Priyanka Gandhi: ‘കുടുംബത്തോടൊപ്പമുണ്ട് ‘; കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിച്ച് പ്രിയങ്ക ഗാന്ധി; കരിങ്കൊടി കാണിച്ച് സിപിഎം
Priyanka gandhi Visits Radhas Home :രാധയുടെ വീട്ടിലേക്ക് പോകുന്നതിനിടെ പ്രിയങ്ക ഗാന്ധിക്ക് നേരെ സിപിഐഎം പ്രവർത്തകർ കരിങ്കൊടി കാണിച്ചു. മാനന്തവാടി കണിയാരത്ത് വെച്ചാണ് കരിങ്കൊടി കാണിച്ചത്. എംപി സ്വന്തം മണ്ഡലത്തിൽ എത്തുന്നില്ലെന്ന് സിപിഐഎം പ്രവർത്തകർ ആരോപിച്ചു.

വയനാട്: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാ ഗാന്ധി മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവ അക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിച്ചു. അര മണിക്കൂറോളം വീട്ടുക്കാർക്കൊപ്പം ചിലവഴിച്ച പ്രിയങ്ക കുടുംബത്തോടൊപ്പമുണ്ടെന്ന് ഉറപ്പ് നൽകിയാണ് തിരിച്ചുപോയത്.
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനൊപ്പമാണ് പ്രിയങ്ക വീട് സന്ദർശിച്ചത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, ടി സിദ്ദിഖ് എംഎല്‍എ തുടങ്ങിയവര്‍ പ്രിയങ്കയെ അനുഗമിച്ചിരുന്നു. പ്രദേശത്ത് പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്.അതേസമയം രാധയുടെ വീട്ടിലേക്ക് പോകുന്നതിനിടെ പ്രിയങ്ക ഗാന്ധിക്ക് നേരെ സിപിഐഎം പ്രവർത്തകർ കരിങ്കൊടി കാണിച്ചു. മാനന്തവാടി കണിയാരത്ത് വെച്ചാണ് കരിങ്കൊടി കാണിച്ചത്. എംപി സ്വന്തം മണ്ഡലത്തിൽ എത്തുന്നില്ലെന്ന് സിപിഐഎം പ്രവർത്തകർ ആരോപിച്ചു.
#WATCH | Kannur, Kerala | Congress Wayanad MP Priyanka Gandhi Vadra leaves after meeting the family of Radha, who was killed in a tiger attack in Pancharakolli, Mananthavady. pic.twitter.com/sgtxhKiSll
— ANI (@ANI) January 28, 2025
Also Read:വയനാട്ടിലെ നരഭോജി കടുവ ചത്ത നിലയിൽ
ഇന്ന് രാവിലെ പതിനൊന്നരയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രിയങ്ക റോഡ് മാർഗമാണ് മാനന്തവാടിയിൽ എത്തിയത്. ആദ്യം രാധയുടെ വീടാണ് സന്ദർശിച്ചത്. ഇതിനു ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെ ആത്മഹത്യ ചെയ്ത ഡി.സി.സി ട്രഷറർ എൻ.എം.വിജയന്റെ വീട്ടിൽ എത്തി കുടുംബാംഗങ്ങളെ കാണുമെന്നാണ് വിവരം. ഇതിനിടെയിൽ കൽപ്പറ്റയിലെ കളക്ടറേറ്റിൽ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും പ്രിയങ്ക പങ്കെടുക്കും. തുടർന്ന് മേപ്പാടിയിൽ വച്ച് നടക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന യുഡിഎഫിന്റെ മലയോര ജാഥയുടെ പൊതുയോഗത്തില്‍ പ്രിയങ്ക സംസാരിക്കും. ഇതിനു ശേഷം ഇന്ന് തന്നെ ഡൽഹിയിലേക്ക് തിരിച്ച് പോകുമെന്നാണ് വിവരം.
അതേസമയം വയനാട്ടിൽ തുടർച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണത്തിൽ ജനങ്ങൾ ഭീതിയിലാണെന്നും സുരക്ഷ ഉറപ്പ് വരുത്തണമെന്നും ഇതിനായുള്ള നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നും പ്രിയങ്ക ഗാന്ധി എം.പി ആവശ്യപ്പെട്ടിരുന്നു. വളർത്ത് മൃഗങ്ങൾക്ക് നേരെയുണ്ടാകുന്ന അക്രമത്തെ കുറിച്ചും കൃഷിയിടങ്ങൾ നശിപ്പിക്കപ്പെടുന്നതിലും ജനങ്ങൾ വലിയ ആശങ്കയിലാണെന്നും പ്രയങ്ക പറഞ്ഞിരുന്നു.