Athirappilly Couple Attack: വനവിഭവം ശേഖരിക്കവെ തർക്കം, അതിരപ്പള്ളിയിൽ ദമ്പതികളിലൊരാൾ മരിച്ചു
Athirappilly Sathyan Murder: വാക്കുതർക്കത്തെ തുടർന്ന് സത്യനെയും ഭാര്യ ഷീലയെയും മൂർച്ചയേറിയ വടിവാൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം
തൃശൂർ: അതിരപ്പിള്ളി വന മേഖലയിൽ ദമ്പതികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഭർത്താവ് മരിച്ചു. ആനപ്പന്തം സ്വദേശി സത്യനാണ് മരിച്ചത്. ഭാര്യ ഭാര്യ ലീലക്ക് ഗുരുതരുമായി പരിക്കേറ്റു. അതിരപ്പള്ളിക്ക് സമീപം കണ്ണൻകുഴിയിലാണ് സംഭവം. ഒരേ കുടുംബത്തിലെ അംഗങ്ങളായ സത്യൻ, ചന്ദ്രമണി, രാജാമണി എന്നിവർ ഒരുമിച്ച് വനവിഭവങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു. ഇതിനിടെ മദ്യലഹരിയിലായിരുന്ന സത്യനും ചന്ദ്രമണിയും തമ്മിൽ വാക്കുതർക്കമുണ്ടായി.
വാക്കുതർക്കത്തെ തുടർന്ന് ചന്ദ്രമണി സത്യനെയും ഭാര്യ ഷീലയെയും മൂർച്ചയേറിയ വടിവാൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ സത്യൻ പിന്നീട് മരിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് സത്യന്റെ മൂത്ത സഹോദരൻ ചന്ദ്രമണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചന്ദ്രമണിയുടെ ഭാര്യ ലീലയ്ക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസിൽ വിശദമായ അന്വേഷണം നടന്നു വരികയാണ്.