Cyber Fraud: ‘റിസര്‍വ് ബാങ്കിന്റെ 50 ലക്ഷം രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍’; മലപ്പുറം സ്വദേശിക്ക് നഷ്ടമായത് 20 ലക്ഷം രൂപ
Cyber Fraud Reported in Malappuram: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 50 ലക്ഷം രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ താങ്കള്‍ക്ക് സമ്മാനമായി ലഭിച്ചിട്ടുണ്ട്, ആശംസകള്‍ എന്നാണ് തട്ടിപ്പ് സംഘം പറഞ്ഞത്. ശേഷം സമ്മാനത്തിന്റെ വൗച്ചര്‍ ഫോണിലേക്ക് അയച്ച് നല്‍കുകയും സമ്മാനം ലഭിക്കുന്നതിനായി നല്‍കിയിരിക്കുന്ന വാട്‌സ്ആപ്പ് ലിങ്ക് ഉപയോഗിക്കാനും ആവശ്യപ്പെട്ടു.

മലപ്പുറം: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ തട്ടിപ്പ്. മലപ്പുറം സ്വദേശിക്ക് 20 ലക്ഷം രൂപ നഷ്ടമായി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ നടന്ന തട്ടിപ്പിലൂടെ താന്‍ കബളിപ്പിക്കപ്പെട്ടതായി കാണിച്ച് വ്യക്തി സൈബര്‍ പോലീസില്‍ പരാതി നല്‍കി.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 50 ലക്ഷം രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ താങ്കള്‍ക്ക് സമ്മാനമായി ലഭിച്ചിട്ടുണ്ട്, ആശംസകള്‍ എന്നാണ് തട്ടിപ്പ് സംഘം പറഞ്ഞത്. ശേഷം സമ്മാനത്തിന്റെ വൗച്ചര്‍ ഫോണിലേക്ക് അയച്ച് നല്‍കുകയും സമ്മാനം ലഭിക്കുന്നതിനായി നല്‍കിയിരിക്കുന്ന വാട്‌സ്ആപ്പ് ലിങ്ക് ഉപയോഗിക്കാനും ആവശ്യപ്പെട്ടു.
വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമായി കഴിഞ്ഞാല്‍ ജിഎസ്ടി അടയ്ക്കണമെന്ന നിര്‍ദേശമാണ് അടുത്തതായി ലഭിച്ചത്. ശേഷം വ്യാജ അക്കൗണ്ടുകളിലേക്ക് പണം കൈമാറാന്‍ ആവശ്യപ്പെടുന്നതാണ് രീതി. പല കാരണങ്ങള്‍ പറഞ്ഞ് കൂടുതല്‍ പണം ആവശ്യപ്പെട്ടു.




എന്നാല്‍ എന്തുകൊണ്ടാണ് വേണ്ടത്ര ബോധവത്കരണം നല്‍കിയിട്ടും ആളുകള്‍ ഇത്തരം ചതിക്കുഴികളില്‍ വീഴുന്നത് എന്നതിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് പറയുന്നു. പെട്ടെന്ന് പണക്കാരാകാം എന്ന ചിന്തയാണ് പലരെയും തട്ടിപ്പിന് ഇരയാക്കുന്നതെന്നും പോലീസ് വ്യക്തമാക്കി.
ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ തട്ടിപ്പ് നടത്തി പണം കവരുന്ന സംഘങ്ങളും സൈബറിടത്ത് സജീവമാണ്. സമ്മാനങ്ങളുടെ പേരിലുള്ള വ്യാജ സന്ദേശങ്ങള്‍ വിശ്വസിക്കരുത്. സമ്മാനങ്ങള്‍ക്ക് നികുതി അടയ്‌ക്കേണ്ടെന്നും പോലീസ് പറയുന്നു.