Palakkad Student Video Issue: ദേഷ്യത്തിൽ സംഭവിച്ചത്, കൊലവിളിയിൽ മാപ്പ് പറയാം ; കേസ് എടുക്കാനാവില്ലെന്ന് പോലീസ്
Palakkad Student Threatening Video: സ്കൂളിൽ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്ന നിയമം ലംഘിച്ചാണ് വിദ്യാർത്ഥി മൊബൈൽ ഫോൺ സ്കൂളിലേക്ക് കൊണ്ടുവന്നത്. ഫോൺ പിടിച്ചെടുത്തപ്പോൾ ഭീഷണിയുമായി എത്തുകയായിരുന്നു
പാലക്കാട്: വൈറലായ വിദ്യാർഥിയുടെ അധ്യാപകനോടുള്ള ഭീക്ഷണി ദൃശ്യങ്ങളിൽ കൂടുതൽ വിവരങ്ങൾ. സംഭവത്തിൽ അധ്യാപകനോട് മാപ്പ് പറയാം എന്ന് കുട്ടി തന്നെ അറിയിച്ചു. ഫോൺ വാങ്ങി വെച്ചതിൻ്റെ ദേഷ്യത്തിൽ സംഭവിച്ചതാണെന്നും കുട്ടി പറഞ്ഞു. കേസിൽ സ്കൂളിൻ്റെ പരാതിയിൽ കുട്ടിയെ പോലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തിയപ്പോഴാണ് വിദ്യാര്‍ത്ഥി തൻ്റെ തെറ്റ് ഏറ്റു പറഞ്ഞത്. പാലക്കാട് ആനക്കര ഗവണ്മെന്റ് ഹയര് സെക്കന്ഡറി സ്കൂളിലെ 11-ാം ക്സാസ് വിദ്യാർഥിയുടെ വീഡിയോയാണ് പുറത്തായത്. സംഭവത്തിൽ പറഞ്ഞു പോയതെല്ലാം പിൻവലിക്കാനും മാപ്പ് പറയാനും താൻ തയ്യാറാണെന്നും കുട്ടി പോലീസിനോട് പറഞ്ഞു. ഒപ്പം തനിക്ക് സ്കൂളിൽ തുടരാനുള്ള അവസരം നൽകണമെന്നും കുട്ടി പോലീസിനോട് ആവശ്യപ്പെട്ടു. അതേസമയം വിദ്യാർഥിയുടെ വധഭീക്ഷണി മുഴക്കലിൽ കുട്ടിക്കെതിരെ കേസെടുക്കാനാവില്ലെന്നാണ് പോലീസ് പറയുന്നത്.
വിദ്യാര്ത്ഥി സ്കൂൾ പ്രിൻസിപ്പൽ എ കെ അനിലൽ കുമാറിന് നേരെ രോഷത്തോടെ വിരൽ ചൂണ്ടുകയും ‘നിങ്ങൾ സ്കൂളിന് പുറത്ത് ഇറങ്ങുമ്പോൾ ഞാൻ നിങ്ങളെ പുറത്താക്കും’ എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നതെങ്കിലും വീഡിയോ ഓൺലൈനിൽ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
സ്കൂളിൽ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്ന നിയമം ലംഘിച്ചാണ് വിദ്യാർത്ഥി മൊബൈൽ ഫോൺ സ്കൂളിലേക്ക് കൊണ്ടുവന്നത്. ഫോൺ പിടിച്ചെടുത്തപ്പോൾ വിദ്യാർത്ഥി ഭീഷണിയുമായി പ്രതികരിച്ചു. സംഭവത്തിൽ പിടിഎ തൃത്താല പൊലീസില് പരാതി നല് കുകയും വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തുകയും ചെയ്തു.
ALSO READ: ‘സാറിനെ പുറത്ത് കിട്ടിയാൽ തീർത്തുകളയും’; അധ്യാപകർക്കെതിരെ കൊലവിളിയുമായി പ്ലസ് വൺ വിദ്യാർഥി
വിദ്യാർത്ഥികൾ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് പിടിഎ കർശനമായി നിരോധിച്ചിട്ടുണ്ട്. ഇത് പ്രകാരം പിടിച്ചെടുത്ത ഫോണുകൾ രക്ഷിതാക്കൾക്ക് മാത്രമേ തിരികെ നൽകുകയുള്ളൂവെന്നും അവർ അവ എടുക്കാൻ സ്കൂളിൽ വരണമെന്നും പിടിഎ പ്രസിഡന്റും അണക്കര പഞ്ചായത്ത് അംഗവുമായ വി പി ഷിബു പറയുന്നു. അതേസമയം നടപടികളുടെ ഭാഗമായി വിദ്യാർഥിയെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.