EP Jayarajan Autobiography Controversy : ഇപി ജയരാജൻ്റെ ആത്മകഥ വിവാദം; ഡിസി ബുക്സ് പബ്ലിക്കേഷൻസ് വിഭാഗം മേധാവിക്ക് സസ്പെൻഷൻ
EP Jayarajan Autobiography Kattanchayayum Parippuvadayum Controversy : ഡി.സി ബുക്സിൻ്റെ ആഭ്യന്തര അന്വേഷണത്തിനൊടുവിലാണ് നടപിടയെന്നാണ് റിപ്പോർട്ടു. പുസ്തകത്തിൻ്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട കരാറിൽ വീഴ്ചയുണ്ടായിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
കോട്ടയം : എൽഡിഎഫിൻ്റെ മുൻ കൺവീനറും സിപിഎം കേന്ദ്ര കമ്മറ്റി അംഗവുമായ ഇപി ജയരാജൻ്റെ ആത്മകഥയായ ‘കട്ടൻചായയും പരിപ്പുവടയും- ഒരു കമ്യൂണിസ്റ്റിൻ്റെ ജീവിതം’ ബന്ധപ്പെട്ട വിവാദത്തിൽ (EP Jayarajan Autobiography Controversy) സി.ഡി ബുക്സിൽ (DC Books) നടപടി. ഡി.സി ബുക്സിൻ്റെ പ്ലബിക്കേഷൻസ് വിഭാഗം മേധാവിയായ എം വി ശ്രീകുമാറിനെ സസ്പെൻഡ് ചെയ്തുകൊണ്ടാണ് വിവാദത്തിൽ നടപടി സ്വീകരിച്ചിരിക്കുന്നത്. വിവാദത്തെ തുടർന്ന് ഡി.സി ബുക്സ് സംഘടിപ്പിച്ച അഭ്യന്തര അന്വേഷണത്തിനൊടുവിലാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ‘കട്ടൻചായയും പരിപ്പുവടയും’ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ചുള്ള കരാറിൽ വീഴ്ചയുണ്ടായി എന്ന് ചൂണ്ടിക്കാട്ടിയാണ് ഡി.സി ബുക്സ് നടപടിയെടുത്തിരിക്കുന്നതാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇപിയുമായി കരാറില്ല?
ആത്മകഥ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഡി.സി ബുക്സിൻ്റെ ഉടമ ഡി.സി രവിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനായി ഇപി ജയരാജനുമായി ഡി.സി ബുക്സ് കാരർ ഉണ്ടാക്കിട്ടില്ലയെന്ന് പ്രസാധക സ്ഥാപനത്തിൻ്റെ ഉടമ പോലീസിന് മൊഴി നൽകിയെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ റിപ്പോർട്ട് തള്ളികൊണ്ട് ഡി.സി ബുക്സ് രംഗത്തെത്തുകയും ചെയ്തു.
“ഇപി ജയരാജൻ്റെ പുസ്തകവുമായി ബന്ധപ്പെട്ട് ഡി.സി ബുക്സ് മൊഴി നൽകി. ചില മാധ്യമങ്ങളിലൂടെ ഇപ്പോൾ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. അവ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് മാത്രമെ ഡി.സി ബുക്സ് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാറുള്ളൂ. അന്വേഷണം നടക്കുന്ന ഈ ഘട്ടത്തിൽ അഭിപ്രായ പ്രകടനം അനുചിതമാണ്” ഡി.സി ബുക്സ് സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചു.
വോട്ടെടുപ്പ് ദിവസത്തെ ബോംബ്
വയനാട് ലോക്സഭ, ചേലക്കര നിയമസഭ ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ദിവസമാണ് ഇപി ജയരാജൻ്റെ ആത്മകഥയുമായി ബന്ധപ്പെട്ടുള്ള വിവാദം വാർത്തകളിൽ ഇടം പിടിക്കുന്നത്. ഇപിയുടെ ആത്മകഥയിലെ ഏതാനും ഭാഗങ്ങൾ പുറത്ത് വരികയും അത് വിവാദങ്ങളിലേക്ക് വഴിവെക്കുകയുമായിരുന്നു. രണ്ടാം പിണറായി വിജയൻ സർക്കാരിനെ വിമർശിക്കുന്നതും പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായ പി സരിനെ അവസരവാദിയെന്നും വിളിക്കുന്നതുമായി ഏതാനും ഭാഗങ്ങളാണ് വാർത്തകളിൽ ഇടം പിടിച്ചത്.
എന്നാൽ സിപിഎം നേതാവ്, താൻ പുസ്തകം പൂർത്തിയാക്കിട്ടില്ലയെന്നു, പിന്നെ എങ്ങനെ ഡി.സി ബുക്സിന് തൻ്റെ സമ്മതമില്ലാതെ പുസ്തകം പ്രസിദ്ധീകരിക്കാനാകുമെന്നും ചോദിച്ചു. കൂടാതെ ജയരാജൻ പോലീസിന് പരാതി നൽകുകയും ചെയ്തു. പിന്നാലെ സാങ്കേതിക കാര്യങ്ങളെ തുടർന്ന് ഇപി ജയരാജൻ്റെ പുസ്തക പ്രകാശനം മാറ്റിവെച്ചു പ്രസാധക സ്ഥാപനം ഫേസ്ബുക്കിലൂടെ അറിയിച്ചു.