെയാണ് ചാടിയതെന്നും അദ്ദേഹത്തെ രക്ഷിക്കാനാണ് മനു എന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ ഷീൽഡുകൊണ്ട് പ്രതിരോധിച്ചതെന്നും എൻ. രാജേഷ് പറഞ്ഞു.രണ്ടാമത് മയക്കുവെടി വച്ചതോടെ കടുവ ചാടിവരികയായിരുന്നെന്ന് ഡിഎഫ്ഒ പറഞ്ഞു. ഡോക്ടറുടെ നേരെയാണ് ചാടിയത്. ഈ സമയത്ത് വനംവകുപ്പ് ഉദ്യോഗസ്ഥനായ മനു അദ്ദേഹത്തെ രക്ഷിക്കാനായി ഷീൽഡുകൊണ്ട് പ്രതിരോധിച്ചെന്നും എൻ. രാജേഷ് പറഞ്ഞു. എന്നാൽ ഇത് കടുവ വലിച്ചുകീറുകയായിരുന്നു. കടുവയുടെ രണ്ടാമത്തെ അടി മനുവിന്റെ ഹെൽമറ്റിലായിരുന്നു. അത് പൊട്ടി താഴെ വീണു.
Also Read:ഇടുക്കിയിലെ ഗ്രാമ്പിയിൽ നിന്നും പിടികൂടിയ കടുവ വനപാലകസംഘത്തിന്റെ വെടിയേറ്റ് ചത്തു
മൂന്നാമത് മനുവിന്റെ തലയ്ക്ക് അടിക്കാൻ തുടങ്ങുമ്പോൾ വെടിവെയ്ക്കേണ്ടിവരികയായിരുന്നു. വെടിയേറ്റ കടുവ ചത്തു.സ്വയരക്ഷയ്ക്കായാണ് വെടിവെയ്ക്കേണ്ടിവന്നത്. കാരണം മനുഷ്യ ജീവനാണ് എല്ലാ ജീവന്റെയും മുകളിൽ വിലയുള്ളതെന്നും ഡിഎഫ്ഒ കൂട്ടിച്ചേർത്തു. അതേസമയം തലനാരിഴയ്ക്കാണ് വനംവകുപ്പ് ഉദ്യോഗസ്ഥരായ മനുവും ആരോമലും രക്ഷപ്പെട്ടത്. ഇരുവരും കുമളിയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം കഴിഞ്ഞ കുറച്ച് ദിവസമായി കടുവയെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു. കാലിനേറ്റ മുറിവ് ഗുരുതരമായതിനാൽ കടുവയുടെ ആരോഗ്യനില ആകെ വഷളായിരുന്നു. ഇതോടെ ഗ്രാമ്പി എസ്റ്റേറ്റിൻറെ 16 ഡിവിഷനിലെ ചെറിയ കാട്ടിനുള്ളിൽ തന്നെ കടുവ കഴിഞ്ഞ രണ്ട് ദിവസം നിന്നു. എന്നാൽ ഇന്നലെ നടത്തിയ പരിശോധനയിൽ കടുവ മറ്റൊരു സ്ഥലത്തേക്ക് മാറിപോയിരുന്നു. തുടർന്ന് വിവിധ മേഖലകളിൽ എറെ വൈകിയും വനപാലകർ തിരിച്ചിൽ തുടർന്നു. എന്നാൽ കണ്ടെത്താൻ ആയില്ല. ഇതോടെ മയക്കുവെടിവെക്കാനുള്ള ദൗത്യം താത്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് ഇന്ന് രാവിലെ വീണ്ടും ദൗത്യം തുടരുകയായിരുന്നു.
ഇന്ന് മയക്കുവെടി വെയ്ക്കാൻ പോയ ദൗത്യസംഘം കണ്ടത് അവശനായി കിടക്കുന്ന കടുവയെയായിരുന്നു. പല്ലുകളും നഖങ്ങളും കൊഴിഞ്ഞ അവസ്ഥയിലായിരുന്നു കടുവ. മൃഗവേട്ടക്കാരുടെ കെണിയിൽ വീണാണ് കടുവയ്ക്ക് പരിക്കേറ്റത് എന്നാണ് വനംവകുപ്പ് പറയുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് തീരുമാനം. ചൊവ്വാഴ്ചയാണ് കടുവയുടെ പോസ്റ്റ്മോർട്ടം.