5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

CPM: പീഡനക്കേസ് പ്രതിയെ ലോക്കല്‍ സെക്രട്ടറിയാക്കി; സിപിഎം സമ്മേളനത്തില്‍ കൂട്ടത്തല്ല്‌

CPM Kollam Conference: എച്ച് എ സലാം, ഉണ്ണികൃഷ്ണ പിള്ള എന്നിവരെയാണ് കുലശേഖരപുരം ഈസ്റ്റ്, കുലശേഖരപുരം വെസ്റ്റ് എന്നിവിടങ്ങളിലെ ലോക്കല്‍ സെക്രട്ടറിമാരാക്കിയത്. പീഡനക്കേസില്‍ പ്രതികളായവരെ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് എത്തിച്ചതില്‍ പ്രതിഷേധിച്ചാണ് സമ്മേളനത്തില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.

CPM: പീഡനക്കേസ് പ്രതിയെ ലോക്കല്‍ സെക്രട്ടറിയാക്കി; സിപിഎം സമ്മേളനത്തില്‍ കൂട്ടത്തല്ല്‌
സിപിഎം പതാക (Image Credits: Social Media)
shiji-mk
Shiji M K | Published: 29 Nov 2024 07:01 AM

കരുനാഗപ്പള്ളി: പീഡനക്കേസ് പ്രതിയെ ലോക്കല്‍ സെക്രട്ടറിയാക്കിയതില്‍ സിപിഎം ലോക്കല്‍ സമ്മേളനത്തില്‍ അടിപിടി. സമ്മേളനത്തില്‍ നിരീക്ഷകരായെത്തിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ സമ്മേളന പ്രതിനിധികള്‍ പൂട്ടിയിട്ടു. വിഭാഗീയതയുണ്ടായതിനെ തുടര്‍ന്ന് സമ്മേളനം പൂര്‍ത്തിയാക്കുന്നതിന് നിരീക്ഷകരായെത്തിയതായിരുന്നു സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍. മുന്‍ രാജ്യസഭാംഗം ബി സോമപ്രസാദ്, കെ രാജഗോപാല്‍ തുടങ്ങിയവരെയാണ് പ്രതിനിധികള്‍ പൂട്ടിയിട്ടത്.

പിന്നീട് ഇവരെ തുറന്നുവിട്ടെങ്കിലും ഇവരുടെ വാഹനം സിപിഎം പ്രവര്‍ത്തകര്‍ റോഡില്‍ തടഞ്ഞു. റോഡില്‍ കിടന്നാണ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്. നാലര മണിക്കൂറോളമാണ് നേതാക്കളെ പൂട്ടിയിട്ടത്. കുലശേഖരപുരം വെസ്റ്റ്, കുലശേഖരപുരം ഈസ്റ്റ് എന്നിവിടങ്ങളിലെ ലോക്കല്‍ സമ്മേളനങ്ങളാണ് കൂട്ടത്തല്ലിലേക്ക് എത്തിയത്.

പീഡനാരോപണം നേരിടുന്ന രണ്ടുപേരെ ലോക്കല്‍ സെക്രട്ടറിമാര്‍ ആക്കിയതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് നേരത്തെ സമ്മേളനം നിര്‍ത്തിവെച്ചിരുന്നു. പിന്നീട് ഡിസംബര്‍ രണ്ടിന് ആരംഭിക്കുന്ന ഏരിയാസമ്മേളനത്തിന് മുന്നോടിയായാണ് വീണ്ടും സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ നടത്താനാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് സമ്മേളനത്തിനെത്തിയ നേതാക്കളെയാണ് പൂട്ടിയിട്ടത്.

എച്ച് എ സലാം, ഉണ്ണികൃഷ്ണ പിള്ള എന്നിവരെയാണ് കുലശേഖരപുരം ഈസ്റ്റ്, കുലശേഖരപുരം വെസ്റ്റ് എന്നിവിടങ്ങളിലെ ലോക്കല്‍ സെക്രട്ടറിമാരാക്കിയത്. പീഡനക്കേസില്‍ പ്രതികളായവരെ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് എത്തിച്ചതില്‍ പ്രതിഷേധിച്ചാണ് സമ്മേളനത്തില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.

ലോക്കല്‍ സെക്രട്ടറിമാര്‍ക്കെതിരെയുള്ള വീഡിയോ തങ്ങളുടെ പക്കലുണ്ടെന്നും പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പീഡനക്കേസ് പ്രതിയെ സിപിഎം ലോക്കല്‍ സെക്രട്ടറിയാക്കി, ഇയാള്‍ പെണ്ണിനെ പീഡിപ്പിക്കുന്ന വീഡിയോ തങ്ങളുടെ കൈവശമുണ്ട്. വേണമെങ്കില്‍ ചാനലുകള്‍ക്ക് നല്‍കാമെന്നാണ് പാര്‍ട്ടി അംഗങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

‘പെണ്ണുപിടിയനാണ് ലോക്കല്‍ സെക്രട്ടറി, അയാള്‍ പെണ്ണിനെ പിടിക്കുന്ന വീഡിയോ ഞങ്ങളുടെ കൈവശമുണ്ട്. അത് വേണമെങ്കില്‍ ചാനലുകള്‍ക്ക് തരാം. എന്നിട്ട് അയാളെ ലോക്കല്‍ സെക്രട്ടറിയാക്കി, ആള് ശരിയല്ല,’ സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞു.

Also Read: Wayanad Landslide Survivor Shruthi: ഉരുൾപൊട്ടലിൽ തനിച്ചായ ശ്രുതിക്ക് സർക്കാർ ജോലി; റവന്യൂ വകുപ്പിൽ ക്ലാർക്കായി നിയമനം

അതേസമയം, സംസ്ഥാന നേതാക്കളെ പ്രവര്‍ത്തകര്‍ പൂട്ടിയിടുകയും അവരുടെ വാഹനം തടഞ്ഞ് മുദ്രാവാക്യം വിളിക്കുകയും ചെയ്ത് പ്രശ്‌നങ്ങള്‍ രൂക്ഷമായിട്ടും പോലീസ് സംഭവ സ്ഥലത്തെയില്ല.

സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പ്രസംഗം അന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം: ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയെന്ന കേസില്‍ സജി ചെറിയാനെതിരായ അന്വേഷണം ഇനി ക്രൈംബ്രാഞ്ചിന്. അന്വേഷണവുമായി സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ദര്‍വേഷ് സാഹിബ് ഉത്തരവ് പുറപ്പെടുവിച്ചു. സജി ചെറിയാനെതിരെയുള്ള കേസില്‍ തുടരന്വേഷണം വേണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ക്രൈംബ്രാഞ്ച് ആയിരിക്കണം കേസ് അന്വേഷിക്കേണ്ടത്. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ഭരണഘടന, ദേശീയ പതാക, ദേശീയ ചിഹ്നങ്ങള്‍ എന്നിവയെ ഉള്‍പ്പെടെ അവഹേളിക്കുന്നത് തടഞ്ഞുകൊണ്ടുള്ള നാഷണല്‍ ഓണര്‍ ആക്ടിന്റെ 2003ലെ ഭേദഗതി പ്രകാരം സജി ചെറിയാന്റെ പ്രസംഗത്തിലെ ചില വാചകങ്ങള്‍ ഭരണഘടനയോടുള്ള ആനാദരവായി കണക്കാക്കമെന്ന് കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

പ്രസംഗത്തില്‍ ഭരണഘടന ലംഘനമില്ലെന്നാണ് പോലീസിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഈ റിപ്പോര്‍ട്ട് റദ്ദാക്കി സിബിഐക്ക് അന്വേഷണം കൈമാറണമെന്നാവശ്യപ്പെട്ട് അഡ്വ. എം ബൈജു നോയല്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി.