Pushpan: “പുഷ്പനെ അറിയാമോ ഞങ്ങടെ…?“ അന്നും ഇന്നും എന്നും പാർട്ടിയുടെ വൈകാരിക പ്രതീകം

CPM Leader Pushpan: തണ്ടൊടിഞ്ഞിട്ടും വാടാതെ മൂന്ന് പതിറ്റാണ്ടോളം കാലം ചെറുത്തു നിന്ന അദ്ദേഹം പാർട്ടിക്ക് എന്നും ആവേശവും ഓർമയുമാണ്. ഡിവൈഎഫ്ഐ എന്ന സംഘടനയ്ക്കാകട്ടെ അഞ്ച് സഖാക്കളുടെ ജീവൻ ബലി നൽകിയ കൂത്തുപറമ്പ് സമരത്തിൻറെ പകരം വയ്ക്കാനില്ലാത്ത പ്രതീകം.

Pushpan: “പുഷ്പനെ അറിയാമോ ഞങ്ങടെ...?“ അന്നും ഇന്നും എന്നും പാർട്ടിയുടെ വൈകാരിക പ്രതീകം

പുഷ്പന്‍ (Image Credits: Social Media)

Published: 

28 Sep 2024 16:37 PM

“പുഷ്പനെ അറിയാമോ ഞങ്ങടെ
പുഷ്പനെ അറിയാമോ
സഖാവിനെ അറിയാമോ
ആ രണഗാഥ അറിയാമോ?”… അങ്ങനെ കൂത്തുപറമ്പിലെ ജീവിക്കുന്ന ഓരോയൊരു രക്തസാക്ഷിയും മൺമറഞ്ഞു. രാഷ്ട്രീയ എതിരാളികളുടെ ആക്രമണങ്ങൾക്കിരകളായി ജീവിതം തകർന്നവർ നമ്മുടെ മുന്നിൽ ഏറെയുണ്ടെങ്കിലും ജീവിക്കുന്ന രക്തസാക്ഷിയെന്ന വിശേഷണം പുഷ്പനോളം ചേരുന്നവർ സിപിഎമ്മിൽ ചുരുക്കമായിരുന്നു. പുഷ്പൻറെ ചരിത്രം പാർട്ടിക്കാർക്ക് എന്നും ആവേശമായിരുന്നു. എന്നാൽ ആ രണഗാഥയ്ക്കാധാരമായ വിഷയത്തിൽ നിന്ന് പാർട്ടി പിന്നോട്ട് പോകുന്നതിനും പുഷ്പൻ സാക്ഷിയായി. അപ്പോഴും ഒരു എതിർശബ്ദവും ഉയർത്താതെ പാർട്ടിക്കൊപ്പം അടിയുറച്ച് നിന്ന തളരാത്ത പോരാട്ട വീര്യമായിരുന്നു അദ്ദേഹം.

കർഷകതൊഴിലാളികളായ പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്മിയുടെയും ആറുമക്കളിൽ അഞ്ചാമനായിരുന്നു പുഷ്പൻ. നോർത്ത് മേനപ്രം എൽപി സ്‌കൂളിലും ചൊക്ലി രാമവിലാസം സ്‌കൂളിലുമായി എട്ടാം ക്ലാസുവരെ പഠിച്ച പുഷ്പൻ ബാലസംഘത്തിലൂടെയാണ് ഇടതുപക്ഷ ആശയത്തിലേക്ക് ആദ്യപടിവയ്ക്കുന്നത്. സ്‌കൂളിൽ എസ്എഫ്‌ഐ പ്രവർത്തകനായിരുന്ന പുഷ്പൻ, വീട്ടിലെ പ്രയാസം മൂലം പഠനം പാതിവഴിയിൽ നിർത്തി. പിന്നീട് ആണ്ടിപീടികയിലെ പലചരക്ക് കടയിൽ ജോലിക്കാരനായി. മൈസൂരുവിലും ബംഗളൂരുവിലും കടകളിൽ ജോലി ചെയ്തു. ബംഗളൂരുവിൽനിന്ന് അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് പുഷ്പൻ കൂത്തുപറമ്പ് സമരത്തിൽ പങ്കെടുത്തത്.

കേരളത്തിലെ പാർട്ടിക്ക് ആരായിരുന്നു പുഷ്പൻ? ഡിവൈഎഫ്ഐ എന്ന സംഘടനയ്ക്കാകട്ടെ അഞ്ച് സഖാക്കളുടെ ജീവൻ ബലി നൽകിയ കൂത്തുപറമ്പ് സമരത്തിൻറെ പകരം വയ്ക്കാനില്ലാത്ത പ്രതീകം. തണ്ടൊടിഞ്ഞിട്ടും വാടാതെ മൂന്ന് പതിറ്റാണ്ടോളം കാലം ചെറുത്തു നിന്ന അദ്ദേഹം പാർട്ടിക്ക് എന്നും ആവേശവും ഓർമയുമാണ്. 1994 നവംബർ 25ന് കൂത്തുപറമ്പിൽ നടന്ന ഡിവൈഎഫ്ഐ സമരത്തിന് നേരെയുണ്ടായ പോലീസ് വെടിവെയ്പ്പിലാണ് സുഷുമ്‌നനാഡിക്ക് പരിക്കേറ്റ് തൻ്റെ ഇരുപത്തിനാലാം വയസിൽ സഖാവ് പുഷ്പൻ കിടപ്പിലാകുന്നത്.

ALSO READ: പുഷ്പന്‍ ഇനി ഹൃദയങ്ങളില്‍; സഖാവ് പുഷ്പന്‍ അന്തരിച്ചു

അന്ന നടന്ന വെടിവെപ്പിൽ ജീവൻ നഷ്ടമായത് അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർ‌ക്കാണ്. ഇരുപതിനും മുപ്പതിനും മധ്യേ പ്രായമുള്ള കെകെ രാജീവൻ, കെ ബാബു, മധു, കെവി റോഷൻ, ഷിബുലാൽ എന്നിവർ പാർടിക്ക് വേണ്ടി രക്തസാക്ഷികൾ ആയപ്പോൾ‌ പുഷ്പന് ജീവിച്ചിരുന്ന രക്തസാക്ഷിയായി മാറി. വിദ്യാഭ്യാസം സ്വകാര്യവൽക്കരിക്കുന്നതിനെതിരെ പോരാടിയ ധീരൻമാരെന്ന് അവരെ പിന്നീട് നമ്മുടെ നാട് വാഴ്ത്തിപ്പാടി.

കണ്ണൂരിലെ കൂത്തുപറമ്പ് – തെല്ലിച്ചേരി റോഡിലെ ആലക്കണ്ടി കോംപ്ലക്സിൽ സഹകരണ ബാങ്കിൻറെ സായാഹ്നശാഖ ഉദ്ഘാടനം ചെയ്യാൻ ആയിരുന്നു സഹകരണമന്ത്രി എംവി രാഘവൻ എത്തി ചേർന്നത്. എന്നാൽ ഒരുകാലത്ത് സിപിഎമ്മിൻറെ ഗർജിക്കുന്ന സിംഹമായിരുന്ന എംവിആർ പാർട്ടിയിൽ നിന്ന് പുറത്തുപോയി പിന്നീട് സിഎംപി (കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർടി) രൂപീകരിച്ചു. കോൺഗ്രസ് നേതൃത്വം നൽകുന്ന മന്ത്രിസഭയിൽ മന്ത്രിയായ അദ്ദേഹം, കൂത്തുപറമ്പിൽ കലാപം ഉണ്ടാകാൻ സാധ്യതയുണ്ടെന്നുള്ള രഹസ്യന്വേഷണ റിപ്പോർട്ട് വകവെയ്ക്കാതെ ആയിരുന്നു അവിടേക്ക് ഉദ്ഘാടനത്തിന് എത്തിയത്.

പരിയാരം മെഡിക്കൽ കോളജ് സ്വകാര്യ സ്വാശ്രയവൽക്കരണത്തെയും സർക്കാർ‌ ക്വാട്ടയിലുള്ള സീറ്റുകൾ മാനേജ്മെൻറുകൾക്ക് നൽകി വിദ്യാഭ്യാസം കച്ചവടവൽക്കരിച്ചതിന് എതിരെയും ആയിരുന്നു കൂത്തുപറമ്പിൽ ഡിവൈഎഫ്ഐ സമരം നടത്തിയത്. മന്ത്രിയെ കരിങ്കൊടി കാണിക്കാൻ എത്തിയ സമരക്കാരെ പോലീസ് ലാത്തിയുപയോഗിച്ച് നേരിടുകയായിരുന്നു. സംഘർഷം രൂക്ഷമായതിനെ തുടർന്ന് വെടിവെപ്പിലേക്ക് നീങ്ങുകയും അത് അഞ്ചുപേർ കൊല്ലപ്പെടുന്നതിലും ആറുപേർക്ക് ഗുരുതരമായി പരിക്കേൽക്കുന്ന അവസ്ഥയിലേക്കും കലാശിക്കുകയായിരുന്നു.

 

Related Stories
Kerala Lottery Results: ഇന്നത്തെ 80 ലക്ഷം ഈ ടിക്കറ്റിന്; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Wayanad By Election : പ്രിയങ്കാ ഗാന്ധിയുടെ എംപി സ്ഥാനം നഷ്ടമാവുമോ? തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സ്ഥാനാർത്ഥി കോടതിയിൽ
Kannur Jaundice Spread: മഞ്ഞപ്പിത്ത വ്യാപനം; സ്വകാര്യ വിതരണക്കാരൻ നൽകുന്ന കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ
MT Vasudevan Nair: എം ടിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല, ഗുരുതരമായി തന്നെ തുടരുന്നു
Complaint Against SI: എസ്ഐയായ ഭ‍ർത്താവിനെതിരെ പരാതിയുമായി ഭാര്യ; സുഹൃത്തായ വനിതാ എസ്ഐ വീട്ടിൽ കയറി തല്ലി
Snake Bite: സ്കൂളും സുരക്ഷിതമല്ല, വിദ്യാർത്ഥിക്ക് ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റു; സംഭവം ക്രിസ്മസ് ആഘോഷത്തിനിടെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ
രാത്രി കട്ടന്‍ ചായ കുടിക്കാറുണ്ടോ? അതത്ര നല്ല ശീലമല്ല
ഡയറ്റില്‍ നെല്ലിക്ക ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
മോഡേൺ ലുക്കിലും താലിമാല അണിഞ്ഞ് കീർത്തി സുരേഷ്