5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Suresh Kurup: എന്നെ പാർട്ടി പരിഗണിക്കുന്നില്ലെങ്കിൽ മറുപടി തരേണ്ടത് ഞാനല്ല

Suresh Kurup about his relationship with CPM: പാർട്ടി ജില്ലാ ഘടകത്തിൽ നിന്നും ഒഴിവാക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അത് ജില്ലാ സമ്മേളനത്തോടെ ഒഴിവാകുകയും ചെയ്തെന്നും സുരേഷ് കുറുപ്പ്

Suresh Kurup: എന്നെ പാർട്ടി പരിഗണിക്കുന്നില്ലെങ്കിൽ മറുപടി തരേണ്ടത് ഞാനല്ല
Suresh KurupImage Credit source: Social Media
arun-nair
Arun Nair | Published: 14 Jan 2025 15:55 PM

കോട്ടയം: മുതിർന്ന സിപിഎം നേതാവും മുൻ എംഎൽഎയും, എംപിയുമൊക്കെ ആയിരുന്ന ആളായിട്ടും സുരേഷ് കുറുപ്പ് എന്തു കൊണ്ട് സജീവ പാർട്ടി പ്രവർത്തനത്തിൽ നിന്നും വിട്ടു നിൽക്കുന്നു എന്നത് സമീപകാലത്ത് പാർട്ടി പ്രവർത്തകർക്കിടയിൽ നിന്നും ഉയർന്നു വന്ന ചോദ്യമാണ്. സിപിഎമ്മിൻ്റെ കോട്ടയം ജില്ലാ സമ്മേളനത്തിന് ശേഷമാണ് ഇക്കാര്യങ്ങളിൽ വ്യക്തത വന്നത്. പാർട്ടിയുടെ ജില്ലാ ഘടകത്തിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് സുരേഷ് കുറുപ്പ് തന്നെ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ പാർട്ടിയുമായുള്ള പ്രശ്നങ്ങൾ തുറന്നു പറയുകയാണ് സുരേഷ് കുറുപ്പ്. കേരള കൗമുദിയുടെ സ്ട്രെയിറ്റ് ലൈനിലാണ് അദ്ദേഹം സംസാരിച്ചത്.

പാർട്ടി ജില്ലാ ഘടകത്തിൽ നിന്നും ഒഴിവാക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അത് ജില്ലാ സമ്മേളനത്തോടെ ഒഴിവാകുകയും ചെയ്തു. പാർട്ടിയിൽ നിന്നും റിട്ടയർ ചെയ്യേണ്ട ആവശ്യമില്ല, പാർട്ടിയുമായി ഒരു പ്രശ്നവുമില്ല. പാർട്ടി ഏൽപ്പിച്ച ചുമതലകൾ കുഴപ്പമില്ലാതെ പൂർത്തിയാക്കി.

ഞാൻ ഒഴിവാകാനുള്ള കാരണം എന്നേക്കാൾ ജൂനിയറായുള്ള ആളുകൾ നിരന്തരമായി പ്രമോട്ട് ചെയ്യപ്പെടുകയും പാർട്ടിയുടെ മുതിർന്ന കമ്മിറ്റികളിലേക്ക് അവരെ എടുക്കുകയും ചെയ്തു. എന്നെ പരിഗണിക്കാതിരിക്കുകയം ചെയ്തു എന്നത് വേദനിപ്പിച്ച കാര്യമാണ്. കോട്ടയത്ത് പോലും എന്നേക്കാൾ ജൂനിയറായ ആളുകൾ പാർട്ടിയിലേക്ക് വന്നു. പരിഗണിക്കാത്തത് എന്താണെന്നുള്ളത് പറയേണ്ടത് ഞാനല്ലെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നു. ഏതെങ്കിലും ഒരു വ്യക്തി എന്നെ അവഗണിച്ചു എന്നതിൽ എനിക്ക് അഭിപ്രായമില്ലെന്നും സുരേഷ് കുറുപ്പ് പറയുന്നു.

സ്വയം നിയന്ത്രണം എസ്എഫ്ഐക്ക് ആവശ്യം

കാലഘട്ടം മാറുന്നതിനനുസരിച്ച് എസ്എഫ്ഐക്ക് സ്വയം നിയന്ത്രണം ആവശ്യമാണ്. എന്തെങ്കിലും പ്രശ്നമുണ്ടായാൽ അത് അപ്പോൾ തന്നെ സാമൂഹിക മാധ്യമങ്ങളിലടക്കം എത്തുന്ന സ്ഥിതിയുണ്ട്. എസ്എഫ്ഐക്ക് പലയിടത്തും എതിരില്ല, കെഎസ്യു എന്നത് വെറുമൊരു പൂർവ്വ വിദ്യാർത്ഥി സംഗമമായി പോയത് പോലെയാണ് ഇപ്പോൾ.