5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Couple D​ied: 28 വര്‍ഷത്തിന്‌ ശേഷം ഉണ്ടായ ഏകമകനെ സ്കൂളിൽ പറഞ്ഞുവിട്ടതിനു പിന്നാലെ പാലായിൽ ദമ്പതികൾ മരിച്ച നിലയിൽ

റോയിയുടെ മൃതദേഹം തൂങ്ങി നിൽക്കുന്ന നിലയിലും ജാൻസിയുടെ മൃതദേഹം മുറിയിൽ നിലത്ത് കമിഴ്ന്നു കിടക്കുന്ന നിലയിലുമായിരുന്നു ഉണ്ടായിരുന്നത്. ഇവരുടെ ഏകമകൻ സ്‌കൂളിലായിരുന്നു. 3–ാം ക്ലാസ് വിദ്യാർഥിയാണ്.

Couple D​ied: 28 വര്‍ഷത്തിന്‌ ശേഷം ഉണ്ടായ ഏകമകനെ സ്കൂളിൽ പറഞ്ഞുവിട്ടതിനു പിന്നാലെ പാലായിൽ ദമ്പതികൾ മരിച്ച നിലയിൽ
റോയി ഭാര്യ ജാൻസി
sarika-kp
Sarika KP | Published: 26 Oct 2024 10:22 AM

കോട്ടയം: പാലായിൽ ദമ്പതികൾ മരിച്ച നിലയിൽ. കടനാട്ടിൽ കാവുംകണ്ടം കണംകൊമ്പിൽ റോയി (60), ഭാര്യ ജാൻസി (55) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതിനു പിന്നാലെ ഭർത്താവ് തൂങ്ങി മരിച്ചെന്നാണു പ്രാഥമിക നിഗമനം. വെളളിയാഴ്ച ഉച്ചയോടെയാണ് സംഭവം.

ഭാര്യ ജാൻസിയെ കൊന്ന് റോയി തൂങ്ങിമരിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. സാമ്പത്തിയ ബാധ്യതയെ തുടർന്നാണ് ദമ്പതികളുടെ കടുംകൈ എന്നാണ് സംഭവത്തേക്കുറിച്ച് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. റോയിയുടെ മൃതദേഹം തൂങ്ങി നിൽക്കുന്ന നിലയിലും ജാൻസിയുടെ മൃതദേഹം മുറിയിൽ നിലത്ത് കമിഴ്ന്നു കിടക്കുന്ന നിലയിലുമായിരുന്നു ഉണ്ടായിരുന്നത്. ഇവരുടെ ഏകമകൻ സ്‌കൂളിലായിരുന്നു. 3–ാം ക്ലാസ് വിദ്യാർഥിയാണ്. വിവാഹം കഴിഞ്ഞ് 28 വർഷത്തിനു ശേഷമാണ് ദമ്പതികൾക്കു മകൻ പിറന്നത്.

Also read-ADM Naveen Babu Case: നവീൻ ബാബുവിൻ്റെ മരണം; അന്വേഷണത്തിന് പ്രത്യേക സംഘം, മേൽനോട്ടം കണ്ണൂർ റേഞ്ച് ഡിഐജിക്ക്

തൊടുപുഴയിലുള്ള സഹോദരനെ വിളിച്ചു പറഞ്ഞശേഷമാണു റോയി ജീവനൊടുക്കിയതെന്നു പോലീസ് പറയുന്നത് . തൊട്ടുപിന്നാലെ സഹോദരൻ അയൽവീട്ടിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞ ഉടനെ അയൽവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പാലാ ഡിവൈഎസ്പി കെ.സദൻ, മേലുകാവ് എസ്എച്ച്ഒ എം.ഡി.അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ജാൻസി മീനച്ചിൽ കാരിക്കൊമ്പിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്നു 4.30നു കടനാട് സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)