5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

CPIM: ‘നിന്നെ വില്ലേജ് ഓഫീസിൽ കയറി വെട്ടും’; വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തി സിപിഎം ഏരിയ സെക്രട്ടറി

CPIM Area Secretary Threatens Village Office: വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തി സിപിഎം ഏരിയ സെക്രട്ടറി. പത്തനംതിട്ട നാരങ്ങാനം വില്ലേജ് ഓഫീസറെ ഓഫീസിൽ കയറി വെട്ടുമെന്നായിരുന്നു ഭീഷണി. ഇവർ തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തായി.

CPIM: ‘നിന്നെ വില്ലേജ് ഓഫീസിൽ കയറി വെട്ടും’; വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തി സിപിഎം ഏരിയ സെക്രട്ടറി
പ്രതീകാത്മക ചിത്രംImage Credit source: Social Media
abdul-basith
Abdul Basith | Published: 27 Mar 2025 06:41 AM

കെട്ടിട നികുതി അടയ്ക്കാൻ ആവശ്യപ്പെട്ട വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തി സിപിഎം ഏരിയ സെക്രട്ടറി. പത്തനംതിട്ട നാരങ്ങാനം വില്ലേജ് ഓഫീസർ ജോസഫിനെയാണ് സിപിഎം ഏരിയ സെക്രട്ടറിയായ എംവി സഞ്ജു ഭീഷണിപ്പെടുത്തിയത്. ഇവർ തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തായി. വില്ലേജ് ഓഫീസർ പ്രകോപനപരമായി സംസാരിച്ചതിനാലാണ് താൻ അത്തരത്തിൽ സംസാരിച്ചതെന്നാണ് സഞ്ജുവിൻ്റെ വിശദീകരണം.

2022 മുതലുള്ള കെട്ടിടനികുതി അടയ്ക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വില്ലേജ് ഓഫീസർ എംവി സഞ്ജുവിനെ ഫോണിൽ ബന്ധപ്പെടുന്നത്. 2022 മുതൽ 2025 വരെയുള്ള നികുതി അടയ്ക്കാമെന്ന് പറഞ്ഞെങ്കിലും ഇത് അടച്ചിട്ടില്ലെന്ന് വില്ലേജ് ഓഫീസർ പറയുന്നു. ഡെപ്യൂട്ടി കളക്ടറോടും കളക്ടറോടും മറുപടി പറയേണ്ടത് തങ്ങളാണ്. നിങ്ങളൊക്കെ വലിയ ആളുകളാണെന്നും വില്ലേജ് ഓഫീസർ പറയുന്നു. നാളെ ഉച്ചയ്ക്ക് മുൻപ് നികുതി അടയ്ക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം ഫോൺ സംഭാഷണത്തിൽ പറയുന്നു ഇതിനിടെ വില്ലേജ് ഓഫീസറോട് താങ്കൾ എവിടെയുള്ള ആളാണെന്ന് സഞ്ജു ചോദിക്കുന്നുണ്ട്. താൻ കേരളത്തിലുള്ള ആളാണെന്ന് വില്ലേജ് ഓഫീസറിൻ്റെ മറുപടി. നീട്ടിക്കൊണ്ടുപോകാൻ സാധിക്കില്ല, നികുതി അടയ്ക്കണം എന്ന് വില്ലേജ് ഓഫീസർ പറയുമ്പോൾ അടച്ചില്ലെങ്കിലോ എന്ന് സഞ്ജു ചോദിച്ചു. ഇതിന് നടപടിയെടുക്കുമെന്നാണ് വില്ലേജ് ഓഫീസർ മറുപടി പറയുന്നത്. ഇതിനുള്ള മറുപടി ആയാണ് സഞ്ജു, ‘നിന്നെ വീട്ടിൽ കയറി വെട്ടും’ എന്ന് പറയുന്നത്. മര്യാദയ്ക്ക് സംസാരിക്കണമെന്നും സഞ്ജു പറയുന്നു.

Also Read: Compassionate Appointment: ആശ്രിത നിയമനം ഇനി പഴയതുപോലെയല്ല, വൻ മാറ്റം; ഇക്കാര്യങ്ങൾ അറിയണം

ഇവർ തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. വില്ലേജ് ഓഫീസർ തന്നെ റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതിൽ പൂർണമായ സംഭാഷണമില്ല. വില്ലേജ് ഓഫീസർ പ്രകോപനപരമായി സംസാരിച്ചു എന്നാണ് സഞ്ജു മാധ്യമങ്ങളോട് പ്രതികരിച്ചത്.

തമ്മിലടിച്ച് വിദ്യാർത്ഥിനികൾ
തിരുവനന്തപുരം ബാലരാമപുരത്ത് രണ്ട് സ്കൂൾ വിദ്യാർത്ഥിനികൾ ബസ് സ്റ്റോപ്പിൽ വെച്ച് തമ്മിലടിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ബാലരാമപുരം – നെയ്യാറ്റിൻകര ബസ് സ്റ്റോപ്പിൽ വെച്ചാണ് സംഭവം ഉണ്ടായത്. ബസ് സ്റ്റോപ്പിന് സമീപത്തെ ഒരു ഇടറോഡിൽ വെച്ച് ആദ്യം ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. വാക്കുതർക്കം രൂക്ഷമായി കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. ഇതിനിടെ ഇവരിൽ ഒരാൾ തൻ്റെ ആൺസുഹൃത്തിനെ അവിടേക്ക് വിളിച്ചുവരുത്തി. ആൺസുഹൃത്ത് എത്തിയപ്പോൾ മറ്റേ പെൺകുട്ടി സ്ഥലം വിട്ടിരുന്നു. പ്രശ്നം വഷളായതോടെ വിവരം നാട്ടുകാർ പോലീസിനെ അറിയിച്ചു. പോലീസ് ആൺസുഹൃത്തിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും പെൺകുട്ടിയെ ബസ് കയറ്റി വിടുകയും ചെയ്തു.