AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

AV Rasal Death: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി റസൽ അന്തരിച്ചു

CPM Kottayam District Secretary AV Rasal: അർബുധ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം, ചെന്നൈ അപ്പോളേ ആശുപത്രിയിലായിരുന്നു അന്ത്യം, ദീർഘകാലം സിപിഎം ചങ്ങനാശ്ശേരി ഏരിയാ സെക്രട്ടറി ആയിരുന്നു

AV Rasal Death: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി റസൽ അന്തരിച്ചു
എവി റസൽ
arun-nair
Arun Nair | Updated On: 21 Feb 2025 15:32 PM

കോട്ടയം:  സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി റസൽ (63) അന്തരിച്ചു. അർബുധ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. ശസ്ത്രക്രിയക്ക് ശേഷം നാട്ടിലേക്ക് മടങ്ങാനിരിക്കെ  ചെന്നൈ അപ്പോളോ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 2022 മുതൽ അദ്ദേഹം കോട്ടയം ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്നുണ്ട്. വിഎൻ വാസവൻ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ജനപ്രതിനിധി ആയതോടെയാണ് റസൽ ജില്ലാ സെക്രട്ടറിയാകുന്നത്. 1980-കളിലും 90-കളിലും അദ്ദേഹം നിരവധി വിദ്യാർഥി പ്രക്ഷോഭങ്ങളിൽ അദ്ദേഹം ഭാഗമായിരുന്നു.

എറെക്കാലം ഏരിയാ, ലോക്കൽ സെക്രട്ടറി സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ അദ്ദേഹം 1981 മുതൽ അദ്ദേഹം സിപിഎം അംഗമാണ്. 24 വർഷമായി കോട്ടയം ജില്ലാ കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡൻ്റ് എന്ന നിലയിലും അദ്ദേഹം സ്ഥാനം വഹിച്ചിട്ടുണ്ട്. ദീർഘകാലം ചങ്ങനാശ്ശേരി ഏരിയാ സെക്രട്ടറിയായിരുന്നു. വർഷം കോട്ടയം ജില്ലാ സെക്രട്ടറിയുടെ ചുമതല അദ്ദേഹം വഹിച്ചിട്ടുണ്ട്. 2006-ൽ ചങ്ങനാശ്ശേരിയിൽ നിന്നും അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി അർബൻ ബാങ്ക് പ്രസിഡൻ്റ്, ജില്ലാ പഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ബിന്ദു, മകൾ:ചാരുലത, മരുമകൻ: അലൻ ദേവ്.