AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

CPM State Conference: സിപിഎം ഭരിക്കുന്ന നഗരസഭ തന്നെ സിപിഎമ്മിന് 3.5 ലക്ഷം പിഴ ഇട്ടു

CPM Kollam Corporation Fine: റോഡരികിൽ അനധികൃതമായി ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് നാല് ദിവസം മുമ്പ് കോർപ്പറേഷൻ സെക്രട്ടറി കൊല്ലം സിപിഎം ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് നൽകിയിരുന്നു

CPM State Conference: സിപിഎം ഭരിക്കുന്ന നഗരസഭ തന്നെ സിപിഎമ്മിന് 3.5 ലക്ഷം പിഴ ഇട്ടു
Cpm State ConferenceImage Credit source: TV9 Network
arun-nair
Arun Nair | Published: 07 Mar 2025 16:32 PM

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിനിടെ പാർട്ടിക്ക് ഫൈൻ നൽകി കൊല്ലം കോർപ്പറേഷൻ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം നഗരത്തിലുടനീളം അനധികൃതമായി പതാകകളും ഫ്ലെക്സ് ബോർഡുകളും സ്ഥാപിച്ചതിനാണ് കോർപ്പറേഷൻ 3.5 ലക്ഷം രൂപ പിഴ ചുമത്തിയത്. കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ്റെ കണ്ടെത്തലിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 20 കൂറ്റൻ ഫ്ലെക്സ് ബോർഡുകളും 2500 പതാകകളുമാണ് അനധികൃതമായി സ്ഥാപിച്ചിരുന്നത്. ഇതിൻ്റെ ഭാഗമായാണ് പിഴ. കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ ഭരിക്കുന്നത് സിപിഎം ആണെന്നതാണ് ഏറ്റവും രസകരമായ കാര്യം.

റോഡരികിൽ അനധികൃതമായി ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിന് 3.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് നാല് ദിവസം മുമ്പ് കോർപ്പറേഷൻ സെക്രട്ടറി കൊല്ലം സിപിഎം ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് നൽകി. ജില്ലാ സെക്രട്ടറി പണം നൽകാൻ തയ്യാറായെങ്കിലും, കോർപ്പറേഷൻ ഇതുവരെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല.

“നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന ബാനറുകളൊന്നും റോഡുകൾ തടസ്സപ്പെടുത്തുകയോ, നടപ്പാതകളോ സർവീസ് റോഡുകളോ ഒരു തരത്തിലും തടസ്സപ്പെടുത്തുകയോ ചെയ്യുന്നില്ല. ഒരു ഘട്ടത്തിലും ഹൈക്കോടതിയുടെ ഉത്തരവ് ലംഘിക്കപ്പെടുന്നില്ലെന്ന് ഞങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ കോർപ്പറേഷനുമായി വീണ്ടും ചർച്ച നടത്തുകയും അവർ ചൂണ്ടിക്കാണിക്കുന്ന വിധത്തിലുള്ള നിയമലംഘനങ്ങൾ എന്താണെന്ന് അവരുമായി വ്യക്തമാക്കുകയും ചെയ്യും. പാർട്ടി നേതൃത്വമാണ് വിഷയം ചർച്ച ചെയ്ത് ഒടുവിൽ തീരുമാനമെടുക്കേണ്ടത്,” കൊല്ലത്ത് നിന്നുള്ള സിപിഐ എം പാർട്ടി വളണ്ടിയർ ടി രാജേന്ദ്രൻ പറഞ്ഞു.

വിവിധ കോണുകളിൽ നിന്നുള്ള നിരവധി പരാതികളെ തുടർന്നാണ് 2024 ഒക്ടോബറിൽ കേരള ഹൈക്കോടതി റോഡുകൾക്ക് സമീപം ബാനറുകളും പോസ്റ്ററുകളും സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്നും നിയമം ലംഘിക്കുന്ന സംഘടനകളും പാർട്ടികൾക്കുമെതിരെ ശക്തമായ നടപടി എടുക്കുമെന്നും അറിയിച്ചത്.