MR Ajithkumar: ‘ആർഎസ്എസ് നേതാവിനെ കാണാൻ ദാഹം സർക്കാരിനോ എഡിജിപിക്കോ?’ വിമർശനവുമായി സിപിഐ നേതാവ് സി ദിവാകരൻ

C Divakaran: എം ആർ അജിത് കുമാർ എഡിജിപിയാണെങ്കിലും ഡിജിപിയായി പ്രവർത്തിക്കാനുള്ള അനുമതി സർക്കാർ നൽകിയിരുന്നു. ആർഎസ്എസിന്റെ പല ദേശവിരുദ്ധ നിലപാടുകളും കണ്ടുപിടിച്ചിട്ടുള്ളത് പൊലീസാണ്.

MR Ajithkumar: ആർഎസ്എസ് നേതാവിനെ കാണാൻ ദാഹം സർക്കാരിനോ എഡിജിപിക്കോ? വിമർശനവുമായി സിപിഐ നേതാവ് സി ദിവാകരൻ

Credits C Divakaran Facebook page

Published: 

08 Sep 2024 11:04 AM

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാവിനെ കണ്ടതിൽ രൂക്ഷ വിമർശനവുമായി മുതിർന്ന സിപിഐ നേതാവ് സി ദിവാകരൻ. ആർഎസ്എസ് നേതാവിനെ കാണാൻ ദാഹം സർക്കാരിനോ എഡിജിപി എം ആർ അജിത് കുമാറിനോ എന്ന് അദ്ദേഹം ചോദിച്ചു. അജിത് കുമാറിനാണോ സർക്കാരിനാണോ ​ദാഹമെന്ന് അറിയില്ല. നയം അനുസരിച്ച് ഉദ്യോ​ഗസ്ഥരെ പ്രവൃത്തിപ്പിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും അദ്ദേഹം തുറന്നടിച്ചു. എഡിജിപി- ആർഎസ്എസ് മേധാവി കൂടിക്കാഴ്ച അസംബന്ധമെന്നും സി ദിവാകരൻ പറഞ്ഞു. മലയാളത്തിലെ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിപിഐ നേതാവ് വിമർശനമുയർത്തിയത്.

”സർക്കാരിന്റെ നയങ്ങൾക്ക് അനുസൃതമായി ഉദ്യോ​ഗസ്ഥരെ പ്രവൃത്തിപ്പിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. സർക്കാർ ദുർബലമാണെന്ന് കാണുമ്പോൾ ഉദ്യോ​ഗസ്ഥർ അവരുടെ താത്പര്യങ്ങൾക്ക് അനുസൃതമായി പ്രവൃത്തിക്കും. ഇവിടെയും സംഭവിച്ചത് അതാണ്. എഡിജിപിയാണെങ്കിലും ഡിജിപിയായി പ്രവർത്തിക്കാനുള്ള അനുമതി സർക്കാർ നൽകിയിരുന്നു. ആർഎസ്എസിന്റെ പല ദേശവിരുദ്ധ നിലപാടുകളും കണ്ടുപിടിച്ചിട്ടുള്ളത് പൊലീസാണ്. ആർഎസ്എസ് നേതാവിനെ കാണാനുള്ള ദാഹം പൊലീസിനാണോ എഡിജിപിയ്ക്കാണോ എന്ന് അറിയില്ല. പല സംഭവങ്ങളും പുറത്തുവന്നപ്പോഴാണ് ഇതും പുറത്തുവന്നത്”. സി ദിവാകരൻ പറഞ്ഞു.

ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി സമ്മതിച്ചതോടെയാണ് സർക്കാരും സിപിഎമ്മും വെട്ടിലായത്. പിവി അൻവറിന്റെ ആരോപണത്തിൽ എസ് പി സുജിത്ത് ദാസിനെതിരെ നടപടിയെടുത്ത സർക്കാർ അജിത് കുമാറിനെതിരെ നടപടി എടുത്തിരുന്നില്ല. പിന്നാലെയാണ് രണ്ട് ആർഎസ്എസ് നേതാക്കളെ എഡിജിപി കണ്ടെന്ന വാർത്ത പുറത്തുവന്നത്. ഇതോടെ എഡിജിപിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയും പ്രതിരോധത്തിലായി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിലൂടെയാണ് എതിർപ്പ് ആദ്യം പുറത്തുവന്നത്.

പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് എഡിജിപി – ആർഎസ്എസ് നേതാവ് കൂടിക്കാഴ്ച പുറത്തുവിട്ടത്. മുഖ്യമന്ത്രിയുടെ ദൂതനായാണ് അജിത് കുമാർ ആർഎസ്എസ് ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയത്. കേന്ദ്ര സർക്കാരിനെയും ഏജൻസികളെയും സ്വാധീനിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രി നേരത്തെയും ഉദ്യോ​ഗസ്ഥരെ ഉപയോ​ഗിച്ചിട്ടുണ്ടെന്നായിരുന്നു വിഡി സതീശന്റെ ആരോപണം. കൂടിക്കാഴ്ച നിഷേധിച്ചാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.

സുഹൃത്ത് ജയകുമാറിന്റെ നിർദേശ പ്രകാരമുള്ള സ്വകാര്യ സന്ദർശനമാണെന്നായിരുന്നു അജിത് കുമാർ സർക്കാരിന് നൽകിയ വിശദീകരണം. 2023 മെയിൽ പാറമേക്കാവ് വിദ്യാമന്ദിറിൽ ആർഎസ്എസ് ക്യാമ്പിനിടെ നടന്ന കൂടിക്കാഴ്ച സ്പെഷ്യൽ ബ്രാഞ്ച് അടുത്ത ദിവസം തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ഒന്നര വർഷം കഴിഞ്ഞിട്ടും അജിത് കുമാറിനെതിരെ നടപടി എടുക്കാത്ത് എന്തുകൊണ്ടാണെന്ന് സർക്കാരിന് വിശദീകരിക്കേണ്ടി വരും.
മുഖ്യമന്ത്രിയിൽ നിന്ന് കൂടിക്കാഴ്ച മറച്ചുവച്ചതാണെങ്കിൽ ഇന്റലിജൻസ് മേധാവിക്കെതിരെയും നടപടിയെടുക്കേണ്ടി വരും.

അതേസമയം പുതിയ വി​വാദങ്ങൾക്ക് ശേഷം മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ആർഎസ്എസ് ബന്ധം വലിയ പാപമായി കാണുന്ന സിപിഎമ്മിനെതിരെ പ്രതിപക്ഷ നേതാവ് വലിയ ആരോപണമുയർത്തിയിട്ടും സോഷ്യൽ മീഡിയയിൽ പോലും പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.

Related Stories
Kerala Lottery Results : ഇത് തന്നെയാണോ നിങ്ങളുടെ കയ്യിലുള്ള നമ്പറും ? ഒന്നാം സമ്മാനം 70 ലക്ഷം; അക്ഷയ ഭാഗ്യക്കുറി ഫലം അറിയാം
Kerala Weather Update: ശക്തമായ മഴയ്ക്ക് ശമനം; ശബരിമലയിൽ നേരിയ മഴയ്ക്ക് സാധ്യത
Ration Sugar Price Hike: റേഷൻ പഞ്ചസാരയ്ക്ക് ആറ് രൂപ കൂട്ടി സർക്കാർ; വ്യാപാരികൾക്കുള്ള കമ്മീഷനും വർധിപ്പിച്ചു
Snake Enters Kerala Secretariat: സെക്രട്ടറിയേറ്റിലേക്ക് കയറിയ പാമ്പ് എവിടെ? പിടികൂടാനാകാതെ വനം വകുപ്പ്
Snake In Classroom : ക്ലാസ് മുറിയിൽ വച്ച് ഏഴാം ക്ലാസുകാരിയ്ക്ക് പാമ്പുകടിയേറ്റ സംഭവം; അന്വേഷണത്തിന് നിർദ്ദേശം നൽകി വിദ്യാഭ്യാസമന്ത്രി
Special Train Services: അവധിക്കാലത്തെ തിരക്ക്; കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ
വിട്ടുമാറാത്ത ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം
ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര ജയം; പാകിസ്താന് റെക്കോർഡ്
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി