ഇങ്ങനെ പോയാൽ ജനം ചോദിക്കും... ഓർമ്മയുണ്ടോ ഈ മുഖം.... സുരേഷ്​ഗോപിക്കെതിരേ തുറന്നടിച്ച് ബിനോയ് വിശ്വം | CPM state secretary Binoy viswasm against Suresh Gopi in Thrissur pooram ambulance issue Malayalam news - Malayalam Tv9

Suresh Gopi : ഇങ്ങനെ പോയാൽ ജനം ചോദിക്കും… ഓർമ്മയുണ്ടോ ഈ മുഖം…. സുരേഷ്​ഗോപിക്കെതിരേ തുറന്നടിച്ച് ബിനോയ് വിശ്വം

CPM state secretary Binoy viswasm against Suresh Gopi: ബി ജെ പി ജില്ലാ നേതൃത്വത്തിൻറെ അറിവോടെയാണ് സുരേഷ് ഗോപി ആംബുലൻസിൽ തൃശൂർ പൂരം നഗരിയിലെത്തിയതെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

Suresh Gopi : ഇങ്ങനെ പോയാൽ ജനം ചോദിക്കും... ഓർമ്മയുണ്ടോ ഈ മുഖം.... സുരേഷ്​ഗോപിക്കെതിരേ തുറന്നടിച്ച് ബിനോയ് വിശ്വം

ബിനോയ് വിശ്വം, സുരേഷ് ​ഗോപി (Image - Facebook)

Updated On: 

31 Oct 2024 12:28 PM

കൊച്ചി: സുരേഷ് ​ഗോപി ആംബുലൻസിൽ തൃശൂർ പൂരം നഗരിയിലെത്തിയതാണ് ഇപ്പോഴത്തെ ചൂടുള്ള ചർച്ച. ഇപ്പോൾ ആ വിഷയത്തിൽ സുരേഷ് ​ഗോപിക്കെതിരേ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

സുരേഷ് ഗോപി നല്ല നടനായിരുന്നുവെന്നും എന്നാൽ എപ്പോഴും ഈ അഭിനയം മതിയാകില്ലെന്നും അദ്ദേഹം തുറന്നടിച്ചു. സുരേഷ് ഗോപി ഇത്തരത്തിൽ നാട്യം തുടർന്നാൽ ഓർമയുണ്ടോ ഈ മുഖം എന്ന് ജനങ്ങൾ ചോദിക്കുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. ബി ജെ പി ജില്ലാ നേതൃത്വത്തിൻറെ അറിവോടെയാണ് സുരേഷ് ഗോപി ആംബുലൻസിൽ തൃശൂർ പൂരം നഗരിയിലെത്തിയതെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

അത് തങ്ങളുടെ മിടുക്കാണെന്നാണ് ബി ജെ പി പറഞ്ഞത്, ആംബുലൻസ് ഉപയോഗിക്കുന്നതിന് ചട്ടങ്ങൾ ഉണ്ട്. സുരേഷ് ഗോപി ഈ ചട്ടങ്ങൾ ലംഘിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ – 68-ാം പിറന്നാൾ നിറവിൽ ദൈവത്തിന്റെ സ്വന്തം നാട്; കേരളത്തിനുമുണ്ട് ഒരുപാട് കഥ പറയാ

രോഗികളുടെ ചികിത്സക്ക് വേണ്ടിയും ജീവൻ രക്ഷിക്കാൻ വേണ്ടിയും മാത്രം ഉപയോഗിക്കേണ്ടതാണ് ആംബുലൻസ്. ഇത് രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും പുറത്ത് പറയാൻ കൊള്ളാത്ത കാര്യങ്ങൾക്ക് വേണ്ടിയും ഉപയോഗിച്ചെന്നതാണ് സുരേഷ് ​ഗോപിയ്ക്കെതിരേ ഉള്ളപ്രധാ ആരോപണം.

ഇത്തരത്തിൽ ആംബുലൻസ് ദുരുപയോഗം ചെയ്തതിൽ പ്രതി അന്നത്തെ സ്ഥാനാർത്ഥിയും ഇന്ന് എം പിയുമായ സുരേഷ് ഗോപിയാണ് എന്നത് ​ഗൗരവമുള്ള വിഷയമാണ്. ആംബുലൻസിൽ കൊണ്ടുപോയത് അവർ തശ്ശൂർ ബി ജെ പി നേതൃത്വം സമ്മതിച്ചിട്ടുള്ള കാര്യമാണ്. സിനിമയുടെ അവസ്ഥയിൽ നിന്ന് മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥയുണ്ടെങ്കിൽ അതിന് അദ്ദേഹം മറുപടി പറയണം എന്നും കേരളത്തിലെ ജനങ്ങൾക്ക് ഇതൊക്കെ മനസിലാകാനുള്ള വിവേകമുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

തൃശൂർ പൂരം കലക്കിയതിൻറെ അന്വേഷണം സി ബി ഐയെ ഏൽപിക്കാൻ വെല്ലുവിളിച്ചുകൊണ്ടാണ് സുരേഷ് ഗോപി ഒറ്റ തന്ത പരാമർശം നടത്തിയത്. ഇതും വിവാദമായിരുന്നു. ചേലക്കരയിലെ ബി ജെ പി തെരഞ്ഞെടുപ്പ് യോഗത്തിൽ രണ്ടു ദിവസം മുമ്പാണ് വെല്ലുവിളി നടത്തിയതെന്നതും ശ്രദ്ധേയം. അതേസമയം, ആരുടേയും അച്ഛന് വിളിച്ചിട്ടില്ലെന്നാണ് സുരേഷ് ഗോപി വാദിക്കുന്നത്. അത്തരത്തിൽ വിളിക്കാൻ ഉദ്ദേശിക്കുന്നുമില്ലെന്നും സിനിമാ ഡയലോഗ് പറയുക മാത്രമാണ് ചെയ്തതെന്നും സുരേഷ് ഗോപി വിശദീകരിച്ചു.

വെറും വയറ്റിൽ ഏലയ്ക്ക വെള്ളം ശീലമാക്കൂ...
ഉച്ച ഭക്ഷണം ഒഴിവാക്കുന്നവരുടെ ശ്രദ്ധയ്ക്ക്
പനിയുണ്ടെങ്കിൽ ഇവ കഴിക്കല്ലേ! പണി കിട്ടും
വിദ്യാ ബാലന്‍ ശരീരഭാരം കുറച്ചത് ഇത്ര സിംപിളായിട്ടാണോ?