MV Govindan: നിലപാടില്‍ ചെറിയ മാറ്റം; പാര്‍ട്ടി അനുഭാവികള്‍ക്ക് മദ്യപിക്കാം: എംവി ഗോവിന്ദന്‍

MV Govindan About CPM Party's No Alcohol Policy: പാര്‍ട്ടി ബന്ധുക്കള്‍ക്കും അനുഭാവികള്‍ക്കും മദ്യപിക്കാവുന്നതാണ്. ഇത് പെട്ടെന്നുണ്ടായ വെളിപാടല്ലെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാന സമ്മേളനത്തിലെ പ്രായപരിധിയെ കുറിച്ചും പരാമര്‍ശിച്ചു. പ്രായപരിധി കര്‍ശനമായി നടപ്പാക്കുമെന്നാണ് കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞത്.

MV Govindan: നിലപാടില്‍ ചെറിയ മാറ്റം; പാര്‍ട്ടി അനുഭാവികള്‍ക്ക് മദ്യപിക്കാം: എംവി ഗോവിന്ദന്‍

എം.വി. ഗോവിന്ദന്‍

Updated On: 

05 Mar 2025 12:02 PM

കൊല്ലം: മദ്യപിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന നിലപാടില്‍ മാറ്റം വരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മദ്യപിക്കുന്നവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാമെന്നും എന്നാല്‍ പാര്‍ട്ടിയുടെ നേതൃ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ മദ്യപിക്കരുതെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

പാര്‍ട്ടി ബന്ധുക്കള്‍ക്കും അനുഭാവികള്‍ക്കും മദ്യപിക്കാവുന്നതാണ്. ഇത് പെട്ടെന്നുണ്ടായ വെളിപാടല്ലെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാന സമ്മേളനത്തിലെ പ്രായപരിധിയെ കുറിച്ചും പരാമര്‍ശിച്ചു. പ്രായപരിധി കര്‍ശനമായി നടപ്പാക്കുമെന്നാണ് കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞത്.

75 വയസ് കഴിഞ്ഞവര്‍ മാത്രം പുറത്ത് പോകും. 75 വയസ് തികയാത്തവരുടെ കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. പ്രായപരിധിയിലെ ഇളവുകളെ സംബന്ധിച്ച് സംസ്ഥാന ഘടകങ്ങള്‍ക്ക് തീരുമാനിക്കാമെന്നാണ് പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കരാട്ട് പറഞ്ഞത്. ഓരോ സംസ്ഥാനങ്ങളിലും ഓരോ പ്രായപരിധിയാണ് നിലവിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, മദ്യപാനവുമായി ബന്ധപ്പെട്ട് എം വി ഗോവിന്ദന്‍ നടത്തിയ പ്രസ്താവനയില്‍ പ്രതികരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍ രംഗത്തെത്തിയിരുന്നു. തെങ്ങില്‍ നിന്നും ശേഖരിക്കുന്ന ഇളംകള്ളിന് ഇളനീരിനേക്കാള്‍ ഔഷധവീര്യമുണ്ടെന്നായിരുന്നു ജയരാജന്റെ പരാമര്‍ശം. ഗ്ലൂക്കോസിനേക്കാള്‍ പവര്‍ഫുളായ പാനീയമായിരുന്നു കള്ള്. തെങ്ങില്‍ നിന്നും ശേഖരിക്കുന്ന നീര് ഏറ്റവും ഗുണകരമായ പോഷകാഹാരം ആണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പാര്‍ട്ടി പ്രവര്‍ത്തകര്‍ മദ്യപിക്കരുതെന്നാണ് പാര്‍ട്ടി നിലപാട് എന്നായിരുന്നു എംവി ഗോവിന്ദന്‍ നേരത്തെ പറഞ്ഞിരുന്നത്. അത്തരത്തില്‍ മദ്യപിക്കുന്നതായി ബോധ്യപ്പെടുകയാണെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നും സെക്രട്ടറി മുന്നറിയിപ്പ് നല്‍കിയിരുന്നു.

Also Read: EP Jayarajan: ‘ഇളംകള്ളിന് ഇളനീരിനേക്കാള്‍ ഔഷധവീര്യമുണ്ട്’; മദ്യപാനത്തിനെതിരെയുള്ള പാര്‍ട്ടി നിലപാടില്‍ പ്രതികരിച്ച് ഇപി ജയരാജന്‍

തങ്ങളാരും മദ്യപിക്കാറില്ല. മദ്യപിക്കില്ല, സിഗരറ്റ് വലിക്കില്ല തുടങ്ങിയ ദാര്‍ശനിക ധാരണയില്‍ തങ്ങള്‍ വിശ്വസിക്കുന്നു. ബാല സംഘം, വിദ്യാര്‍ഥി, യുവജന പ്രസ്ഥാനത്തിലൂടെയെല്ലാം കടന്നുവരുമ്പോള്‍ എടുത്ത പ്രതിജ്ഞയാണ് വ്യക്തിജീവിതത്തില്‍ മദ്യവും സിഗരറ്റും ഉപയോഗിക്കില്ല എന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Related Stories
POCSO Case: കോഴിക്കോട് 10-ാം ക്ലാസ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ചേർന്ന് പീഡിപ്പിച്ചു; പതിനൊന്നുകാരൻ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു
91 Year Old Man Attacks Wife: മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് ശല്യം ചെയ്തു; 88കാരിയായ ഭാര്യയെ കുത്തിപരിക്കേൽപ്പിച്ച് 91കാരൻ, ഒടുവിൽ ജാമ്യം
Kerala Weather Update: വിഷു വെള്ളത്തിലാകുമോ! നാളെ വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ; തിരുവനന്തപുരത്ത് കള്ളക്കടൽ മുന്നറിയിപ്പ്
Varapuzha School Bus Accident: വരാപ്പുഴയിൽ സ്‌കൂൾ ബസ് മറിഞ്ഞ് അപകടം: 13 വിദ്യാർത്ഥികൾക്ക് പരിക്ക്
Rahul Mamkootathil: പാലക്കാട് മുനിസിപ്പാലിറ്റിയിലേക്ക് നടത്തിയ മാർച്ച്; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ്
Guruvayur Nandini Elephant: 60 വർഷംമുമ്പ് ഗുരുവായൂരപ്പന് കിട്ടിയ നാലു വയസ്സുകാരി ആനക്കുട്ടി, നന്ദിനിക്ക് റബ്ബർ ഷീറ്റിൻ്റെ മെത്ത വിരിച്ച ദേവസ്വം
അലുമിനിയം ഫോയിലിൽ ഇവ പാചകം ചെയ്യരുത്
ജോലി രാജിവെക്കുമ്പോൾ ഈ രേഖകൾ മറക്കരുത്
വീട്ടിലെ ചിതൽപ്പുറ്റുകളുടെ ശല്യം മാറ്റാനുള്ള വഴികൾ
ഉറക്കകുറവിന് കാരണമാകുന്ന ഭക്ഷണങ്ങൾ