Police: കുടിച്ച് ലക്കുകെട്ട് ഔദ്യോഗിക വാഹനത്തിൽ അപകടകരമായ യാത്ര; കൈം റെക്കോർഡ് ബ്യൂറോ ഡിവൈഎസ്പി അറസ്റ്റിൽ
DSYP Arrested For Drunk Driving: മദ്യപിച്ച് വാഹനമോടിച്ചതിന് സംസ്ഥാന ക്രൈം റെക്കോർഡ് ബ്യൂറോ ഡിവൈഎസ്‌പി വി അനിൽ കുമാർ അറസ്റ്റിൽ. ആലപ്പുഴ അരൂർ പോലീസ് ആണ് അനിൽ കുമാറിനെ കസ്റ്റഡിയിലെടുത്തത്.

പ്രതീകാത്മക ചിത്രം
മദ്യപിച്ച് ഔദ്യോഗിക അപകടകരമായി ഔദ്യോഗിക വാഹനമോടിച്ച ഡിവൈഎസ്പി വി അനില്‍ കുമാർ പിടിയിൽ. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പിയാണ് വി അനിൽ കുമാർ. ആലപ്പുഴ ചന്തിരൂർ ദേശീയപാതയിൽ വച്ച് അരൂർ പോലീസ് ആണ് അനിൽ കുമാറിനെ പിടികൂടിയത്.
അഞ്ച് വയസുള്ള ഒരു പിഞ്ചുകുഞ്ഞടക്കം യാത്ര ചെയ്ത വാഹനമാണ് അനിൽ കുമാർ മദ്യപിച്ച് ഓടിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ കൊച്ചി കുമ്പളം ടോൾ പ്ലാസക്ക് സമീപത്തുനിന്ന് ആരംഭിച്ച അപകടയാത്രയാണ് ഒടുവിൽ ചന്തിരൂരിൽ അവസാനിച്ചത്. മനോരമ ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അപകടകരമായ ഡ്രൈവിങ് കണ്ട വാർത്താസംഘം വാഹനത്തെ പിന്തുടരുകയായിരുന്നു. യാത്രയ്ക്കിടെ അരൂർ, കുത്തിയതോട് പൊലീസ് സ്റ്റേഷനിലേക്ക് ഇരുപതോളം തവണ വാർത്താസംഘം വിളിച്ചെന്നും നടപടിയുണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മദ്യപിച്ച് വാഹനമോടിക്കരുതെന്ന് അഭ്യർത്ഥിച്ചെങ്കിലും ഡിവൈഎസ്പി അത് അനുസരിച്ചില്ല. പിന്നാലെയാണ് അരൂർ പോലീസ് സ്ഥലത്തെത്തിയത്. അരൂർ പോലീസ് അനിൽ കുമാറിനെ കസ്റ്റഡിയിലെടുത്തു.
സിപിഎം നേതാവിൻ്റെ മകൻ വാഹനാപകടത്തിൽ മരിച്ചു
വാഹനാപകടത്തിൽ സിപിഎം നേതാവ് എസ് രാജേന്ദ്രൻ്റെ മകൻ മകൻ ആദർശ് (36) മരിച്ചു. കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് മരണം. സിപിഎം സംസ്ഥാന കമ്മറ്റിയംഗവും മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന എസ് രാജേന്ദ്രൻ്റെ മകനാണ് ആദർശ്.
Also Read: Elephant Turns Violent: പട്ടാമ്പി നേർച്ചക്കിടെ ആന വിരണ്ടോടി; ഒരാൾക്ക് ഗുരുതര പരിക്ക്
ഞായറാഴ്ച രാത്രി എട്ടര മണിയോടെയാണ് അപകടം നടന്നത്. പുനലൂർ – മൂവാറ്റുപുഴ ഹൈവേയിൽ മൈലപ്രയ്ക്ക് സമീപത്തുവച്ച് റാന്നി ഭാഗത്ത് നിന്നും വരികയായിരുന്ന ആദർശിൻ്റെ കാറ് എതിർ ദിശയിൽ വരികയായിരുന്ന സിമൻ്റ് ലോറിയിൽ ഇടിയ്ക്കുകയായിരുന്നു. കാറിൽ ആദർശ് മാത്രമാണ് ഉണ്ടായിരുന്നത്. ലോറിയിൽ ഇടിച്ച് തെറിച്ച കാർ സമീപത്തെ വീടിൻ്റെ ഗേറ്റിലിടിച്ച് നിന്നു. ശക്തമായ ഇടിയിൽ കാറിൻ്റെ മുൻ ഭാഗം പൂർണമായി തകർന്നു. അതുകൊണ്ട് തന്നെ അപകടത്തിന് പിന്നാലെ ഓടിക്കൂടിയ നാട്ടുകാർക്ക് ആദർശിനെ രക്ഷിക്കാനായില്ല. പത്തനംതിട്ടയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന ഒടുവിൽ കാർ വെട്ടിപ്പൊളിച്ച് യുവാവിനെ പുറത്തെടുത്തു. പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ആദർശ് മരണപ്പെട്ടിരുന്നു എന്നാണ് വിവരം. തിരുവനന്തപുരം ലുലുവിലെ ഡെപ്യൂട്ടി മാനേജറായിരുന്നു ആദർശ്. അമ്മ ലീനാ കുമാരി. ഭാര്യ മേഘ, മകന്‍ ആര്യന്‍. സഹോദരന്‍ ഡോ.ആശിഷ്.