CPM Expelled Member: സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധം; വിമര്‍ശനം ശക്തമായതോടെ അംഗത്തെ പുറത്താക്കി സിപിഎം

CPM Expelled the Member after Strong Criticism: സ്വര്‍ണം പൊട്ടിക്കലും അധോലോകവുമൊന്നും ചെങ്കൊടിക്ക് ചേര്‍ന്നതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. അധോലോകത്തിന്റെ പിന്‍പറ്റുന്നവര്‍ ഇടതുപക്ഷത്തിന്റെ ഒറ്റുകാരാണ്. ഇടതിനേറ്റ തിരിച്ചടിയില്‍ ഇത്തരക്കാര്‍ക്ക് പങ്കുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു

CPM Expelled Member: സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധം; വിമര്‍ശനം ശക്തമായതോടെ അംഗത്തെ പുറത്താക്കി സിപിഎം

Image: Social Media

Published: 

30 Jun 2024 16:40 PM

കണ്ണൂര്‍: സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി ബന്ധമുള്ള പാര്‍ട്ടി അംഗത്തെ പുറത്താക്കി സിപിഎം. കണ്ണൂര്‍ പെരിങ്ങോം എരമരം സെന്‍ട്രല്‍ ബ്രാഞ്ച് അംഗം സജീഷിനെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ഡിവൈഎഫ്‌ഐ എരമരം സെന്‍ട്രല്‍ മേഖല അംഗം കൂടിയാണ് ഇയാള്‍. കഴിഞ്ഞ മാസം സജീഷും അര്‍ജുന്‍ ആയങ്കി ഉള്‍പ്പെടെയുള്ള ആളുകളും പയ്യന്നൂര്‍ കാനായിയില്‍ സ്വര്‍ണം പൊട്ടിക്കാന്‍ എത്തിയിരുന്നു. ഇവിടെ വെച്ച് നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് സംഘത്തെ പിടികൂടുകയായിരുന്നു. ഇതേതുടര്‍ന്ന് വിഷയം പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.

നേരത്തെ തന്നെ സജീഷിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അര്‍ജുന്‍ ആയങ്കി ഉള്‍പ്പെടെയുള്ള ആളുകളുമായി സജീഷിനുള്ള ബന്ധമാണ് ആരോപണങ്ങള്‍ക്ക് കാരണമായിരുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ സജീഷിനെതിരെ പാര്‍ട്ടി നടപടിയെടുത്തിരുന്നില്ല. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സത്യപാലന്റെ ഡ്രൈവര്‍ കൂടിയാണ് സജീഷ്.

Also Read: KSEB : ഇനി അക്ഷയ കേന്ദ്രം വഴി വൈദ്യുതി ബിൽ സ്വീകരിക്കില്ലെന്ന് കെഎസ്ഇബി

അതേസമയം, സ്വര്‍ണം പൊട്ടിക്കലും അധോലോകവുമൊന്നും ചെങ്കൊടിക്ക് ചേര്‍ന്നതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. അധോലോകത്തിന്റെ പിന്‍പറ്റുന്നവര്‍ ഇടതുപക്ഷത്തിന്റെ ഒറ്റുകാരാണ്. ഇടതിനേറ്റ തിരിച്ചടിയില്‍ ഇത്തരക്കാര്‍ക്ക് പങ്കുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു. എന്നാല്‍ സിപിഎമ്മിനെ വിമര്‍ശിക്കുന്നത് വ്യക്തിപരമായല്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നും ബിനോയ് വിശ്വം.

സിപിഐ എല്‍ഡിഎഫ് വിടണമെന്ന യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്റെ പ്രസ്താവന ബിനോയ് വിശ്വം തള്ളിയിരുന്നു. എല്‍ഡിഎഫിന് ജനങ്ങള്‍ തുടര്‍ഭരണം നല്‍കിയതാണ്. ജനങ്ങളുടെ പ്രതീക്ഷ കൈവിടില്ല. എല്‍ഡിഎഫ് ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് വളരണമെന്നും ലോക്‌സഭ തെരഞ്ഞെടുപ്പ് പരാജയത്തില്‍ സിപിഐക്കും സിപിഎമ്മിനും തുല്യ പങ്കാളിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മിന്റെ പ്രസക്തി നഷ്ടപ്പെട്ടു. സിപിഎം പിരിച്ചുവിടേണ്ട സമയം കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ നിന്ന് വഴിമാറിയുള്ള സിപിഎം നേതൃത്വത്തിന്റെ സഞ്ചാരത്തിന് അണികളുടെ പിന്തുണയില്ലെന്ന് സിപിഎം ജില്ലാ കമ്മിറ്റികളിലെ വിമശനത്തിലൂടെ വ്യക്തമാകുന്നുണ്ട്. സ്വന്തം നേതാക്കളോടുള്ള അവിശ്വാസത്തിലൂടെയാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടുചെയ്യാന്‍ സിപിഎം അണികള്‍ തീരുമാനിച്ചതെന്നും എംഎം ഹസന്‍ പറഞ്ഞിരുന്നു.

Also Read: Inspection in Hotels : കേരളത്തിലെ ഹോട്ടലുകളിൽ കണ്ടെത്തിയത് ഏഴുകോടിയുടെ നികുതി വെട്ടിപ്പ് ; ബില്ലിൽ തിരിമറിയെന്ന് റിപ്പോർട്ട്

അതേസമയം, മേയര്‍ ആര്യ രാജേന്ദ്രന്റെ പെരുമാറ്റത്തിനെതിരെ പാര്‍ട്ടിയില്‍ വിമര്‍ശനം. ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയം അവലോകനം ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിമര്‍ശനം. മേയറെ മാറ്റണമെന്ന് ചില പ്രതിനിധികള്‍ പറഞ്ഞു. മേയറുടെ പരിചയക്കുറവ് നഗരസഭ ഭരണത്തില്‍ തിരിച്ചടിയായെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മേയറുടെ പിടിപ്പുകേട് നഗരസഭാ ഭരണം കൈവിട്ടു പോകാനുള്ള സാധ്യതയിലേക്ക് വരെ കാര്യങ്ങളെത്തിച്ചുവെന്നും പാര്‍ട്ടിയുടെ അടിയന്തര ഇടപെടല്‍ വേണമെന്നും കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്.

മേയര്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കമുണ്ടായ വിഷയത്തിലും വിമര്‍ശനമുയര്‍ന്നു. മേയറും എംഎല്‍എയും നടത്തിയത് അപക്വമായ ഇടപെടലാണെന്നും തര്‍ക്കം പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. പോലീസിന്റെ പ്രവര്‍ത്തനം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും പോലീസില്‍ നിയന്ത്രണമില്ലാതായെന്നും ആഭ്യന്തര വകുപ്പിനെതിരെയും കമ്മിറ്റി വിമര്‍ശനം ഉന്നയിച്ചു.

Related Stories
P P Divya: ‘നിന്റെ സ്വന്തം മകളെ റേപ്പ് ചെയ്ത് കൊല്ലണം’; പി പി ദിവ്യയുടെ പോസ്റ്റിന് താഴെ അധിക്ഷേപ കമന്റ്, പിന്നാലെ പരാതി
Wild Elephant Attack: വീണ്ടും കാട്ടാന ആക്രമണം; പുൽപള്ളിയിൽ 22 കാരന് ദാരുണാന്ത്യം
Honey Rose – Boby Chemmanur: ഹണി റോസിൻ്റെ പരാതി; ബോബി ചെമ്മണ്ണൂരിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി
Kerala School Kalolsavam 2025: 26 വർഷത്തിന് ശേഷം കലാകിരീടം തിരിച്ചുപിടിച്ച് തൃശൂർ; ഒരു പോയിൻ്റ് വ്യത്യാസത്തിൽ പാലക്കാട് രണ്ടാമത്
Honey Rose – Boby Chemmanur: ‘ബോബി ചെമ്മണ്ണൂരിനെതിരെ മതിയായ തെളിവുകളുണ്ട്’; ഇന്ന് തന്നെ ഹണി റോസിൻ്റെ മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ്
Kerala Lottery Result: ലക്ഷമല്ല… ഇന്നത്തെ കോടിപതി ആര്? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു
ഇവ കഴിക്കരുതേ! നിങ്ങളുടെ പല്ലിനെ അപകടത്തിലാക്കും
12 വർഷത്തിനിടെ ഏറ്റവും മോശം അവസ്ഥയിൽ വിരാട് കോലി
എല്ലുകളെ ബലമുള്ളതാക്കാൻ ഇവ ശീലമാക്കാം
വിജയ് ഹസാരെ ട്രോഫി: ഗ്രൂപ്പ് ഘട്ടത്തില്‍ തിളങ്ങിയവര്‍