Vishu Market: 40% വരെ വിലക്കുറവിൽ സാധനങ്ങൾ, 170 വിപണന കേന്ദ്രങ്ങൾ; സഹകരണ വകുപ്പിൻ്റെ വിഷു–ഈസ്റ്റർ ചന്ത 11 മുതൽ

Kerala Vishu Easter Market: പൊതു മാർക്കറ്റിനേക്കാൾ ഉപയോക്താക്കൾക്ക് 40 ശതമാനം വരെ വിലക്കുറവിലാണ് ഇവിടെ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാകുക. ഓരോ കേന്ദ്രത്തിലുമായി പ്രതിദിനം 75 ഉപഭോക്താക്കൾക്കാണ് സബ്‌സിഡി സാധനങ്ങൾ വിതരണം ചെയ്യുകയെന്നും അധികൃതർ അറിയിച്ചു.

Vishu Market: 40% വരെ വിലക്കുറവിൽ സാധനങ്ങൾ, 170 വിപണന കേന്ദ്രങ്ങൾ; സഹകരണ വകുപ്പിൻ്റെ വിഷു–ഈസ്റ്റർ ചന്ത 11 മുതൽ

Representational Image

neethu-vijayan
Published: 

07 Apr 2025 21:39 PM

തിരുവനന്തപുരം: സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ സഹകരണ വിഷു-ഈസ്റ്റർ സബ്‌സിഡി ചന്ത ഏപ്രിൽ 11 മുതൽ ആരംഭിക്കും. കൺസ്യൂമർഫെഡ് മുഖേന നടത്തുന്ന വിഷു-ഈസ്റ്റർ ചന്ത ഏപ്രിൽ 21 വരെ തുടർച്ചയായി 10 ദിവസം നീണ്ടുനിൽക്കും. ഇത്തവണത്തെ വിഷു-ഈസ്റ്റർ ചന്തയുടെ സംസ്ഥാന തല ഉദ്ഘാടനം ഏപ്രിൽ 11ന് രാവിലെ ഒമ്പത് മണിക്ക് മന്ത്രി വി എൻ വാസവൻ തിരുവനന്തപുരത്ത് വച്ച് നിർവഹിക്കുന്നതാണ്.

പൊതു മാർക്കറ്റിനേക്കാൾ ഉപയോക്താക്കൾക്ക് 40 ശതമാനം വരെ വിലക്കുറവിലാണ് ഇവിടെ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാകുക. ഇതിനുപുറമെ പതിമൂന്നിനം നിത്യോപയോഗ സാധനങ്ങളായ ആന്ധ്രാ ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ, തുടങ്ങിയ 13 ഇങ്ങൾ സർക്കാർ സബ്‌സിഡിയോട് കൂടിയും വിഷു ഈസ്റ്റർ ചന്തയിൽ നിന്ന് ലഭിക്കുന്നതാണ്.

14 ജില്ലാ കേന്ദ്രങ്ങളിലെ വിൽപ്പന ശാലകളും ഉൾപ്പെടുത്തി 170 വിപണന കേന്ദ്രങ്ങളാണ് ഇക്കൊല്ലം സഹരണ വകുപ്പ് ഒരുക്കുന്നത്. ഓരോ കേന്ദ്രത്തിലുമായി പ്രതിദിനം 75 ഉപഭോക്താക്കൾക്കാണ് സബ്‌സിഡി സാധനങ്ങൾ വിതരണം ചെയ്യുകയെന്നും അധികൃതർ അറിയിച്ചു. ഇതോടൊപ്പം തന്നെ നോൺ സബ്‌സിഡി വിഭാഗത്തിൽ അവശ്യ നിത്യോപയോഗ സാധനങ്ങളും ലഭ്യമാണ്. സ്‌കൂൾ സ്റ്റേഷനറികൾ, നോട്ട് ബുക്കുകൾ എന്നിവ 10 ശതമാനം മുതൽ 35 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകും.

അതേസമയം സംസ്ഥാനത്ത് സപ്ലൈകോയുടെ വിഷു – ഈസ്റ്റർ ഫെയർ എപ്രിൽ 10 മുതൽ 19 വരെയാണ് നടക്കുന്നത്. ഭക്ഷ്യമന്ത്രി ജി ആർ അനിലാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ മാർക്കറ്റിലെ ഉൽപ്പന്നത്തിൻ്റെ വിലയെ അപേക്ഷിച്ച് 40 ശതമാനം വരെ വിലക്കുറവിലാകും ഫെയറിൽ ലഭ്യമാകുക. റംസാനോടനുബന്ധിച്ച് നേരത്തെയും സപ്ലൈകോയുടെ ചന്ത നടത്തിയിരുന്നു.

Related Stories
Kozhikode Boy Death: മൾബറി പറിക്കാൻ മരത്തിൽ കയറി, കൊമ്പൊടിഞ്ഞ് കിണറ്റിൽ വീണു; കോഴിക്കോട് 10 വയസ്സുകാരൻ ദാരുണാന്ത്യം
Kerala Lottery Result: എടാ ഭാഗ്യവാനേ! ഫിഫ്റ്റി ഫിഫ്റ്റി അടിച്ചല്ലേ, സംശയം വേണ്ട നിങ്ങള്‍ക്ക് തന്നെ
Masappadi Case: എസ്എഫ്ഐഒ റിപ്പോർട്ടിൽ രണ്ട് മാസത്തേക്ക് തുടര്‍നടപടി പാടില്ലെന്ന് ഹൈക്കോടതി; വീണയ്ക്കും സിഎംആർഎല്ലിനും താത്കാലികാശ്വാസം
Divya S Iyer: ദിവ്യയുടെ അഭിനന്ദനം രാഷ്ട്രീയ തലത്തിലേക്ക് മാറി; സദ്ദുദേശപരമെങ്കിലും വീഴ്ച സംഭവിച്ചതായി ശബരിനാഥന്‍
Alimony : ജീവനാംശം വേണ്ടെന്ന് ഒത്തുതീർപ്പു കരാറുണ്ടെങ്കിലും അവകാശം നിഷേധിക്കാനാവില്ല; ഹൈക്കോടതി
Kerala Weather Update: കേരളത്തിൽ ഇന്ന് ചൂട് കൂടും, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും സാധ്യത
ചെറുതായി മുറിഞ്ഞാൽപോലും രക്തസ്രാവം! എന്താണ് ‌ഹീമോഫീലിയ
ഇന്ത്യക്കാര്‍ ഡോളോ കഴിക്കുന്നത് ജെംസ് പോലെ
ഇവർക്ക് പണം കൊടുത്താൽ, പ്രശ്നം
മുടി വളരാൻ പഴത്തൊലിയുടെ വെള്ളം ഇങ്ങനെ ഉപയോഗിക്കൂ?