5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Matrimonial Site : 4100 രൂപയുടെ പ്രീമിയം പാക്കേജ് എടുത്തിട്ടും വിവാഹം നടന്നില്ല; മാട്രിമോണിയൽ സൈറ്റ് നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

Matrimonial Site : 4100 രൂപ മുടക്കി പ്രീമിയം പാക്കേജെടുത്തിട്ടും വിവാഹം നടക്കാത്തതിൽ മാട്രിമോണിയൽ സൈറ്റ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ കോടതി. പാക്കേജ് തുകയായ 4100 രൂപയ്ക്കൊപ്പം 28,000 രൂപ നഷ്ടപരിഹാരം കൂടി കൊടുക്കണമെന്നാണ് ഉത്തരവ.

Matrimonial Site : 4100 രൂപയുടെ പ്രീമിയം പാക്കേജ് എടുത്തിട്ടും വിവാഹം നടന്നില്ല; മാട്രിമോണിയൽ സൈറ്റ് നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി
Matrimonial Site Premium Package (Image Courtesy – Social Media)
Follow Us
abdul-basithtv9-com
Abdul Basith | Published: 15 Jun 2024 12:44 PM

4100 രൂപയുടെ പ്രീമിയം പാക്കേജ് എടുത്തിട്ടും വിവാഹം നടക്കാത്തതിനാൽ യുവാവിന് മാട്രിമോണിയൽ സൈറ്റ് നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി. ഉറപ്പായും വിവാഹം നടക്കുമെന്ന് വാഗ്ധാനം നൽകിയതിനു ശേഷമാണ് യുവാവ് പ്രീമിയം പാക്കേജെടുത്തത്. എന്നാൽ, ഇത് നടന്നില്ല. അതുകൊണ്ട് തന്നെ മാട്രിമോണിയൽ സൈറ്റ് വാഗ്ധാനം പാലിച്ചില്ലെന്നും അതുകൊണ്ട് തന്നെ യുവാവിന് നഷ്ടപരിഹാരം നൽകണമെന്നും എറണാകുളം ജില്ലാ ഉപഭോക്തൃ പരിഹാര കമ്മീഷനാണ് ഉത്തരവിട്ടത്. ചേർത്തല സ്വദേശി നൽകിയ പരാതിയിലാണ് നടപടി.

Read Also: Shikha Maitreya : കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കാനുള്ള മാർഗങ്ങൾ വിശദീകരിച്ച് യൂട്യൂബ് വീഡിയോ; യുവതി അറസ്റ്റിൽ

2018 ഡിസംബറിലാണ് യുവാവ് പ്രൊഫൈൽ രജിസ്റ്റർ ചെയ്തത്. എന്നാൽ, പ്രീമിയം പാക്കേജ് എടുത്താലേ വധുവിൻ്റെ വിവരങ്ങൾ നൽകൂ എന്നും പാക്കേജെടുത്താൽ വിവാഹം നടക്കാനുള്ള സഹായം നൽകാമെന്നും ഇവർ വാഗ്ധാനം നൽകി. 2019 ജനുവരി മുതൽ മൂന്ന് മാസത്തേക്ക് 4100 രൂപയായിരുന്നു പ്രീമിയം പാക്കേജിൻ്റെ തുക. പണം നൽകിയതിനു ശേഷം തൻ്റെ ഫോൺ വിളികൾക്ക് ഇവർ മറുപടി നൽകിയില്ലെന്ന് യുവാവിൻ്റെ പരാതിയിൽ പറയുന്നു. ഓഫീസിൽ പോയി ഇക്കാര്യം പറഞ്ഞിട്ടും നടപടിയുണ്ടായില്ല. തുടർന്നാണ് യുവാവ് മാട്രിമോണിയൽ സൈറ്റിനെതിരെ പരാതിനൽകിയത്.

തങ്ങൾ ഇടനിലക്കാർ മാത്രമാണെന്നും സേവനകാലയളവിൽ വിവാഹം ഉറപ്പുനൽകിയില്ലെന്നും മാട്രിമോണി അധികൃതർ വാദിച്ചു. എന്നാൽ, പരസ്യങ്ങളിലൂടെ ഉപഭോക്താക്കളെ ആകർഷിച്ച ശേഷം ഉത്തരവാദിത്തതിൽ നിന്ന് ഒഴിവാകുന്നത് അധാർമിക വ്യാപാര രീതിയും സേവനത്തിലെ ന്യൂനതയുമാണെന്ന് കമ്മീഷൻ വിലയിരുത്തി. തുടർന്ന്, രജിസ്ട്രേഷനായി ഈടാക്കിയ 4100 രൂപയും നഷ്ടപരിഹാരമായി 28,000 രൂപയും പരാതിക്കാരന് നൽകാൻ കമ്മീഷൻ ഉത്തരവിടുകയായിരുന്നു.

 

Latest News