CPM State Committee: സര്‍ക്കാരിനെ ‘പാഠം’ പഠിപ്പിക്കാന്‍ പാര്‍ട്ടി ഇറങ്ങുന്നു; പുതിയ നടപടിക്ക് സിപിഎം

CPM State Committee Criticisms: ഇനിയങ്ങോട്ട് രണ്ട് രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഒന്ന് സംഘടാനതലത്തിലും മറ്റൊന്ന് സര്‍ക്കാര്‍തലത്തിലും നടപ്പാക്കും. ഇപ്പോഴുള്ള സാമ്പത്തിക പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുള്ള ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് പാര്‍ട്ടി ഊന്നല്‍ നല്‍കുന്നത്

CPM State Committee: സര്‍ക്കാരിനെ പാഠം പഠിപ്പിക്കാന്‍ പാര്‍ട്ടി ഇറങ്ങുന്നു; പുതിയ നടപടിക്ക് സിപിഎം

Pinarayi Vijayan

Published: 

21 Jun 2024 06:24 AM

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളാണെന്ന് സിപിഎം സംസ്ഥാന സമിതി. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരില്‍ തിരുത്തല്‍ നടപടിക്ക് പാര്‍ട്ടി തീരുമാനം. ഏതുവിധേന തിരുത്തല്‍ വേണമെന്ന് പാര്‍ട്ടി തീരുമാനിക്കും. അതിനായി കര്‍മരേഖ തയറാക്കി സംസ്ഥാനസെക്രട്ടേറിയേറ്റ് സര്‍ക്കാരിന് നല്‍കും. സാധാരണക്കാരുടെ ആവശ്യത്തിനും പ്രശ്‌നങ്ങളും പ്രാധാന്യം നല്‍കികൊണ്ട് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുക്കാനാണ് പാര്‍ട്ടി തീരുമാനം.

ഇനിയങ്ങോട്ട് രണ്ട് രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഒന്ന് സംഘടാനതലത്തിലും മറ്റൊന്ന് സര്‍ക്കാര്‍തലത്തിലും നടപ്പാക്കും. ഇപ്പോഴുള്ള സാമ്പത്തിക പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുള്ള ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് പാര്‍ട്ടി ഊന്നല്‍ നല്‍കുന്നത്. ഇതുമാത്രമല്ല, ക്ഷേമപെന്‍ഷന്റെയും സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യത്തിന്റെയും കുടിശിക തീര്‍ക്കലിന് പുതിയ കര്‍മരേഖയില്‍ മുന്‍ഗണന നല്‍കും. കൂടാതെ ഓരോ വിഭാഗത്തിന്റെയും പ്രശ്‌നങ്ങള്‍ പരിശോധിച്ച് അതില്‍നിന്ന് സര്‍ക്കാര്‍ ഇടപെടലിന് മുന്‍ഗണനയും നിശ്ചയിച്ച് നല്‍കും.

സര്‍ക്കാരിന് ജനങ്ങളെ മനസിലാക്കാന്‍ സാധിച്ചില്ലെന്ന് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ഫലം ഉള്‍പ്പെടെ ചര്‍ച്ച ചെയ്ത നിര്‍ണായക പാര്‍ട്ടി യോഗത്തിന് ശേഷമായിരുന്നു ഗോവിന്ദന്റെ പ്രതികരണം. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടായെന്നും ക്രൈസ്തവരിലെയും എസ്ഡിപിയിലെയും ഒരു വിഭാഗം ആളുകള്‍ ബിജെപിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചുവെന്നും ഗോവിന്ദന്‍ പറഞ്ഞു. തൃശൂരില്‍ ബിജെപിക്ക് സഹായമായത് ഇത്തരം സാഹചര്യമാണ്. കേരളത്തില്‍ ബിജെപിക്ക് ഒരു സീറ്റ് നേടാനായത് വരാനിരിക്കുന്ന അപകടത്തെ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: ‌OR Kelu Minister : കെ രാധാകൃഷ്ണന് പകരം മാനന്തവാടി എംഎല്‍എ ഒആര്‍ കേളു മന്ത്രി

മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് വലിയ പ്രചാരണങ്ങള്‍ ഉണ്ടായതും ജനങ്ങളെ സ്വാധീനിച്ചു. പിണറായിയുടെ ഇമേജ് തകര്‍ക്കാന്‍ പലരും ശ്രമിച്ചു. മുഖ്യമന്ത്രിയെയും കുടുംബത്തെയും ഒറ്റതിരിഞ്ഞ് ആക്രമിച്ചുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിക്കെതിരെയടക്കമുള്ളത് വ്യക്തിപരമായ വിമര്‍ശനങ്ങളല്ലെന്നാണ് പ്രതിനിധികള്‍ പറയുന്നത്. സര്‍ക്കാരിന്റെ മുന്‍ഗണന മാറണം. പരിമിതമായ സാമ്പത്തിക സ്ഥിതിക്കുള്ളില്‍ നിന്ന് ജനങ്ങളുട വിശ്വാസം പിടിച്ചുപറ്റാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. അതില്ലാതെ ജനങ്ങള്‍ക്ക് സര്‍ക്കാരിനോടും ഇടതുപക്ഷത്തോടും മതിപ്പുണ്ടാകില്ല. സാമ്പത്തിക പ്രതിസന്ധി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതുകൊണ്ട് ജനങ്ങളുടെ മനസ് മാറാനിടയില്ല. ക്ഷേമപെന്‍ഷന്‍ കൊടുക്കാനായി സര്‍ക്കാര്‍ നവകേരള സദസ് നടത്തിയത് ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ വന്നത് ഇതുകൊണ്ടാണ്.

Also Read: ‌OR Kelu Minister : സിപിഎം സംസ്ഥാന സമിതിയിലെ ആദ്യ പട്ടികവർഗ നേതാവ്; ആരാണ് ഒആർ കേളു?

ഈഴവ വോട്ടുകളില്‍ വിള്ളലുണ്ടായത് ഗൗരവത്തോടെ കാണണം. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കുടുംബം ഇപ്പോള്‍ ഇടതുപക്ഷ വിരുദ്ധരാണ്. അത് ഈഴവ സമുദായത്തെ സ്വാധീനിക്കും. ഇക്കാര്യം ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നുണ്ട്. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയ വിദേശയാത്ര ഒഴിവാക്കേണ്ടതായിരുന്നു. ഈ യാത്ര വലിയ വിവാദങ്ങള്‍ക്ക് കാരണമായി. മുഖ്യമന്ത്രി നടത്തുന്ന പല പ്രതികരണങ്ങളും ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നില്ല. മൈക്കിനോടുപോലും കയര്‍ക്കുന്നത് പലരിലും അവമതിപ്പുണ്ടാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിക്ക് പ്രചാരണം ഷെഡ്യൂള്‍ ചെയ്തത് കേന്ദ്ര നേതൃത്വത്തിന്റെ വീഴ്ചയാണ്.

Related Stories
Palakkad Lightning Strike: എറയൂർ ക്ഷേത്രത്തിലെ പൂരത്തിനിടെ മൂന്ന് പേർക്ക് മിന്നലേറ്റു; ആശുപത്രിയിലേക്ക് മാറ്റി
Phone Explosion Death: പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോൺ പൊട്ടിത്തെറിച്ചു; കുട്ടനാട്ടിൽ യുവാവിന് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്
Kerala Lottery Results: ഇന്ന് 70 ലക്ഷം അടിച്ചത് നിങ്ങൾക്കോ? അറിയാം അക്ഷയ ലോട്ടറി ഫലം
Youth Stabbed for Refusing Lift: സുഹൃത്തിന് ലിഫ്റ്റ് നൽകിയില്ല; തിരുവനന്തപുരത്ത് യുവാവ് ബൈക്ക് യാത്രികനെ കുത്തി
Malappuram Gold Theft Case: കള്ളൻ കപ്പലിൽ തന്നെ; മലപ്പുറം സ്വർണ കവർച്ചാ കേസിൽ വൻ ട്വിസ്റ്റ്, 3 പേർ അറസ്റ്റിൽ
Faijas Uliyil : കണ്ണൂര്‍ ഇരിട്ടിയിൽ കാറുകൾ കൂട്ടിയിടിച്ചു; മാപ്പിളപ്പാട്ട് കലാകാരൻ ഫൈജാസ് ഉളിയിലിന്‌ ദാരുണാന്ത്യം
13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ