Fake Lottery Scam: വ്യാജ ലോട്ടറി ടിക്കറ്റ് വിറ്റ കേസില്‍ സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

CPM Worker Arrested For Selling Lottery Tickets: സ്വന്തമായി അച്ചടിച്ച ടിക്കറ്റുകള്‍ തന്റെ ലോട്ടറിക്കടകളിലൂടെ വിറ്റഴിച്ച് തട്ടിപ്പ് നടത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി. ഡിവൈഎഫ്‌ഐ മുന്‍ വില്ലേജ് സെക്രട്ടറിയാണ് അറസ്റ്റിലായ ബൈജുഖാന്‍. പുനലൂര്‍ താലൂക്ക് ഹെഡ്ക്വാട്ടേഴ്‌സ് ആശുപത്രിയിലെ താത്കാലിക ലിഫ്റ്റ് ഓപ്പറേറ്ററായിരുന്നു ഇയാള്‍.

Fake Lottery Scam: വ്യാജ ലോട്ടറി ടിക്കറ്റ് വിറ്റ കേസില്‍ സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം

shiji-mk
Published: 

15 Feb 2025 06:54 AM

കൊല്ലം: വ്യാജ ലോട്ടറി ടിക്കറ്റ് വില്‍പന നടത്തിയ കേസില്‍ സിപിഎം പുനലൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍. ക്രിസ്തുമസ്-പുതുവത്സര ബമ്പര്‍ ലോട്ടറി ടിക്കറ്റ് വ്യാജമായി നിര്‍മിച്ച് വില്‍പന നടത്തുകയായിരുന്നു. വാളക്കോട്ട് സ്‌കൂളിന് സമീപം പുനലൂര്‍ ടിബി ജങ്ഷന്‍ കുഴിയില്‍ താമസിക്കുന്ന ബൈജുഖാന്‍ ആണ് സംഭവത്തില്‍ അറസ്റ്റിലായത്.

സ്വന്തമായി അച്ചടിച്ച ടിക്കറ്റുകള്‍ തന്റെ ലോട്ടറിക്കടകളിലൂടെ വിറ്റഴിച്ച് തട്ടിപ്പ് നടത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി. ഡിവൈഎഫ്‌ഐ മുന്‍ വില്ലേജ് സെക്രട്ടറിയാണ് അറസ്റ്റിലായ ബൈജുഖാന്‍. പുനലൂര്‍ താലൂക്ക് ഹെഡ്ക്വാട്ടേഴ്‌സ് ആശുപത്രിയിലെ താത്കാലിക ലിഫ്റ്റ് ഓപ്പറേറ്ററായിരുന്നു ഇയാള്‍.

മണ്ഡലകാലത്ത് മിനി പമ്പ എന്നറിയപ്പെടുന്ന ടിബി ജങ്ഷനിലാണ് മറ്റ് ലോട്ടറി കടകളോടൊപ്പം ബൈജുഖാന്റെ രണ്ട് ലോട്ടറികടകളും പ്രവര്‍ത്തിച്ചിരുന്നത്. യഥാര്‍ഥ ലോട്ടറി ടിക്കറ്റുകള്‍ ഏജന്‍സിയില്‍ നിന്നും വാങ്ങിച്ച് അതുപോലുള്ള ഡിസൈന്‍ കളര്‍ പ്രിന്റ് ചെയ്ത് ഡിസംബര്‍ 12 മുതല്‍ 24 വരെ ഇയാള്‍ വില്‍പന നടത്തുകയായിരുന്നു.

അയല്‍ വീട്ടീല്‍ നിന്നും സ്വര്‍ണം കവര്‍ന്ന അമ്മയും മകനും പിടിയില്‍

ഇടുക്കി: അയല്‍വാസിയുടെ വീട്ടില്‍ നിന്നും 9.5 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ അമ്മയും മകനും പിടിയില്‍. തമിഴ്‌നാട് സ്വദേശികളും ഇടുക്കി കട്ടപ്പന കടമാക്കുഴിയില്‍ വാടകയ്ക്ക് താമസിക്കുന്നവരുമായ മുരുകേശ്വരി രമേശ് (38), മകന്‍ ശരണ്‍കുമാര്‍ (22) എന്നിവരാണ് പിടിയിലായത്.

ജനുവരി 22ന് ഇവരുടെ അയല്‍വാസി ആശുപത്രിയില്‍ പോയിരുന്നു. പിന്നീട് ഫെബ്രുവരി രണ്ടിന് മടങ്ങിയെത്തിയപ്പോളാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി അറിയുന്നത്. ഇതേതുടര്‍ന്ന് പോലീസിനെ അറിയിക്കുകയും കട്ടപ്പന പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

Also Read: Chalakudy Bank Robbery: ചാലക്കുടി ബാങ്ക് കൊള്ള: 45 ലക്ഷത്തിൽ നിന്ന് എടുത്തത് 15 ലക്ഷം, മോഷ്ടാവ് കൊച്ചിയിലേക്ക്?

വീട്ടുടമസ്ഥര്‍ താക്കോല്‍ സൂക്ഷിക്കുന്ന സ്ഥലം മനസിലാക്കിയ ശേഷം മോഷണം നടത്തുകയായിരുന്നു. മോഷ്ടിച്ച സ്വര്‍ണം സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നാല് ലക്ഷം രൂപയ്ക്ക് പണയപ്പെടുത്തിയതായും പോലീസ് കണ്ടെത്തി.

Related Stories
Kerala Digital Literacy: രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷര സംസ്ഥാനം; പ്രഖ്യാപനം കാത്ത് കേരളം; ആ നിമിഷം എന്ന്‌?
Fake Hall Ticket Scam: സിയുഇടി, കുസാറ്റ് പരീക്ഷകൾക്കും വ്യാജ ഹാൾടിക്കറ്റുകൾ നൽകി; അക്ഷയ സെന്റർ 
ജീവനക്കാരി ഗ്രീഷ്മയ്ക്കെതിരേ വീണ്ടും കേസ്
Kerala Secretariat Employees Association: മുഖ്യമന്ത്രി സ്തുതി തുടരാന്‍ സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്‍; ഇത്തവണ ചെലവ് 40 ലക്ഷം
Karthika Pradeep: വിദേശ ജോലി തട്ടിപ്പുക്കേസ്; കാര്‍ത്തിക പ്രദീപിന് ഡോക്ടര്‍ ലൈസന്‍സ് ഇല്ലെന്ന് പോലീസ്
Nipah virus: നിപ; ഹൈറിസ്‌ക് പട്ടികയിൽ 4 ജില്ലക്കാർ, 37 പേർ പുതുതായി സമ്പർക്ക പട്ടികയിൽ
CM Pinarayi Vijayan: ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത്, വെടിനിർത്തൽ സ്വാഗതം ചെയ്യുന്നു; മുഖ്യമന്ത്രി പിണറായി വിജയൻ
പനനൊങ്ക് അടിപൊളിയല്ലേ, ഗുണങ്ങൾ ഏറെ
പഞ്ചസാര കഴിക്കാതിരുന്നാല്‍ എന്ത് സംഭവിക്കും?
മാമ്പഴം അമിത വണ്ണത്തിന് കാരണമാകുമോ?
ജീവിതത്തിൽ രക്ഷപ്പെടാം, നായകളിൽ നിന്നും പഠിക്കാനുണ്ട് ഒട്ടേറെ