5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

EP Jayarajan: യെച്ചൂരിക്കായി പിണക്കം മറന്നു; ഇപി ജയരാജന്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഡല്‍ഹിയിലെത്തി

E P Jayarajan travels by IndiGo: 2022 ജൂലൈ 13നായിരുന്നു ഇന്‍ഡിഗോ വിമാനം ഇപി ജയരാജന്‍ ബഹിഷ്‌കരിക്കാന്‍ കാരണമായ സംഭവം ഉണ്ടായത്. ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടയുകയും പിടിച്ചുതള്ളുകയും ചെയ്തതിനെ തുര്‍ന്ന് ഇപി ജയരാജന് മൂന്നാഴ്ചത്തേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

EP Jayarajan: യെച്ചൂരിക്കായി പിണക്കം മറന്നു; ഇപി ജയരാജന്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഡല്‍ഹിയിലെത്തി
ഇന്‍ഡിഗോ എയര്‍ലൈന്‍സ് ലോഗോയും ഇപി ജയരാജനും (Image Credits: Facebook)
Follow Us
shiji-mk
SHIJI M K | Published: 13 Sep 2024 12:23 PM

കോഴിക്കോട്: രണ്ട് വര്‍ഷത്തിന് ശേഷം ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്ത് സിപിഎം നേതാവ് ഇപി ജയരാജന്‍. സീതാറാം യെച്ചൂരി അന്തരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെത്തേണ്ട സാഹചര്യമുള്ളതിനാലാണ് ഇപി ജയരാജന്‍ ഇന്‍ഡിഗോ വിമാനം വീണ്ടും തിരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം രാത്രി കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഇപി ജയരാജന്‍ യാത്ര നടത്തിയത്.

2022 ജൂലൈ 13നായിരുന്നു ഇന്‍ഡിഗോ വിമാനം ഇപി ജയരാജന്‍ ബഹിഷ്‌കരിക്കാന്‍ കാരണമായ സംഭവം ഉണ്ടായത്. ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടയുകയും പിടിച്ചുതള്ളുകയും ചെയ്തതിനെ തുര്‍ന്ന് ഇപി ജയരാജന് മൂന്നാഴ്ചത്തേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ഇന്‍ഡിഗോ ബഹിഷ്‌കരിച്ചത്.

Also Read: Sitaram Yechuri: യെച്ചൂരി ‘ഇന്ത്യ’ എന്ന ആശയത്തിന്റെ സംരക്ഷകൻ – രാ​ഹുൽ ​ഗാന്ധി

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയ്ക്ക് ഇപി ജയരാജന്‍ ഒരിക്കല്‍ പോലും ഇന്‍ഡിഗോയില്‍ യാത്ര ചെയ്തിട്ടില്ല. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിക്കെതിരെയുള്ള യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്ത ശേഷമായിരുന്നു ഇവര്‍ പ്രതിഷേധിച്ചത്.

മുദ്രാവാക്യം വിളിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ അടുത്തേക്കെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇപി ജയരാജന്‍ സീറ്റുകള്‍ക്കിടയിലേക്ക് തള്ളിയിടുകയായിരുന്നു. ഇതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. വിഷയത്തില്‍ അന്വേഷണം നടത്തിയ ഇന്‍ഡിഗോ കമ്പനി മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചത്തേക്കും ഇപി ജയരാജന് മൂന്നാഴ്ചത്തേക്കും വിലക്കേര്‍പ്പെടുത്തുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് ഇന്‍ഡിഗോ വിമാനത്തിലുള്ള യാത്ര അവസാനിപ്പിക്കുകയാണെന്ന് ഇപി ജയരാജന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇതേതുര്‍ന്ന് ഇപിയുടെ മനസ് മാറ്റാന്‍ ഇന്‍ഡിഗോ അധികൃതര്‍ നിരന്തരം ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ മനസ് മാറിയില്ല.

അതേസമയം, സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകീട്ട് എയിംസ് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകും. വൈകീട്ട് ആറ് മുതല്‍ വസന്ത് കുഞ്ചിലെ വസതിയില്‍ പൊതുദര്‍ശനമുണ്ടായിരിക്കും. നാളെ രാവിലെ 11 മണി മുതല്‍ 3 മണി വരെ എകെജി ഭവനില്‍ പൊതുദര്‍ശനം നടക്കും. തുടര്‍ന്ന് വിലാപ യാത്രയായി എയിംസിലേക്ക് മൃതദേഹം കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്.

സീതാറാം യെച്ചൂരി

1952 ഓഗസ്റ്റ് 12ന് ചെന്നൈയിലാണ് സീതാറാം യെച്ചൂരിയുടെ ജനനം. തെലുങ്ക് ബ്രാഹ്‌മണ ദമ്പതികളായിരുന്ന സര്‍വ്വേശ്വര സോമയാജുല യെച്ചൂരിയുടെയും കല്‍പ്പാക്കത്തിന്റെയും മകനായി ചെന്നൈയിലാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അദ്ദേഹം ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്നും ബിരുദവും 1975ല്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി.

Also Read: Sitaram Yechury : അന്ന് ഇന്ദിരാ​ഗാന്ധിയെ വെല്ലുവിളിച്ച യുവ നേതാവ്… പിന്നീട് യെച്ചൂരി എന്ന ചുരുക്കപേരിൽ പാർട്ടിയുടെ തലപ്പത്ത്

1974ല്‍ എസ്എഫ്‌ഐയിലൂടെയാണ് രാഷ്ട്രീയ പ്രവേശനം ആരംഭിച്ച യെച്ചൂരി മൂന്ന് തവണ ജെഎന്‍യു സ്റ്റുഡന്‍സ് യൂണിയന്‍ പ്രസിഡന്റായിരുന്നു. 1986ല്‍ എസ്എഫ്‌ഐ ഓള്‍ ഇന്ത്യ പ്രസിഡന്റും ആയിരുന്നു.. 2015 ലാണ് ജനറല്‍ സെക്രട്ടറി പദവിയിലേക്കെത്തിയത്. 2005 മുതല്‍ 2017 വരെ രാജ്യസഭാംഗമായും സേവനമനുഷ്ഠിച്ച അദ്ദേഹം മികച്ച പാര്‍ലമെന്റ് അംഗം എന്ന ബഹുമതിയും സ്വന്തമാക്കിയിട്ടുണ്ട്.

1975 അടിയന്തിരാവസ്ഥ കാലത്ത് അദ്ദേഹം അറസ്റ്റിലായി. 1978ല്‍ എസ്എഫ്‌ഐയുടെ ദേശീയ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1986-ല്‍ എസ്എഫ്‌ഐ ദേശീയ പ്രസിഡന്റായി. 1988ല്‍ തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1992ല്‍ ചെന്നൈയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പൊളിറ്റ് ബ്യൂറോ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

Latest News