Kannur Wild Elephant Attack : ആറളം കാട്ടാന ആക്രമണം; കൊല്ലപ്പെട്ട ദമ്പതികളുടെ പോസ്റ്റ്മോർട്ടം ഇന്ന്; ആറളത്ത് യുഡിഎഫ് ബിജെപി ഹർത്താൽ

Couple Killed in Elephant Attack in Kannur: ഇന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ കണ്ണൂരിലെത്തു. തുടർന്ന് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് സർവകക്ഷിയോഗം ചേരും. ആറളം പഞ്ചായത്തിൽ യുഡിഎഫും ബിജെപിയും പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു.

Kannur Wild Elephant Attack : ആറളം കാട്ടാന ആക്രമണം; കൊല്ലപ്പെട്ട ദമ്പതികളുടെ പോസ്റ്റ്മോർട്ടം ഇന്ന്; ആറളത്ത് യുഡിഎഫ് ബിജെപി ഹർത്താൽ

Kannur Wild Elephant Attack

sarika-kp
Updated On: 

24 Feb 2025 07:14 AM

കണ്ണൂർ: ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. സംഭവത്തെ തുടർന്ന് പരിസര പ്രദേശത്ത് വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. ഇതിനൊടുവിൽ കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് പതിമൂന്നാം ബ്ലോക്കിലെ വെള്ളിയുടെയും ലീലയുടെയും മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. സബ് കളക്ടർ സ്ഥലത്തെത്തിയിട്ടും ആബുലൻസ് കൊണ്ടുപോകാൻ അനുവദിച്ചിരുന്നില്ല. തുടർന്ന് പോലീസ് നടത്തിയ ചർച്ചയ്ക്കൊടുവിലാണ് നാട്ടുക്കാർ അയഞ്ഞത്.

അതേസമയം ഇന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ കണ്ണൂരിലെത്തു. തുടർന്ന് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് സർവകക്ഷിയോഗം ചേരും. ആറളം പഞ്ചായത്തിൽ യുഡിഎഫും ബിജെപിയും പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിൽ ഇരുപതോളം പേരാണ് ഇതുവരെ കാട്ടാന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. വനാതിർത്തിയിൽ ആന മതിൽ നിർമാണം രണ്ട് വർഷം മുൻപ് തുടങ്ങിയെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല.

Also Read:ആറളത്ത് നാളെ ഹർത്താൽ; മൃതദേഹം മാറ്റാൻ അനുവദിക്കാതെ പ്രതിഷേധവുമായി നാട്ടുകാർ

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ആറളം സ്വദേശികളായ വെള്ളി (82), ഭാര്യ ലീല (70) എന്നിവരെയാണ് ആന ആക്രമിച്ചത്. പതിമൂന്നാം ബ്ലോക്കിൽ കശുവണ്ടി ശേഖരിച്ചു മടങ്ങുമ്പോഴാണ് സംഭവം. വീടിനു പിന്നിൽ പതിയിരുന്ന കാട്ടാനയുടെ ആക്രമണത്തിൽ വൃദ്ധ ദമ്പതികൾ സ്ഥലത്തുതന്നെ മരിച്ചിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ഇരുവരും മരണപ്പെട്ടിരുന്നു.

സംഭവത്തിൽ പ്രതികരിച്ച വനം മന്ത്രി പ്രദേശത്തെ കാട് വെട്ടിത്തെളിക്കുന്നത് ത്വരിതഗതിയിലാക്കാൻ മന്ത്രി ടിഡിആര്‍എം അധികാരികൾക്ക് നിർദേശം നൽകി. പാതി പൂർത്തിയായ ആനമതിൽ നിർമാണവും പെട്ടെന്ന് തന്നെ പൂർത്തിയാക്കാൻ നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിന് എത്രയും പെട്ടെന്ന് നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി അറിയിച്ചു.വയനാട്ടിലേതു പോലെ ഒരു ആക്ഷൻ പ്ലാൻ ആറളത്ത് നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Stories
Nanthancode Murder Case: കേരളത്തെ നടുക്കിയ ‘സാത്താൻ ആരാധന’; നന്തൻകോട് കൂട്ടക്കൊലയിൽ വിധി ഇന്ന്
Thrissur Pooram 2025: കുട്ടികളുടെ കൈയില്‍ റിസ്റ്റ് ബാന്‍ഡ്, മിനി കണ്‍ട്രോള്‍ റൂമുകള്‍; തൃശൂര്‍ പൂരത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍
Shajan Skariah: ‘ഗുണ്ടകളെ പോലെ പൊലീസെത്തി, ക്രൈം എന്താണെന്ന് പോലും പറഞ്ഞില്ല’; ഷാജന്‍ സ്‌കറിയയ്ക്ക് ജാമ്യം
Kattakkada Stabbing: കല്യാണ മണ്ഡപത്തിനടുത്ത് വച്ച് മദ്യപിച്ചതില്‍ തർക്കം; യുവാവിന് കഴുത്തിൽ കുത്തേറ്റു
Thrissur Pooram 2025: ഇന്ന് തൃശൂർ പൂരം; കുടമാറ്റം വൈകിട്ട് 5.30ന്, വെടിക്കെട്ട് നാളെ പുലർച്ചെ മൂന്നിന്
Drown to Death: മാനന്തവാടിയില്‍ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപെട്ട് മരിച്ചു
രാത്രിയിൽ പാൽ കുടിക്കുന്നത് നല്ല ശീലമാണോ?
വീട്ടില്‍ എല്ലാവരും  ഒരേ സോപ്പ് ആണോ ഉപയോഗിക്കുന്നത്
ലെമണ്‍ ടീ ഈ വിധത്തില്‍ കുടിക്കരുത്‌
ആശങ്കയില്ലാതെ പരസ്യമായി സംസാരിക്കാനുള്ള മാർഗങ്ങൾ