5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Onam 2024 : നിയോജകമണ്ഡല തലത്തിൽ സപ്ലൈക്കോ ഓണം ഫെയറുകൾ ഇന്ന് മുതൽ; സാധനങ്ങൾക്ക് 45 ശതമാനം വരെ വിലക്കുറവ്

Constituency Based Supplyco Onam Fair : നിയോജകമണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള സപ്ലൈക്കോ ഓണം ഫെയറുകൾ ഇന്ന് മുതൽ. ഓരോ നിയോജകമണ്ഡലത്തിലും ഒരു സൂപ്പർ മാർക്കറ്റ് വീതം ഓണം ഫെയർ ആയി പ്രവർത്തിക്കും. 45 ശതമാനം വരെയാണ് വിലക്കുറവ്.

Onam 2024 : നിയോജകമണ്ഡല തലത്തിൽ സപ്ലൈക്കോ ഓണം ഫെയറുകൾ ഇന്ന് മുതൽ; സാധനങ്ങൾക്ക് 45 ശതമാനം വരെ വിലക്കുറവ്
സപ്ലൈക്കോ (Image Courtesy: Supplyco Facebook Page)
Follow Us
abdul-basithtv9-com
Abdul Basith | Updated On: 10 Sep 2024 08:18 AM

സപ്ലൈക്കോയുടെ ഓണം ഫെയറുകൾ ഇന്ന് മുതൽ. നിയോജകമണ്ഡല തലത്തിലുള്ള ഓണം ഫെയറുകളിൽ സാധനങ്ങൾക്ക് 45 ശതമാനം വരെയാണ് വിലക്കുറവ്. ഓരോ നിയോജകമണ്ഡലത്തിലും ഒരു സൂപ്പർ മാർക്കറ്റ് വീതം ഓണം ഫെയർ ആയി പ്രവർത്തിക്കും. സെപ്തംബർ 14 വരെയാണ് സപ്ലൈക്കോയുടെ ഓണം ഫെയറുകൾ. എറണാകുളം ജില്ലയിലെ മറൈൻ ഡ്രൈവിലാണ് സപ്ലൈക്കോ ജില്ലാ ഓണം ഫെയർ.

എറണാകുളം ജില്ലയിൽ 14 ഓണം ഫെയറുകളാണ് ഉള്ളത്. കളമശ്ശേരി നീരിക്കോട് മാവേലി സ്റ്റോർ, തൃക്കാക്കര വൈറ്റില സൂപ്പർമാർക്കറ്റ്, എറണാകുളം ഗാന്ധിനഗർ ഹൈപ്പർമാർക്കറ്റ്, അങ്കമാലി പീപ്പിൾസ് ബസാർ, കോതമംഗലം സൂപ്പർമാർക്കറ്റ്, പെരുമ്പാവൂർ സൂപ്പർമാർക്കറ്റ്, മൂവാറ്റുപുഴ സൂപ്പർ മാർക്കറ്റ്, കോലഞ്ചേരി സൂപ്പർമാർക്കറ്റ്, ചുള്ളിക്കൽ പീപ്പിൾസ് ബസാർ, പിറവം ഹൈപ്പർ മാർക്കറ്റ്, തൃപ്പൂണിത്തുറ സൂപ്പർ മാർക്കറ്റ്, നായരമ്പലം മാവേലി സ്റ്റോർ, ആലുവ സൂപ്പർമാർക്കറ്റ്, പറവൂർ പീപ്പിൾസ് ബസാർ എന്നിവ ഓണം ഫെയറുകളായി പ്രവർത്തിക്കും.

Also Read : Onam 2024: തിരുവോണത്തിന് ഇനി പകുതി ദൂരം മാത്രം….; ഇന്ന് ആഞ്ചാം നാളായ അനിഴം, പ്രത്യേകതകൾ അറിയണ്ടേ

ഇവിടെനിന്ന് നിത്യോപയോഗ സാധനങ്ങൾ 45 ശതമാനം വരെ വിലക്കുറവിൽ വാങ്ങാനാവും. ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് നാല് വരെയുള്ള ഡീപ്പ് ഡിസ്കൗണ്ട് അവേഴ്സ് സമയത്ത് 50 ശതമാനം വരെ വിലക്കുറവിലും സാധനങ്ങൾ ലഭിക്കും.

ഈ മാസം അഞ്ചിനാണ് സംസ്ഥാനത്ത് ഓണച്ചന്ത ആരംഭിച്ചത്. ജില്ലാതല ചന്തകളും ഈ മാസം 14 വരെയാണ്. 13 ഇനം സബ്സിഡി സാധനങ്ങൾക്ക് പുറമെ ശബരി ഉല്പന്നങ്ങൾ, മറ്റ് എഫ്എംസിജി ഉല്പന്നങ്ങൾ, മിൽമ ഉല്പന്നങ്ങൾ, കൈത്തറി ഉല്പന്നങ്ങൾ, പഴം, ജൈവപച്ചക്കറികൾ എന്നിവ മേളയിൽ 10 മുതൽ 50 ശതമാനം വരെ വിലക്കുറവിലാണ് വില്പന നടത്തുക. ഇതിനെല്ലാം പുറമെ പ്രമുഖ ബ്രാന്റുകളുടെ 200 ൽ അധികം നിത്യോപയോഗ സാധനങ്ങൾക്ക് വൻ വിലക്കുറവ് നൽകുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. 255 രൂപയുടെ ആറ് ശബരി ഉല്പന്നങ്ങൾ 189 രൂപയ്ക്ക് നല്കുന്ന ശബരി സിഗ്നേച്ചർ കിറ്റ് ഈ ഓണത്തോടനുബന്ധിച്ച് സപ്ലൈകോ വിതരണം ചെയ്യുന്നുണ്ട്.

ഓണം ഫെയറുകളിലും സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലും വിവിധ ബ്രാൻഡുൽപ്പനങ്ങൾ നിലവിൽ നല്കിവരുന്ന വിലക്കുറവിന് പുറമെയാണ് 10 ശതമാനം വരെ അധിക വിലക്കുറവ് നല്കുന്നത്. ഡീപ് ഡിസ്ക്കൗണ്ട് അവേഴ്സ്, പ്രമുഖ ബ്രാന്റഡ് ഉല്പന്നങ്ങൾക്ക് ആകർഷകമായ കോമ്പോ ഓഫറുകൾ, ബൈ വൺ ഗെറ്റ് വൺ ഓഫറും എന്നിവയും സപൈക്കേയിൽ ലഭ്യമാക്കിയിട്ടുണ്ട്. ഹിന്ദുസ്ഥാൻ ലിവർ, ഐടിസി, ബ്രാഹ്മിൻസ്, നമ്പീശൻസ്, ഈസ്റ്റേൺ, സൺ പ്ലസ്, എന്നീ കമ്പനികളുടെ ഉല്പന്നങ്ങൾ പ്രത്യേക വിലക്കിഴിവിൽ മേളകളിൽ വിൽക്കുന്നതാണ്.

ഇത്തവണത്തെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നലെ ആരംഭിച്ചിരുന്നു. ആറ് ലക്ഷത്തോളം മഞ്ഞക്കാർഡ് ഉടമകൾക്കാണ് മഞ്ഞക്കാർഡ് ലഭിക്കുക. ഇവർക്കു പുറമേ ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവസികൾക്കും കിറ്റ് ലഭിക്കും. വയനാട് ദുരന്തം നടന്ന പശ്ചാത്തലത്തിൽ ദുരിതബാധിത മേഖലയിലെ റേഷൻകാർഡ് ഉടമകൾക്ക് സൗജന്യ കിറ്റ് നൽകാനും തീരുമാനം ഉണ്ട്.

ചെറുപയർ പരിപ്പ്, സേമിയ പായസം മിക്‌സ്, മിൽമ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക്‌പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ ആവശ്യസാധനങ്ങളാണ് കിറ്റിൽ ഉണ്ടാവുക എന്നാണ് വിവരം. തുണിസഞ്ചിയും ഇതിനൊപ്പം ഉണ്ടാകും.

Also Read : Onam kit : കാണം വിൽക്കാതെ ഓണമുണ്ണാം; സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നുമുതൽ

ആകെ 14 ഇനങ്ങൾ ഉൾപ്പെട്ടതാണ് ഓണക്കിറ്റ്. ആറുലക്ഷം പേർക്ക് 36 കോടി രൂപ ചിലവിലാണ് കിറ്റ് ഒരുക്കിയിട്ടുള്ളത് എന്നാണ് വിവരം. നീല, വെള്ള കാർഡുകാർക്ക് 10 കിലോ അരി വിതരണം ചെയ്യാനും ഇത്തവണ തീരുമാനം ഉണ്ട്. 10.90 രൂപ നിരക്കിലാണ് അരി നൽകുന്നത്.

ഓണാഘോഷത്തിൻ്റെ അഞ്ചാം നാളായ അനിഴമാണ് ഇന്ന്. അത്തപ്പൂക്കളം മുതൽ പലതിനും മാറ്റം വരുന്ന ദിവസമാണ് ഇന്ന്.ആറൻമുള ഉത്രട്ടാതി ജലമേളയ്ക്കുള്ള ഒരുക്കങ്ങളുടെ തയ്യാറെടുപ്പുകൾ അനിഴം ദിനത്തിലാണ് ആരംഭിക്കുന്നത്.

Latest News