5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pathanamthitta Nursing Student Death: നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ മരണം: 3 സഹപാഠികള്‍ അറസ്റ്റില്‍; ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി

Pathanamthitta Nursing Student Death: ഇവരുടെ നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബം മൊഴി നല്‍കിയിരുന്നു. മൂവര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി. മൂന്ന് പേരും അമ്മുവിന്റെ സുഹൃത്തുക്കളായിരുന്നു.

Pathanamthitta Nursing Student Death: നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ മരണം: 3 സഹപാഠികള്‍ അറസ്റ്റില്‍; ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി
അമ്മു (image credits: social media)
sarika-kp
Sarika KP | Updated On: 22 Nov 2024 09:59 AM

പത്തനംതിട്ട : നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണത്തിൽ മൂന്ന് വിദ്യാർത്ഥികൾ അറസ്റ്റിൽ. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ ടി അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബം മൊഴി നല്‍കിയിരുന്നു. മൂവര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി. മൂന്ന് പേരും അമ്മുവിന്റെ സുഹൃത്തുക്കളായിരുന്നു.

അതേസമയം, അമ്മുവിന്റെ മരണത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം സർക്കാരിനെ സമീപിക്കും. ഇന്ന് പത്തനംതിട്ടയിൽ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. കോളജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായതിൽ പ്രതിഷേധിച്ചാണു ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രിൻസിപ്പല്‍ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് കെഎസ്‍യു ആവശ്യം.

Also Read-Police Assault : വനിതാ പോലീസുകാരിയെ എസ്ഐ പീഡിപ്പിച്ചെന്ന് പരാതി; കേസെടുത്ത് ക്രൈംബ്രാഞ്ച്

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് ചുട്ടിപ്പാറ എസ്.എം.ഇ കോളേജിലെ അവസാന വർഷ നഴ്സിംങ് വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിനി അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിക്കുന്നത്. വീഴ്ചയിൽ ​ഗുരുതര പരിക്കേറ്റ അമ്മുവിനെ അധ്യാപകരും സഹപാഠികളും പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചിരുന്നു. കാലിനു സാരമായി പരുക്കേറ്റിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിച്ച വിദ്യാർത്ഥിനിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം സഹപാഠികളിൽനിന്ന് മാനസിക പീഡനം നേരിടുന്നുവെന്നാരോപിച്ച് ഒരാഴ്ചമുമ്പ് അമ്മുവിന്റെ അച്ഛൻ സജീവ് കോളേജ് പ്രിൻസിപ്പലിന് ഇ-മെയിലിലൂടെ പരാതി നൽകിയിരുന്നു. ഇതനുസരിച്ച് മൂന്നു സഹപാഠികൾക്ക് മെമ്മോ നൽകി അവരിൽനിന്ന് വിശദീകരണം തേടിയിരുന്നു. അന്വേഷണത്തിന് അധ്യാപകസമിതിയെ നിയമിച്ചിരുന്നു. പരാതിക്കാരനോടും ആരോപണവിധേയരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കളോടും ബുധനാഴ്ച കോളേജിൽ എത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും പരാതിക്കാരൻ അസൗകര്യമറിയച്ചതോടെ യോഗം തിങ്കളാഴ്ചയിലേക്ക് മാറ്റി. ഇതിനിടയിലാണ് മരണം.