CPM Party Congress 2025: സിപിഎം പാർട്ടി കോൺഗ്രസിനിടെ എംഎം മണിക്ക് ഹൃദയാഘാതം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
MM Mani Hospitalized:ഇദ്ദേഹത്തെ ഉടൻ തന്നെ മധുരയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് കുടുംബാംഗങ്ങൾ അറിയിക്കുന്നത്.

ചെന്നൈ: സിപിഎം പാർട്ടി കോൺഗ്രസിനിടെ മുതിർന്ന നേതാവും എംഎൽഎയുമായ എംഎം മണിക്ക് ഹൃദയാഘാതം. ഇദ്ദേഹത്തെ ഉടൻ തന്നെ മധുരയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് കുടുംബാംഗങ്ങൾ അറിയിക്കുന്നത്.
കഴിഞ്ഞ ദിവസം സമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടെയാണ് മണിക്ക് ശാരീരിക അസ്വസ്ഥത നേരിട്ടത്. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ ഒരാളായ എം എം മണി സി പി എം സംസ്ഥാന സമിതി അംഗമാണ്. അതേസമയം 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷം മാത്രമെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ പറയാനാവുകയുള്ളുവെന്ന് ഡോക്ടർമാർ അറിയിച്ചു.
Also Read:വഖഫ് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി; മുനമ്പത്ത് പുലര്‍ച്ചെ ആഹ്ലാദപ്രകടനം
ബുധനാഴ്ചയാണ് സിപിഎം 24ാം പാർട്ടി കോൺഗ്രസിന് മധുരയിൽ തുടക്കമായത്. മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തി. പൊളിറ്റ്ബ്യൂറോ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യതു. കേരളത്തിൽ നിന്ന് 175 പ്രതിനിധികൾ അടക്കം 600ഓളം പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. അഞ്ച് ദിവസം നീളുന്ന സമ്മേളനം 6ന് സമാപിക്കും.