MM Mani Health: എംഎം മണിയുടെ ആരോഗ്യനില തൃപ്തികരം; തീവ്ര പരിചരണ വിഭാഗത്തിൽ തുടരും
MM Mani Health: മധുരയിൽ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിനിടെ കഴിഞ്ഞ ദിവസമാണ് ( വ്യാഴാഴ്ച ) എംഎം മണിക്ക് ശാരീരിക അസ്വസ്ഥത നേരിട്ടത്. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മധുര: സിപിഎം പാർട്ടി കോൺഗ്രസിനിടെ ദേഹാസ്വസ്ഥം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവ് എംഎം മണിയുടെ ആരോഗ്യ നിലയിൽ പുരോഗതി. രണ്ട് ദിവസം കൂടി എംഎം മണി തീവ്ര പരിചരണ വിഭാഗത്തിൽ തുടരുമെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് കുടുംബാംഗങ്ങൾ അറിയച്ചു. നിലവിൽ മധുരയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്.
മധുരയിൽ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിനിടെ കഴിഞ്ഞ ദിവസമാണ് ( വ്യാഴാഴ്ച ) എംഎം മണിക്ക് ശാരീരിക അസ്വസ്ഥത നേരിട്ടത്. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ALSO READ: സിപിഎം പാർട്ടി കോൺഗ്രസിനിടെ എംഎം മണിക്ക് ഹൃദയാഘാതം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വൈദ്യ പരിശോധനയിൽ ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ പറഞ്ഞു. പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ ഒരാളായ എം എം മണി സി പി എം സംസ്ഥാന സമിതി അംഗമാണ്.