5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

പിവി അൻവറിന്റെ വിവാദ പരാമർശം; എതിർപ്പറിയിച്ച് കോൺ​ഗ്രസ് നേതാക്കൾ രം​ഗത്ത്

ഡിഎൻഎ പരിശോധിക്കണമെന്ന പ്രസ്താവന ഗാന്ധി കുടുംബത്തെ അപമാനിക്കലാണെന്നും രക്തസാക്ഷിയായ രാജീവ് ഗാന്ധിയെയാണ് അൻവ‍ർ അപമാനിച്ചതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

പിവി അൻവറിന്റെ വിവാദ പരാമർശം; എതിർപ്പറിയിച്ച് കോൺ​ഗ്രസ് നേതാക്കൾ രം​ഗത്ത്
Fraud in stock market at lok sabha election 2024 Rahul against Modi
neethu-vijayan
Neethu Vijayan | Published: 23 Apr 2024 12:54 PM

തിരുവനന്തപുരം: കോൺ​ഗ്രസ് നേതാവ് രാഹുൽഗാന്ധിക്കെതിരെ നിലമ്പൂർ എംഎൽഎ പി വി അൻവർ നടത്തിയ വിവാദ പരാമർശത്തിൽ പ്രതിഷേധമറിയിച്ച് കോൺ​ഗ്രസ് നേതാക്കൾ രം​ഗത്ത്. അൻവറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എം എം ഹസൻ അറിയിച്ചു. നെഹ്റു കുടുംബത്തെയും രാഹുൽ ഗാന്ധിയെയും മോശമായ ഭാഷയിൽ അപമാനിച്ച അൻവറിനെതിരെ പോലീസ് അടിയന്തരമായി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ ഗാന്ധി മാറിയെന്നാണ് പിവി അൻവർ പറഞ്ഞത്. പാലക്കാട് നടന്ന ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണറാലിയിലാണ് പിവി അൻവറിന്റെ പരാമർശം.

എന്താ സ്ഥിതി നെഹ്‌റു കുടുംബത്തിൽ ഇങ്ങനെയൊരു മനുഷ്യൻ ഉണ്ടാകുമോ? നെഹ്‌റു കുടുംബത്തിന്റെ ജനിറ്റിക്‌സിൽ ജനിച്ച ഒരാൾക്ക് അങ്ങനെ പറയാൻ കഴിയുമോ? എനിക്ക് അക്കാര്യത്തിൽ നല്ല സംശയമുണ്ട്. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാൻ. അക്കാര്യത്തിൽ യാതൊരു തർക്കവുമില്ല. ആ ജവഹർലാൽ നെഹ്‌റുവിന്റെ പേരക്കുട്ടിയായി വളരാനുള്ള ഒരു അർഹതയും രാഹുലിനില്ല. രാഹുൽ ഗാന്ധി മോദിയുടെ ഏജന്റാണോ എന്ന് ആലോചിക്കേണ്ടിടത്തേക്ക് കാര്യങ്ങളെത്തിയിരിക്കുകയാണ്,’ എന്നും പിവി അൻവർ പറഞ്ഞു.

പി വി അൻവർ ഗോഡ്സെയുടെ പുതിയ അവതാരമാണെന്നാണ് എം എം ഹസന്റെ ആരോപണം. “ഗാന്ധിജിയെ കൊന്ന ഗോഡ്സെയുടെ വെടിയുണ്ടകളെക്കാൾ മാരകമായ വാക്കുകളാണ് അൻവർ ഉപയോ​ഗിച്ചിരിക്കുന്നത്. ഒരു ജനപ്രതിനിധിയെന്ന നിലയിൽ ഒരിക്കലും പറയാൻ പാടില്ലാത്ത പരാമർശമാണ് അൻവർ നടത്തിയത്. മുഖ്യമന്ത്രിയുടെ ചാവേറായാണ് പിവി അൻവർ പ്രവർത്തിക്കുന്നത്. രാഹുൽഗാന്ധിക്കെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കുന്ന പിണറായി വിജയൻ, ഈ അപമാന പ്രസംഗം സ്വയം പറയാതെ പിവി അൻവറിനെക്കൊണ്ട് പറയിച്ചതാണെന്നും” എം എം ഹസൻ ചൂണ്ടിക്കാട്ടി.

പി വി അൻവറിന്റെ അധിക്ഷേപ പരാമ‍ർശത്തിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും രം​ഗത്തെത്തി. ഡിഎൻഎ പരിശോധിക്കണമെന്ന പ്രസ്താവന ഗാന്ധി കുടുംബത്തെ അപമാനിക്കലാണെന്നും രക്തസാക്ഷിയായ രാജീവ് ഗാന്ധിയെയാണ് അൻവ‍ർ അപമാനിച്ചതെന്നും കെ സി വേണുഗോപാൽ സംഭവത്തോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു. ഇത്ര മ്ലേച്ചമായി സംസാരിക്കാൻ ഒരു എംഎൽഎക്ക് എങ്ങനെ കഴിയുന്നു? രാഹുലിനെ നിന്ദിക്കുന്നത് തുടങ്ങി വെച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അൻവറിനെ സിപിഎം കയറൂരി വീട്ടിരിക്കുകയാണോയെന്നും വേണുഗോപാൽ ചോദിച്ചു.

അതിനിടെ പി വി അൻവറിന്റെ പരാമർശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി രം​ഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധി പറയുമ്പോൾ തിരിച്ചുകിട്ടുമെന്ന് കണക്കാക്കണമെന്ന് പി വി അൻവറിന്റെ വിവാദ പരാമർശത്തെപ്പറ്റിയുള്ള ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിണ് മുഖ്യമന്ത്രി മറുപടി. ‘‘ രാഹുൽ ഗാന്ധി പറയുമ്പോൾ ശ്രദ്ധിക്കണം, തിരിച്ചുകിട്ടുമെന്ന് കണക്കാക്കണം. അങ്ങനെ തിരിച്ചു കിട്ടാതിരിക്കത്തക്ക വ്യക്തിത്വമൊന്നുമല്ല രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിക്ക് നല്ല മാറ്റം വന്നുവെന്ന് പല സൗഹൃദസംഭാഷണങ്ങളിലും കോൺഗ്രസുകാർ തന്നെ പറഞ്ഞിരുന്നു. കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട് രാഹുൽ ഗാന്ധിയെപ്പോലൊരാളിൽ നിന്നും ഉണ്ടാകുന്നത് അപക്വമാണ്. കേരളത്തിലെ നേതാക്കൾ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ ആവർത്തിക്കേണ്ട വ്യക്തിയല്ല രാഹുൽ. അതാണ് രാഹുൽ പഴയ പേരിലേക്ക് മാറരുതെന്ന് പറഞ്ഞത്. ആ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’’– മുഖ്യമന്ത്രി പറഞ്ഞു.