Dead Body Found in Kottayam: രണ്ടാഴ്ചയായി വീട്ടുകാർ സ്ഥലത്തില്ല; വൈക്കത്ത് വീടിനുള്ളിൽ യുവാവിന്റെ അഴുകിയ മൃതദേഹം
Decomposed Body of Man Found in Empty House in Vaikom: മുപ്പത് വയസിന് മുകളിലുള്ള ഒരു യുവാവിന്റെ മൃതദേഹമാണെന്ന് പോലീസ് അറിയിച്ചു. വീടിന്റെ ഹാളിലാണ് മൃതദേഹം കിടന്നിരുന്നത്.

കോട്ടയം: യുവാവിന്റെ മൃതദേഹം വീട്ടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി. വൈക്കം വെള്ളൂർ ഇരുമ്പയത്തിലെ ഒരു വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇത് ആരുടെതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ഇന്ന് (വ്യാഴാഴ്ച) ഉച്ചയോടെ ആയിരുന്നു മൃതദേഹം വീട്ടിൽ നിന്ന് കണ്ടെത്തിയത്. മുപ്പത് വയസിന് മുകളിലുള്ള ഒരു യുവാവിന്റെ മൃതദേഹമാണെന്ന് പോലീസ് അറിയിച്ചു. വീടിന്റെ ഹാളിലാണ് മൃതദേഹം കിടന്നിരുന്നത്. വസ്ത്രങ്ങൾ ഒന്നുമില്ലാതെ നഗ്നമായ നിലയിലായിരുന്നു കാണപ്പെട്ടത്.
ഈ വീടിന്റെ ഉടമസ്ഥർ കഴിഞ്ഞ രണ്ടാഴ്ചയായി മകളുടെ വീട്ടിൽ ആയിരുന്നു താമസം. ഇവരുടെ മകനെ കുറിച്ച് കഴിഞ്ഞ ഏതാനും നാളുകളായി വിവരം ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇയാളുടേതാണോ മൃതദേഹം എന്ന കാര്യത്തിൽ സംശയം ഉണ്ട്. എന്നാൽ, പോലീസ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. വെള്ളൂർ പോലീസ് സംഭവസ്ഥലം സന്ദർശിച്ച് തുടർ നടപടിക്രമങ്ങൾ ചെയ്ത് വരികയാണ്.
ALSO READ: സഹോദരിമാർ പീഡനത്തിനിരയായി; അമ്മയുടെ അറിവോടെയെന്ന് സൂചന, സുഹൃത്ത് അറസ്റ്റിൽ
പെരുമ്പാവൂരിൽ സഹോദരിമാർ പീഡനത്തിനിരയായി; അമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ
കൊച്ചി പെരുമ്പാവൂരിലെ കുറുപ്പുംപടിയിൽ സഹോദരിമാർ പീഡനത്തിന് ഇരയായി. പത്തും പന്ത്രണ്ടും വയസുള്ള പെൺകുട്ടികളാണ് പീഡനത്തിനിരയായത്. സംഭവത്തിൽ കുട്ടികളുടെ അമ്മയുടെ ആണ്സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അയ്യമ്പുഴ സ്വദേശി ധനേഷിനെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
അമ്മയുടെ അറിവോടെ ആണ് കുട്ടികൾക്ക് നേരെ അതിക്രമം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കാനായി പ്രതിയെ ചോദ്യം ചെയ്ത് വരികയാണ് പോലീസ്.
കുറുപ്പുംപടിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ഇവരുടെ വീട്ടിലേക്ക് ലോറി ഡ്രൈവറായ പ്രതി ശനിയും ഞായറും എത്താറുണ്ടായിരുന്നു. 2023 മുതൽ പെൺകുട്ടികൾ പീഡനത്തിനിരയാകുന്നതായാണ് വിവരം. തനിക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളെ കുറിച്ച് കുട്ടികളിൽ ഒരാൾ കൂട്ടികാരിക്ക് എഴുതിയ കത്ത് ടീച്ചർ കണ്ടതോടെയാണ് സംഭവം പുറത്തുവന്നത്. കത്ത് വായിച്ചതോടെ ടീച്ചർ പോലീസ് ഉൾപ്പെടെയുള്ളവരെ വിവരമറിയിക്കുകയായിരുന്നു.