Hema Committee Report: ‘നിങ്ങൾ അത് ചെയ്യാത്തത് കൊണ്ട് ഞങ്ങളും അത് ചെയ്യില്ല എന്ന വാദം തെറ്റ്’, മുകേഷിന്റെ രാജിക്കാര്യത്തിൽ സിപിഎമ്മിനെതിരെ തുറന്നടിച്ച് ബൃന്ദ കാരാട്ട്

Hema Committee Report: മുകേഷ് എംഎൽഎയുടെ രാജിയെ ചൊല്ലി ഇടതുമുന്നണിക്കുള്ളിൽ ഭിന്നത രൂക്ഷമാണ്. മുകേഷ് രാജിവയ്ക്കണമെന്ന നിലപാടിലാണ് സിപിഐ. എന്നാൽ മുകേഷ് രാജിവയ്ക്കേണ്ട കാര്യമില്ലെന്നാണ് സിപിഎം നേതൃത്വം പറയുന്നത്. സംഭവത്തിൽ സർക്കാരിനെ പരോക്ഷമായി വിമർശിച്ചിരിക്കുകയാണ് പോളിറ്റ് ബ്യൂറോ അം​ഗം ബൃന്ദ കാരാട്ട്.

Hema Committee Report: നിങ്ങൾ അത് ചെയ്യാത്തത് കൊണ്ട് ഞങ്ങളും അത് ചെയ്യില്ല എന്ന വാദം തെറ്റ്, മുകേഷിന്റെ രാജിക്കാര്യത്തിൽ സിപിഎമ്മിനെതിരെ തുറന്നടിച്ച് ബൃന്ദ കാരാട്ട്

Representational Image Of Mukesh and Brinda

Updated On: 

30 Aug 2024 11:07 AM

ന്യൂഡൽഹി: സംസ്ഥാന സർക്കാരിനെതിരെ ഒളിയമ്പുമായി സിപിഎം പോളിറ്റ് ബ്യൂറോ അം​ഗം ബൃന്ദ കാരാട്ട്. എം മുകേഷ് എംഎൽഎയുടെ രാജിക്കാര്യത്തിൽ പരോക്ഷ വിമർശനവുമായാണ് ബൃന്ദ കാരാട്ട് രം​ഗത്തെത്തിയത്. യുഡിഎഫ് എംഎൽഎമാർക്കെതിരെ ഉയർന്ന ആരോപണവും നിലപാടും ചൂണ്ടിക്കാട്ടിയാണ് വിമർശനമുന്നയിച്ചത്. നിങ്ങളത് ചെയ്യാത്തത് കൊണ്ട് ഞങ്ങളത് ചെയ്യില്ലെന്ന വാദം ശരിയല്ല. സിപിഎം ഔദ്യോ​ഗിക വെബ്സെറ്റിലെ ലേഖനത്തിലാണ് ബൃന്ദയുടെ പരാമർശം.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മുകേഷ് ഉൾപ്പെടെയുള്ളവർക്കെതിരെ ആരോപണങ്ങൾ ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് ബൃന്ദ കാരാട്ടിന്റെ ലേഖനം പുറത്തുവന്നിരിക്കുന്നത്. ലേഖനത്തിന്റെ ആദ്യ ഭാ​ഗത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരെടുത്ത നടപടികളെയും നിലപാടുകളെയും അവർ പിന്തുണച്ചിട്ടുണ്ട്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും സിനിമാ മേഖലയിലെ ചൂഷണങ്ങൾ പഠി​ക്കുന്നതിനായി കമ്മിറ്റികൾ രൂപീകരിച്ചിട്ടില്ല. എന്നാൽ കേരളത്തിന് അതുണ്ട്. പ്രത്യേക അന്വേഷണ സംഘത്തെ കുറിച്ചും ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. പിന്നാലെയാണ് എം മുകേഷ് എംഎൽഎ സംരക്ഷിക്കുന്ന സർക്കാർ നിലപാടിനെ പരോക്ഷമായി വിമർശിച്ചത്.

നിങ്ങളത് ചെയ്യാത്തത് കൊണ്ട് ഞങ്ങളും അത് ചെയ്യില്ലെന്ന് അർത്ഥം വരുന്ന ഹിന്ദി ചൊല്ല് ചൂണ്ടിക്കാട്ടിയാണ് വിമർശനം. സിനിമാ മേഖലയിലെ പ്രശ്നങ്ങളെ ബാലിശമായ വാദങ്ങളുയർത്തി പ്രതിരോധിക്കരുതെന്നാണ് ലേഖനത്തിൽ പറയുന്നത്. എന്നാൽ മുകേഷ് രാജിവയ്ക്കണമെന്ന് ലേഖനത്തിൽ പറയുന്നില്ല.

മുകേഷ് എംഎൽഎയുടെ രാജിയെ ചൊല്ലി ഇടതുമുന്നണിക്കുള്ളിലും ഭിന്നത രൂക്ഷമാണ്. മുകേഷ് രാജിവയ്ക്കണമെന്ന നിലപാടിലാണ് സിപിഐ. നേതൃത്വത്തിന്റെ നിലപാട് മുഖ്യമന്ത്രിയെ കണ്ട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. ധാർമികതയുടെ പേരിൽ മാറി നിൽക്കണമെന്നാണ് പാർട്ടി നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടി എക്സിക്യൂട്ടീവ് തീരുമാനപ്രകാരമാണ് നീക്കമെന്നാണ് സൂചന. സിപിഐ മുകേഷിന്റെ രാജി ആവശ്യപ്പെട്ടതോടെ സിപിഎം പ്രതിരോധത്തിലാകാനാണ് സാധ്യത. മുകേഷ് രാജിവയ്ക്കേണ്ട കാര്യമില്ലെന്നാണ് എൽഡിഎഫ് കൺവീനർ ഇപി ജയരാജനും പറഞ്ഞത്. മുകേഷിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം ശക്തമാണ്. രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.

അതേസമയം, നടി പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ മുകേഷ് എവിടെ എന്നതിൽ അവ്യക്തത തുടരുകയാണ്. സിപിഎമ്മും വിഷയത്തിൽ മറുപടി പറയാൻ തയ്യാറായിട്ടില്ല. അതേസമയം, പരാതിയുടെ അടിസ്ഥാനത്തിൽ മുകേഷ് മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി. പരാതിക്കാരി പണം തട്ടാന്‍ ശ്രമിച്ചതിനുള്ള തെളിവുകളും മുഖ്യമന്ത്രിക്ക് കൈമാറി. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് മുകേഷിന്‍റെ കൊല്ലത്തെ ഓഫീസിനും വീടിനും തിരുവനന്തപുരത്തെ വീടിനും പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Related Stories
Tiger Attack in Mananthavady: മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു; സ്ഥലത്ത് സംഘർഷാവസ്ഥ
Kadinamkulam Athira Murder:കുട്ടിയെ സ്കൂൾ ബസ് കയറ്റി വിടുന്നതുവരെ പതുങ്ങി നിന്നു; കൊലപ്പെടുത്തിയത് ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം; ആതിര കൊലക്കേസ് പ്രതിയുടെ മൊഴി പുറത്ത്
Crime News: ലോട്ടറിയടിച്ചതിന് കൂട്ടുകാർക്ക് ചിലവ്, ഒടുവിൽ തലക്കടിയേറ്റ് ആശുപത്രിയിൽ
Greeshma Case: ഭക്ഷണശാലയിലോ കരകൗശല യൂണിറ്റിലോ? ജയിലിൽ ഗ്രീഷ്മയുടെ ജോലി
MVD: ‘ആംബുലൻസിൽ നമ്മുടെ കുടുംബാംഗമാണെന്നുകൂടി ചിന്തിക്ക്; ഒരു നിമിഷത്തെ ക്ഷമ കൊണ്ട് രക്ഷിക്കുന്നത് ഒരു വിലപ്പെട്ട ജീവനാകാം’;എംവിഡി
‘രക്ഷപ്പെട്ടു’; കിണറ്റില്‍ വീണ കാട്ടാനയെ കരയ്ക്ക് കയറ്റി
തൈരിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്
ഹൺമൂൺ ആഷോഷിക്കാൻ പറ്റിയ റൊമാൻ്റിക് നഗരങ്ങൾ
പാല്‍ കേടാകാതിരിക്കാന്‍ ഫ്രിഡ്ജ് വേണ്ട; ഈ വഴി നോക്കിക്കോളൂ
20 ലക്ഷം രൂപയ്ക്ക് ട്രെയിൻ യാത്രയോ? അതും ഇന്ത്യയിൽ