5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ മഴ ശക്തമാകും

Kerala Rain Alert Update: തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായാണ് ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നത്.

Kerala Rain Alert: ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ മഴ ശക്തമാകും
Rain Alert (Image Credits: KSDMA)
athira-ajithkumar
Athira CA | Published: 07 Dec 2024 07:16 AM

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം ഉടലെടുത്ത സാഹചര്യത്തിൽ കേരളത്തിൽ വീണ്ടും മഴ ശക്തമാക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായാണ് ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നത്. ഇന്ന് (ഡിസംബർ 7-ന്) തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്ത് എത്തുന്ന ഈ ചുഴി, ന്യൂനമർദ്ദമായി ശക്തിപ്രാപിക്കും. തുടർന്ന് ഡിസംബർ 12- ഓടെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്ക- തമിഴ്നാട് തീരത്തിന് സമീപം എത്തിച്ചേരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാ​ഗമായി മധ്യകേരളത്തിലും – വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അടുത്ത മൂന്ന് മണിക്കൂറിലെ കാലാവസ്ഥ മുന്നറിയിപ്പ്

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് അല്ലെങ്കിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ ജാ​ഗ്രതാ നിർദ്ദേശം

ഇടിമിന്നൽ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം വിതയ്ക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ആളുകൾ ഇടിമിന്നൽ ജാ​ഗ്രതാ നിർദ്ദേശം പിന്തുടരേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകാത്തതിനാൽ ആളുകൾ മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനി‌ൽക്കരുത്.

  1. ഇടിമിന്നലിന്റെ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻതന്നെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഇടിമിന്നലേക്കാനുള്ള സാധ്യത വർധിപ്പിക്കും. ഇത് ജീവന് തന്നെ അപകടമാണ്.
  2. ശക്തമായ മഴ, കാറ്റ്, ഇടിമിന്നൽ എന്നിവയ്ക്ക് സാധ്യതയുണ്ടെങ്കിൽ ജനലും വാതിലും അടച്ചിടുകയും, ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
  3. ഇടിമിന്നലുള്ളപ്പോൾ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
  4. ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കരുത്.
  5. ഇടിമിന്നലുള്ള സമയത്ത് മരങ്ങളുടെ ചോട്ടിൽ നിൽക്കുകയോ വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
  6. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കണം.
  7. കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ (വാഴകൾ, ചെറിയ മരങ്ങൾ) എന്നിവ കെട്ടി വെക്കുക.
  8. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നതും പെപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക.
  9. ഇടിമിന്നൽ പശ്ചാത്തലത്തിൽ പുഴ, കായൽ‌, കടൽ ഉൾപ്പെടെയുള്ള ജലാശയങ്ങളിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങാൻ പാടില്ല.
  10. വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഇടിമിന്നലുള്ള സമയത്ത് കെട്ടരുത്. അവയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി കെട്ടണം.
  11. ഇടിമിന്നലിൽ നിന്ന് രക്ഷനേടാൻ കെട്ടിടങ്ങൾക്ക് മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കാതിരിക്കാൻ സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.
  12. മിന്നൽ ജീവന് ആപത്താണ്. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റ് 30 സെക്കന്റിനുള്ളിൽ പ്രഥമ ചികിത്സ നൽകണം. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം ലഭ്യമാകാനും ചുറ്റുമുള്ളവർ ശ്രദ്ധിക്കണം.