Dengue fever : വീണ്ടും ഡെങ്കിപ്പനി പടരുന്നു: ഇടുക്കിയിൽ ജാ​ഗ്രതാ നിർദ്ദേശം

Dengue fever kerala latest update: വണ്ടിപ്പെരിയാർ, പീരുമേട്, കരടിക്കുഴി എന്നിവിടങ്ങളിലാണ് പനി കൂടുതൽ റിപ്പോർട്ട് ചെയ്തത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ പ്രദേശങ്ങളിൽ രോഗം പരത്തുന്ന കൊതുകുകളുടെ എണ്ണം കൂടുന്നതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്.

Dengue fever : വീണ്ടും ഡെങ്കിപ്പനി പടരുന്നു: ഇടുക്കിയിൽ ജാ​ഗ്രതാ നിർദ്ദേശം
Published: 

25 May 2024 11:02 AM

തൊടുപുഴ: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി പടരുന്നതായി റിപ്പോർട്ട്. ഇത്തവണ ഡെങ്കിപ്പനി പിടിമുറുക്കിയിരിക്കുകയാണ്. ഇതിനെത്തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. പനി വ്യാപിക്കുന്നതിനാൽ അതീവ ജാഗ്രതപാലിക്കണമെന്ന് ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. സുഷമ കഴിഞ്ഞ ദിവസം അറിയിച്ചു. മാലിന്യങ്ങൾ നിർമാർജനം ഏറെപ്രധാനപ്പെട്ട കാര്യമാണെന്നും കൊതുകുകൾ വളരുന്ന സാഹചര്യം ഒഴിവാക്കണമെന്നതുമാണ് പ്രധാന നിർദ്ദേശം.

. പനിക്കാരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ തൊടുപുഴ മുനിസിപ്പാലിറ്റിയിലേയും വണ്ണപ്പുറം, മണക്കാട്, കരിങ്കുന്നം, പുറപ്പുഴ, കുമാരമംഗലം എന്നീ പഞ്ചായത്തുകളിലേയും ആരോഗ്യ പ്രവർത്തകരുടെ യോഗം ചേർന്നു. തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലാണ് യോ​ഗം നടന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തി ഉറവിട നശീകരണം ജനപങ്കാളിത്തത്തോടെ നടപ്പാക്കാൻ തീരുമാനമായി. ഉയർന്ന ഇൻഡക്‌സുകൾ കണ്ടെത്തുന്ന പ്രദേശങ്ങളിൽ ഫോഗിങ് സ്‌പ്രേയിങ് പ്രവർത്തനങ്ങൾ നടത്താനും തീരുമാനമുണ്ട്.

ALSO READ : പക്ഷിപ്പനി മനുഷ്യനിലേക്ക് ; യുഎസിൽ രണ്ടാമതൊരാൾക്ക് കൂടി രോ​ഗം

മാലിന്യ നിർമാർജനം, ഉറവിട നശീകരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ അധികൃതർ നൽകിയ നിർദേശങ്ങൾ പാലിക്കാത്തവർക്ക് നിയമപ്രകാരം നോട്ടീസ് നൽകുകയും നടപടി സ്വീകരിക്കുകയും ചെയ്യും. വെള്ളിയാഴ്ച നാല് ഡെങ്കിപ്പനി കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ഇതോടെ രണ്ടു മാസത്തിനിടെ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 24 ആയി ഉയർന്നിട്ടുണ്ട്.

വണ്ടിപ്പെരിയാർ, പീരുമേട്, കരടിക്കുഴി എന്നിവിടങ്ങളിലാണ് പനി കൂടുതൽ റിപ്പോർട്ട് ചെയ്തത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ പ്രദേശങ്ങളിൽ രോഗം പരത്തുന്ന കൊതുകുകളുടെ എണ്ണം കൂടുന്നതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ശരീരവേദനയോടെയുള്ള പനിയുണ്ടായാൽ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. വേനൽ കടുത്തതോടെ വീടുകളിൽ കുടിവെള്ളം ശേഖരിച്ച് സൂക്ഷിക്കുന്നതാണ് ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകുകൾ പെരുകാൻ കാരണമെന്ന് പീരുമേട് മേഖലയിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. കൂടാതെ ഈ മേഖലയിലെ മേഖലയിലെ ഓടകളിലെ മാലിന്യ ശേഖരവും വെള്ളെക്കട്ട് നീക്കാത്തതും കൊതുക് പടരുന്നതിനു കാരണമാണ്.

ഡെങ്കിബാധിതർക്ക് വീണ്ടും രോഗബാധയുണ്ടായാൽ അത് ഏറെ ശ്രദ്ധിക്കണം. പനിബാധിച്ചവർ കൊതുകുവലക്കുള്ളിൽ മാത്രം കഴിയാൻ ശ്രദ്ധിക്കണമെന്നുംനിർദ്ദേശമുണ്ട്. തലവേദന, പേശീവേദന, ശരീരവേദന തുടങ്ങിയവയാണ് സാധാരണ ഉണ്ടാകുന്ന ലക്ഷണങ്ങൾ.

Related Stories
Kerala Rain Alert: സംസ്ഥാനത്ത് വരും മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ മുന്നറിയിപ്പ്
Areekode Assault Case:മലപ്പുറം അരീക്കോട്ട് കൂട്ടബലാത്സംഗം; 8 പേർക്കെതിരെ പരാതി
Kerala Lottery Results: കാറില്ലെങ്കിലും 70 ലക്ഷം അടിച്ചില്ലേ! അക്ഷയ ലഭിച്ച ഭാഗ്യവാനെ അറിയേണ്ടേ?
MN Govindan Nair: ലക്ഷം വീട് പദ്ധതിയുടെ സ്രഷ്ടാവ്; ഗാന്ധിയനാവാൻ കേരളം വിട്ട കേരള ക്രൂഷ്ചേവ് എംഎൻ ഗോവിന്ദൻ നായരെപ്പറ്റി
Neyyattinkara Samadhi Case : ദുരൂഹത പുറത്തായത്‌ ബന്ധുവിന്റെ ആ മൊഴിയില്‍; നെയ്യാറ്റിന്‍കരയില്‍ സംഭവിച്ചതെന്ത്? സമാധിക്കേസില്‍ സത്യം കണ്ടെത്താന്‍ പൊലീസ്‌
Fire : മദ്യലഹരിയില്‍ ആഴിയിലേക്ക് ചാടി, യുവാവിന് ഗുരുതര പൊള്ളല്‍; പത്തനംതിട്ട ആനന്ദപ്പള്ളിയില്‍ നടന്നത്‌
മീര നന്ദൻ നാട്ടിലെത്തിയത് ഇതിനാണോ?
എല്ലുകളുടെ കരുത്തു കൂട്ടണോ? 'മധുരം' കഴിക്കൂ!
സപ്പോട്ട ചില്ലറക്കാനല്ല; ഒരുപാടുണ്ട് ഗുണങ്ങൾ
ചെറിയ വീടുകളില്‍ വൈദ്യുതി കണക്ഷന് ഉടമസ്ഥാവകാശ രേഖ വേണോ ?