Fake Lottery Scam: വ്യാജ ലോട്ടറി ടിക്കറ്റ് വിറ്റ കേസില്‍ സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍
CPM Worker Arrested For Selling Lottery Tickets: സ്വന്തമായി അച്ചടിച്ച ടിക്കറ്റുകള്‍ തന്റെ ലോട്ടറിക്കടകളിലൂടെ വിറ്റഴിച്ച് തട്ടിപ്പ് നടത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി. ഡിവൈഎഫ്‌ഐ മുന്‍ വില്ലേജ് സെക്രട്ടറിയാണ് അറസ്റ്റിലായ ബൈജുഖാന്‍. പുനലൂര്‍ താലൂക്ക് ഹെഡ്ക്വാട്ടേഴ്‌സ് ആശുപത്രിയിലെ താത്കാലിക ലിഫ്റ്റ് ഓപ്പറേറ്ററായിരുന്നു ഇയാള്‍.

കൊല്ലം: വ്യാജ ലോട്ടറി ടിക്കറ്റ് വില്‍പന നടത്തിയ കേസില്‍ സിപിഎം പുനലൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍. ക്രിസ്തുമസ്-പുതുവത്സര ബമ്പര്‍ ലോട്ടറി ടിക്കറ്റ് വ്യാജമായി നിര്‍മിച്ച് വില്‍പന നടത്തുകയായിരുന്നു. വാളക്കോട്ട് സ്‌കൂളിന് സമീപം പുനലൂര്‍ ടിബി ജങ്ഷന്‍ കുഴിയില്‍ താമസിക്കുന്ന ബൈജുഖാന്‍ ആണ് സംഭവത്തില്‍ അറസ്റ്റിലായത്.
സ്വന്തമായി അച്ചടിച്ച ടിക്കറ്റുകള്‍ തന്റെ ലോട്ടറിക്കടകളിലൂടെ വിറ്റഴിച്ച് തട്ടിപ്പ് നടത്തിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി. ഡിവൈഎഫ്‌ഐ മുന്‍ വില്ലേജ് സെക്രട്ടറിയാണ് അറസ്റ്റിലായ ബൈജുഖാന്‍. പുനലൂര്‍ താലൂക്ക് ഹെഡ്ക്വാട്ടേഴ്‌സ് ആശുപത്രിയിലെ താത്കാലിക ലിഫ്റ്റ് ഓപ്പറേറ്ററായിരുന്നു ഇയാള്‍.
മണ്ഡലകാലത്ത് മിനി പമ്പ എന്നറിയപ്പെടുന്ന ടിബി ജങ്ഷനിലാണ് മറ്റ് ലോട്ടറി കടകളോടൊപ്പം ബൈജുഖാന്റെ രണ്ട് ലോട്ടറികടകളും പ്രവര്‍ത്തിച്ചിരുന്നത്. യഥാര്‍ഥ ലോട്ടറി ടിക്കറ്റുകള്‍ ഏജന്‍സിയില്‍ നിന്നും വാങ്ങിച്ച് അതുപോലുള്ള ഡിസൈന്‍ കളര്‍ പ്രിന്റ് ചെയ്ത് ഡിസംബര്‍ 12 മുതല്‍ 24 വരെ ഇയാള്‍ വില്‍പന നടത്തുകയായിരുന്നു.




അയല്‍ വീട്ടീല്‍ നിന്നും സ്വര്‍ണം കവര്‍ന്ന അമ്മയും മകനും പിടിയില്‍
ഇടുക്കി: അയല്‍വാസിയുടെ വീട്ടില്‍ നിന്നും 9.5 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ അമ്മയും മകനും പിടിയില്‍. തമിഴ്‌നാട് സ്വദേശികളും ഇടുക്കി കട്ടപ്പന കടമാക്കുഴിയില്‍ വാടകയ്ക്ക് താമസിക്കുന്നവരുമായ മുരുകേശ്വരി രമേശ് (38), മകന്‍ ശരണ്‍കുമാര്‍ (22) എന്നിവരാണ് പിടിയിലായത്.
ജനുവരി 22ന് ഇവരുടെ അയല്‍വാസി ആശുപത്രിയില്‍ പോയിരുന്നു. പിന്നീട് ഫെബ്രുവരി രണ്ടിന് മടങ്ങിയെത്തിയപ്പോളാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി അറിയുന്നത്. ഇതേതുടര്‍ന്ന് പോലീസിനെ അറിയിക്കുകയും കട്ടപ്പന പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
വീട്ടുടമസ്ഥര്‍ താക്കോല്‍ സൂക്ഷിക്കുന്ന സ്ഥലം മനസിലാക്കിയ ശേഷം മോഷണം നടത്തുകയായിരുന്നു. മോഷ്ടിച്ച സ്വര്‍ണം സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നാല് ലക്ഷം രൂപയ്ക്ക് പണയപ്പെടുത്തിയതായും പോലീസ് കണ്ടെത്തി.