AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

CPIM State Conference: സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം; എം വി ഗോവിന്ദന്‍ സെക്രട്ടറിയായി തുടര്‍ന്നേക്കും

CPI(M) State Conference Concludes Today: പുതിയ സംസ്ഥാന കമ്മിറ്റി ചേർന്ന് സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുക്കും.എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായി തുടരാനാണ് സാധ്യത. നിലവിലെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് 21 പേരെ ഒഴുവാക്കിയേക്കും.

CPIM State Conference: സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം; എം വി ഗോവിന്ദന്‍ സെക്രട്ടറിയായി തുടര്‍ന്നേക്കും
Cpim State ConferenceImage Credit source: facebook
sarika-kp
Sarika KP | Published: 09 Mar 2025 08:02 AM

കൊല്ലം: കൊല്ലത്ത് നടക്കുന്ന സിപിഐഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. നവ കേരളത്തിന്റെ പുതുവഴികൾ എന്ന നയരേഖയിലെ ചർച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ മറുപടി നൽകും. ഇതിനു ശേഷം നിലവിലെ സംസ്ഥാന കമ്മിറ്റി ചേർന്ന് പുതിയ പാനൽ തയ്യാറാക്കും. വൈകിട്ട് നാല് മണിക്കാണ് പൊതുസമ്മേളനം നടക്കുക.

അതേസമയം പുതിയ സംസ്ഥാന കമ്മിറ്റി ചേർന്ന് സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുക്കും.എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായി തുടരാനാണ് സാധ്യത. നിലവിലെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് 21 പേരെ ഒഴുവാക്കിയേക്കും. പ്രായ മാനദണ്ഡവും അനാരോഗ്യവും അച്ചടക്ക നടപടിയും പരിഗണിച്ചാണ് പുതിയ ഒഴിവുകള്‍ വരുന്നത്.

Also Read:പിപി ദിവ്യയുടെ കാര്യത്തില്‍ പാര്‍ട്ടി കൃത്യമായ നിലപാടെടുത്തു; വിമര്‍ശനങ്ങള്‍ നവീകരണ പ്രക്രിയയുടെ ഭാഗം: എംവി ഗോവിന്ദന്‍

ജില്ലാ സെക്രട്ടറിമാരായ കെ.റഫീഖ്, പി.വി. അനിൽ, കെ.വി.അബ്ദുൽ ഖാദർ, എം.രാജഗോപാൽ, എം.മഹബൂബ് എന്നിവർ സംസ്ഥാന കമ്മിറ്റിയിൽ വരും. ഡിവൈഎഫ്ഐ ഭാരവാഹികളായ വി.കെ. സനോജും വി. വസിഫും സംസ്ഥാന കമ്മിറ്റിയിൽ എത്താനാണ് സാധ്യത. കോട്ടയത്ത് ജെയ്ക് സി. തോമസിന്റെ പേര് പരിഗണിക്കുന്നുണ്ട്. കണ്ണൂരിൽ നിന്ന് എൻ. സുകന്യ തിരുവനന്തപുരത്തുനിന്ന് ഡി.കെ. മുരളി, എസ്.കെ. പ്രീജ എന്നിവരുടെ പേരും സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നിട്ടുൻണ്ട്. കൊല്ലത്തുനിന്ന് എസ്. ജയമോഹൻ, എം. നൗഷാദ്, എസ്.ആർ അരുൺ ബാബു എന്നിവരിൽ ചിലർ സംസ്ഥാന കമ്മിറ്റിയിൽ വരും. ആലപ്പുഴയിൽ നിന്ന് പി.പി. ചിത്തരജ്ഞനും കെ.എച്ച് ബാബുജാനും പരിഗണനയിലുണ്ട്.