MV Govindan: പിപി ദിവ്യയുടെ കാര്യത്തില്‍ പാര്‍ട്ടി കൃത്യമായ നിലപാടെടുത്തു; വിമര്‍ശനങ്ങള്‍ നവീകരണ പ്രക്രിയയുടെ ഭാഗം: എംവി ഗോവിന്ദന്‍

MV Govindan About PP Divya: വിമര്‍ശനങ്ങള്‍ മനസിലാക്കി തിരുത്തല്‍ വരുത്തി മുന്നോട്ടുപോകുമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. പാര്‍ട്ടി സമ്മേളനം നടത്തുന്നത് സ്വയം വിമര്‍ശനങ്ങള്‍ക്കും നവീകരണത്തിനും വേണ്ടിയാണ്. ചര്‍ച്ചകളും വിമര്‍ശനങ്ങളും ഉണ്ടാകുന്നത് നവീകരണത്തിന്റെ ഭാഗമാണെന്നും പാര്‍ട്ടി സെക്രട്ടറി അഭിപ്രായപ്പെട്ടു.

MV Govindan: പിപി ദിവ്യയുടെ കാര്യത്തില്‍ പാര്‍ട്ടി കൃത്യമായ നിലപാടെടുത്തു; വിമര്‍ശനങ്ങള്‍ നവീകരണ പ്രക്രിയയുടെ ഭാഗം: എംവി ഗോവിന്ദന്‍

എം.വി. ഗോവിന്ദന്‍

shiji-mk
Published: 

09 Mar 2025 06:27 AM

കൊല്ലം: പിപി ദിവ്യയുടെ കാര്യത്തില്‍ പാര്‍ട്ടി കൃത്യമായ നിലപാടാണ് എടുത്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ചെയ്തത് തെറ്റാണെന്ന് തിരിച്ചറിഞ്ഞതോടെ ദിവ്യയെ സ്ഥാനത്ത് മാറ്റിയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വിമര്‍ശനങ്ങള്‍ മനസിലാക്കി തിരുത്തല്‍ വരുത്തി മുന്നോട്ടുപോകുമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. പാര്‍ട്ടി സമ്മേളനം നടത്തുന്നത് സ്വയം വിമര്‍ശനങ്ങള്‍ക്കും നവീകരണത്തിനും വേണ്ടിയാണ്. ചര്‍ച്ചകളും വിമര്‍ശനങ്ങളും ഉണ്ടാകുന്നത് നവീകരണത്തിന്റെ ഭാഗമാണെന്നും പാര്‍ട്ടി സെക്രട്ടറി അഭിപ്രായപ്പെട്ടു.

വിമര്‍ശനങ്ങളെയെല്ലാം ഗൗരവത്തോടെ കാണും. പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. സാധാരണക്കാരുടെ ജീവിത പ്രശ്‌നങ്ങളില്‍ ഇടപെടണം. ബ്രാഞ്ച് തലം മുതല്‍ പാര്‍ട്ടിയെ ശക്തമാക്കുകയാണ് വേണ്ടത്. രോഗാവസ്ഥയില്‍ കഴിയുന്നവരുടെ വിഷയം രാഷ്ട്രീയ നോക്കാതെ പരിഹരിക്കപ്പെടണം. കുറ്റകൃത്യങ്ങള്‍ കൂടുന്നത് ഗൗരവതരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പോലീസിന്റെ പ്രതിച്ഛായ നല്ലതാണെങ്കിലും കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത് ഗൗരവത്തോടെ കാണണമെന്ന് പറഞ്ഞ എംവി ഗോവിന്ദന്‍ കണ്ണൂരിന് കൂടുതല്‍ പരിഗണന ലഭിക്കുന്നുവെന്ന വിമര്‍ശനത്തിനും മറുപടി നല്‍കി. ഓരോ ചുമതലകളും സംസ്ഥാന സെന്ററിന്റെ തീരുമാനത്തിന് അനുസരിച്ചാണ്. ജില്ലകള്‍ നോക്കിയല്ല കേഡര്‍മാരെ കൊണ്ടുവരുന്നതെന്നുമാണ് എംവി ഗോവിന്ദന്‍ പറഞ്ഞത്.

അതേസമയം, പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല. ചങ്ങാത്ത മുതലാളിത്തം കേരളത്തില്‍ നടപ്പാക്കില്ലെന്നും പാര്‍ട്ടി സെക്രട്ടറി വിശദമാക്കി. നവകേരള രേഖയിലെ നിര്‍ദേശങ്ങളെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Also Read: Kannur ADM Naveen Babu’s Death: ‘നവീൻബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; ദിവ്യ എത്തിയത് മനഃപൂര്‍വം’; ലാൻഡ് റെവന്യൂ ജോ. കമ്മീഷണറുടെ റിപ്പോർട്ട്

ചങ്ങാത്ത മുതലാളിത്തമെന്ന് രീതിക്കാണ് കേന്ദ്രം മുന്‍ഗണന നല്‍കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായി എങ്ങനെ വിനിയോഗിക്കാമെന്നതിന്റെ ഉദാഹരണമാകും കേരളത്തിന്റെ ബദല്‍ നിലപാട്. ഏതെങ്കിലും സ്ഥാപനം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാതെ വരികയാണെങ്കില്‍ പൊതുമേഖല, സഹകരണ മേഖല, പിപിപി എന്നിവയില്‍ ഏതെങ്കിലും വഴി ഏറ്റെടുക്കാനുള്ള സാധ്യത പരിശോധിക്കണമെന്നാണ് നിര്‍ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രമേഹ രോഗികള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
പൈങ്കിളി മുതൽ ടെസ്റ്റ് വരെ; അടുത്ത ആഴ്ചയിലെ ഒടിടി റിലീസുകൾ
വൻപയർ ചില്ലറക്കാരനല്ല; ഗുണങ്ങളേറെ
യൂറോപ്പിൽ സൗജന്യമായി പഠിക്കണോ?; ഇതാ ചില യൂണിവേഴ്സിറ്റികൾ